ഗേപികയ്ക്ക് ജിപിയുടെ അമ്മ നല്‍കിയത് ഡയമണ്ട് നെക്ലേസും വളകളും. ചേട്ടന്റെയും ചേട്ടത്തിയുടെയും കാലില്‍ വീണ് അനുഗ്രഹം വാങ്ങി അനുജന്‍, എല്ലാം ഗോപികയുടെ ഭാഗ്യമെന്ന് ആരാധകര്‍; വീഡിയോ

കഴിഞ്ഞ ജനുവരിയിലാണ് മലയാളികളുടെ ഹൃദയം സിനിമയിലൂടെയും സീരിയലിലൂടെയും കീഴടക്കിയ പ്രിയപ്പെട്ട താരങ്ങളായ ഗോപികയുടെയും ജിപിയുടെയും വിവാഹം നടന്നത്. വളരെ ആര്‍ഭാടവും അതി ഗംഭീ രവുമായിരുന്നു ആ ചടങ്ങുകള്‍. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇവരുടെ വാര്‍ത്തകളാണ് നിറയുന്നത്. ഇരുവരും ഇപ്പോള്‍ ഹണിമൂണ്‍ ആഘോഷിക്കുകയാണ്. ഇന്‍ര്‍നാഷണല്‍ ട്രിപ്പാണ് ഇരുവരും ചേര്‍ന്ന് നടത്തു ന്നത്. നേപ്പാളില്‍ നിന്നുള്ള ചിത്രങ്ങള്‍ താരങ്ങള്‍ കഴിഞ്ഞ ദിവസം പങ്കിട്ടിരുന്നു. തങ്ങളുടെ വിശേഷങ്ങളെല്ലാം ഗോപികയും ജിപിയും പങ്കിടുന്നത് സ്വന്തം ചാനലിലൂടെയാണ്. ഇപ്പോഴിതാ വിവാഹ ശേഷം എത്തിയപ്പോല്‍ ഗോപ്കയെ വീട്ടിലേയ്ക്ക് ജിപിയുടെ ബന്ധുക്കള്‍ സ്വീകരിക്കുന്ന ചടങ്ങിന്റെ വീഡിയോയാണ് താരം പങ്കിട്ടിരി ക്കുന്നത്.

ജിപിയും ഗോപികയും കാറില്‍ വന്നിറങ്ങുന്നതും ജിപിയുടെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് ഇരുവരുടെയും കാലുകഴുകി, കുറി ചാര്‍ത്തി വീട്ടിലേക്ക് സ്വീകരിക്കുന്നതും വിഡിയോയില്‍ കാണാം. പിന്നീട് മാതാപിതാ ക്കല്‍ വരനും വധുവിനും മധുരം കൊടുക്കുകയാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി വധുവിനൊപ്പം തന്നെ ഈ ചടങ്ങുകളില്‍ സാക്ഷി ആകാന്‍ ഗോപികയുടെ അച്ഛനും അമ്മയും ജിപിയുടെ വീട്ടിലേക്ക് വന്നിരുന്നു.

ജിപിയു ടെ അമ്മ ഗോപികയ്ക്ക് നിരവധി സമ്മാനങ്ങള്‍ നല്‍കിയാണ് സ്വീകരിക്കുന്നത് ഗോപികയ്ക്ക് ഡയമണ്ട് നെക്ലേ സും വളകളും പട്ടുസാരിയും ആണ് ജിപിയുടെ അമ്മ കൊടുത്തത്. തിരിച്ച് ഗോപികയുടെ അമ്മയും അച്ഛനും അനിയത്തിയും കൊണ്ടുവന്ന ഗിഫ്റ്റ് പാക്കറ്റുകള്‍ ഗോപിക ജിപിയുടെ ബന്ധുക്കള്‍ക്കായി കൊടുക്കു കയും അവരുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നുണ്ട്. ജിപിയുടെ അനിയന് സമ്മാനം നല്‍കു മ്പോള്‍ കെട്ടി പിടിച്ചാണ് ആദ്യം അനിയന്‍ ഗോപികയോട് സ്‌നേഹം പങ്കുവയ്ക്കുന്നത്.

പിന്നീട് ചേട്ടന്റെയും ചേട്ടത്തിയമ്മയുടെയും കാലില്‍ വീണ് അനിയന്‍ അനുഗ്രഹം വാങ്ങുന്നതും കാണാം. ആരാധകരും വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. നല്ല ഒരു കുടുംബത്തിലേയ്ക്കാണ് ഗോപിക വന്നിരിക്കു ന്നതെന്നും ഗോപികയുടെ ഭാഗ്യമെന്നും ആരാധകര്‍ പറയുന്നു.

Comments are closed.