ചോറ്റാനിക്കര അമ്മയുടെ തിരു നടയില്‍ പോന്നോമനയ്ക്ക് ചോറൂണ് നടത്തി ഗിന്നസ് പക്രുവും കുടുംബവും: ആശംസകളോടെ ആരാധകര്‍

മിമിക്രി വേദിയിലൂടെ സിനിമയിലെത്തിയ അനേകം താരങ്ങളില്‍ എടുത്തു പറയേണ്ട പേരാണ് ഗിന്നസ് പക്രുവി ന്റേത്. തന്റെ പരിമിതികളെ മറി കടന്ന് നടന്‍ ,സംവിധായകന്‍ എന്നീ നിലയില്‍ തിളങ്ങിയ താരമാണ് ഗിന്നസ് പക്രു. താന്‍ ഒരു സ്‌പെഷ്യല്‍ കുട്ടി ആയിരുന്നിട്ടും തന്റെ കലാ വാസനകളെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിച്ച താണ് തന്റെ വിജയത്തിന് കാരണമന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. നിരവധി പരിഹാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതെല്ലാം വജയമാക്കി മാറ്റിയ പക്രുവിന് എല്ലാ വിധ സപ്പോര്‍ട്ടും മാതാപിതാക്കളും കുടും ബവും നല്‍കുന്നുണ്ട്.

ഭാര്യയും രണ്ട് മക്കളുമാണ് താരത്തിനുള്ളത്. 2006ലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം ചെയ്തത്. പിന്നാലെ ഗായത്രി ഗര്‍ഭിണി ആയി എന്നാല്‍ കുട്ടി ജനിച്ചത് തന്നെ ഗുരുതര അസുഖങ്ങളുമായിട്ടായിരുന്നുവെന്നും കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ ആ കുഞ്ഞ് മരിക്കുകയും ചെയ്തുവെന്നും ഏറെ വേദനയോടെ താരം പറഞ്ഞി ട്ടുണ്ട്. പിന്നീടാണ് ദീപ്ത കീര്‍ത്തിയെന്ന മകള്‍ താരത്തിന് ജനിക്കുന്നത്. ദീപ്തയും അച്ചനും തമ്മില്‍ വലിയ സുഹൃ ത്തുക്കളാണ്. എപ്പോഴും അച്ഛനൊപ്പം ദീപ്ത കീര്‍ത്തി ഉണ്ടാവും. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഗിന്നസ് പക്രുവിന് വീണ്ടും ഒരു പെണ്‍കുഞ്ഞ് ജനിച്ചിരുന്നു. മൂത്ത മകള്‍ ദീപ്ത കീര്‍ത്തിയ്‌ക്കൊപ്പം ചേച്ചിയമ്മ എന്ന് ക്യാപ്കഷനോടെ ഗിന്നസ് പക്രു ചിത്രം കുഞ്ഞിന്റെ ചിത്രം പങ്കിട്ടത് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

വിഷുവിന്‍രെ സമയത്താണ് ഇളയ കുട്ടിയുടെ പേരിടല്‍ ചടങ്ങ് നടന്നത്. കുടുംബം ഒന്നിച്ചുള്ള ചിത്രം പങ്കിട്ടാണ് താരം ആ സന്തോഷ വാര്‍ത്ത അറിയിച്ചത്. ദ്വിജ കീര്‍ത്തിയെന്നാണ് താരം മകള്‍ക്ക് പേരിട്ടത്. ഇപ്പോഴിതാ ഇളയ പോന്നോമനയുടെ മറ്റൊരു സന്തോഷവും താരം പങ്കിട്ടിരിക്കുകയാണ്. മകള്‍ക്ക് ചോറു കൊടുത്തുവെന്നതാണ് താരം പങ്കിട്ടിരിക്കുന്ന പുതിയ സന്തോഷ വാര്‍ത്ത.

ചോറ്റാനിക്കര ക്ഷേത്രത്തില്‍ വെച്ചാണ് മകളുടെ ചോറൂണ് ഗിന്നസ് പക്രുവും കുടുംബവും നടത്തിയത്. ഇളയ മകലെ താലോലിക്കുന്നതും അവളുടെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് ചേച്ചിയമ്മയായ ദീപ്്തയാണെന്നും രണ്ട് പേരും തമ്മില്‍ പതിനഞ്ച് വയസിന് ഡിഫറന്‍സ് ഉണ്ടെങ്കിലും അതൊന്നും അവരുടെ സ്‌നേഹത്തിന് വിലങ്ങു തടിയല്ലെന്നും ഗിന്നസ് പക്ര പറഞ്ഞിട്ടുണ്ട്. ആ സന്തോഷവും ചിത്രങ്ങളുമൊക്കെ ആരാധകര്‍ ഏറ്റെടുത്തിരി ക്കുകയാണ്. നിരവധി പേരി# പക്രുവിനും കുടുംബത്തിനും ആശംസകളും നേര്‍ന്നിട്ടുണ്ട്.

Comments are closed.