ഇത് വലിയ സന്തോഷമുള്ള ദിവസമാണ്. വലിയ ഒരു ആഗ്രഹം സാധിച്ചു, സന്തോഷത്തില്‍ നടി ഗൗരി കൃഷ്ണനും ഭര്‍ത്താവും; ആശംസകളെന്ന് ആരാധകര്‍

പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗൗരി കൃഷ്ണന്‍. ഒരു വര്‍ഷം മുമ്പായിരുന്നു ഗൗരിയും ആ സീരിയല്‍ സംവിധായകനായ മനോജ് പേയാടും വിവാഹിത രായത്.വിവാഹത്തിന് പലതരം വിമര്‍ശനങ്ങളും ഗൗരി കേട്ടിരുന്നു. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് താരം.

ഇപ്പോഴിതാ താരവും ഭര്‍ത്താവും തങ്ങളുടെ വലിയ ഒരു സന്തോഷത്തെ പറ്റി പറയുകയാണ്. ഇരുവരും ഒരു വീട് പണിതിരിക്കുകയാണ്. അതിന്‍രെ പാലുകാച്ചലിന്റെ വീഡിയോ പങ്കി ട്ടെത്തിരിക്കുകയാണ് താരങ്ങള്‍. ഗൗരി തന്റെ യുട്യൂബ് ചാനലില്‍ പങ്കിട്ട ഒരു വീഡിയോയിലാണ് വീടിന്റെ പാലുകാച്ചല്‍ താരം പങ്കിട്ടത്. തിരുവനന്ത പുരത്താണ് തന്റെ അച്ഛനും അമ്മയ്ക്കുമായി ഗൗരി പുത്തന്‍ വീട് പണിതിരിക്കുന്നത്‌. പാലുകാ ച്ചലിന്റെയും സദ്യ വിളമ്പുന്നതിന്റെയും എല്ലാം വീഡിയോ ഗൗരി പങ്കിട്ടിട്ടുണ്ട്.

ഗൗരിയുടെ കുടുംബ സുഹൃത്ത് തന്നെയാണ് ഈ വീട് പണിതിരിക്കുന്നത്. താന്‍ പറഞ്ഞ ബഡ്ജറ്റ് അനുസരിച്ച് അതിമനോഹരമായ ഒരു വീടാണ് തനിക്ക് അദ്ദേഹം വെച്ചുതന്നതെന്ന് ഗൗരി പറയുന്നുണ്ടായിരുന്നു. പ്ലാന്‍ ചെയ്തപ്പോള്‍ ചെറിയ വീടായിരുന്നുവെങ്കിലും പണിത് പൂര്‍ത്തിയായപ്പോള്‍ വലിയ വീടായെന്നും അതില്‍ അതിയായ സന്തോഷമുണ്ടെന്നും വീടൊന്ന് സെറ്റ് ചെയ്തശേഷം ഹോം ടൂര്‍ താന്‍ ചെയ്യുമെന്നും വീഡിയോയില്‍ ഗൗരി പറയുന്നുണ്ട്.

ഫര്‍ണീച്ചറുകള്‍ ഒന്നും വീട്ടില്‍ സെറ്റ് ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി. അതേസമയം ഗൃഹ പ്രവേശന ത്തിന്റെ സമയത്ത് അതി സുന്ദരിയായി കസവുസാരിയണിഞ്ഞ് മുല്ലപ്പു ചൂടിയാണ് താരം എത്തിയിരിക്കുന്നത്. ഗൗരി വളരെ സുന്ദരിയാണെന്ന് ആരാധകര്‍ പറയുന്നു.ലക്ഷ്മി എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്. അനിയത്തി, കാണാ കണ്മണി, മാമാങ്കം, സീത, എന്ന് സ്വന്തം ജാനി, അയ്യപ്പ ശരണം തുടങ്ങി കുറച്ച് സീരിയലുകള്‍ താരം ചെയ്തിട്ടുണ്ട്.

Comments are closed.