ചേട്ടന് ദേഷ്യമൊക്കെ ഉണ്ട് . അപ്പോള്‍ മുഖമൊക്കെ മാറും, അദ്ദേഹം നടനായി തീരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല; ഇന്ദ്രന്‍സിനെ പറ്റി ഭാര്യ ശാന്ത കുമാരി

നടന്‍ ഇന്ദ്രന്‍സിന് ആദ്യമായിട്ടാണ് നാഷണല്‍ അവാര്‍ഡ് ലഭിക്കുന്നത്. ഹോം എന്ന സിനിമയിലെ അഭിനയത്തി നാണ് അദ്ദേഹത്തെ തേടി നാഷണല്‍ അവാര്‍ഡ് എത്തിയിരിക്കുന്നത്. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനാണ് നാഷണല്‍ അവാര്‍ഡ് താരത്തിന് ലഭിക്കുന്നത്. വലിയ സന്തോഷത്തിലാണ് താരവും കുടുംബവും. ഇന്ദ്രന്‍സിന് അവാര്‍ഡ് ലഭിച്ചതില്‍ ഓരോ മലയാളിയും അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ട്. കോമഡി താരമായി എത്തി പിന്നീട് ക്യാരക്ടര്‍ റോളുകളില്‍ ഗംഭീര പ്രകടനം കാഴ്ച്ച വെച്ചു മലയാളികളെ വിസ്മയിപ്പിക്കുന്ന താരമാണ് അദ്ദേഹം. ഇപ്പോഴിത പുരസ്കാര നിറവില്‍ നില്‍ക്കുമ്പോള്‍  ഇന്ദ്രന്‍സും ഭാര്യ ശാന്ത കുമാരിയും തങ്ങ ളുടെ വിശേഷങ്ങളും സന്തോഷവും പങ്കിടുകയാണ്. മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും സന്തോഷം അറിയിയിച്ചത്.

തയ്യല്‍ക്കാരനായി ജീവിതെ തുടങ്ങി പിന്നീട് സിനിമാ നടനായി മാറിയ വ്യക്തിയാണ് ഇന്ദ്രന്‍സ്. അന്ന് മുതല്‍ ഇന്നുവരെ അദ്ദേഹത്തിന് താങ്ങും തണലുമായി കൂടെ നിന്നത് അദ്ദേഹത്തിന്റെ ഭാര്യ ശാനാത് കുമാരിയാണ്. ഭര്‍ത്താവ്്പിന്നീട് നടനായി തീരുമെന്നത് ഒരിക്കലും കരുതിയിരുന്നില്ലെന്നും എല്ലാം ദൈവത്തിന്റെ അനുഗ്രഹമാ ണെന്ന് പറയുകയാണ് ഇരുവരും. രണ്ട് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബമാണ് താരത്തിന്റേത്. ഇന്ദ്രന്‍സ് ചേട്ടന്‍ ഹോമിലെ ഒലിവര്‍ ടിസ്റ്റിനെ പോലെ തന്നെയാണ് വീട്ടിലെന്ന് തുറന്ന് പറയുകയാണ് ഭാര്യ. ചില സമയം ഒരു കാര്യവുമില്ലാതെയൊക്കെ ദേഷ്യപ്പെടും. വഴക്ക് പറയുമെന്ന് നമ്മള്‍ വിചാരിക്കുന്ന കാര്യങ്ങള്‍ക്ക് ചിലപ്പോള്‍ ഒന്നും പറയത്തുമില്ല. എന്ത് പറഞ്ഞാലും ഞാന്‍ മിണ്ടാതെയിരിക്കും.

അത് കൊണ്ട് വലിയ പ്രശ്‌നത്തിലേയ്ക്ക് പോകില്ല. പുറത്ത് കാണുന്ന വ്യക്തിയല്ല വീട്ടില്ലെന്നും അത്യാവശ്യം ദേഷ്യമുണ്ടെന്നും ദേഷ്യം വരുമ്പോള്‍ മുഖഭാവം മാറുമെന്നും ഭാര്യ ശാന്തകുമാരി പറയുന്നു. ചില സമയം ഞാനും ചേട്ടനൊപ്പം ഷൂട്ടിന് പോകാറുണ്ട്. എന്നാല്‍ ലൊക്കേഷനിലേയ്ക്ക് ചിലപ്പോള്‍ പോകില്ല. മുറിയിലിരുുന്ന് പുസ്തകം വായിക്കും. അദ്ദേഹം വളരെ സ്‌നേഹമുള്ള മനുഷ്യനാണ്.

അദ്ദേഹത്തിന്‌റെ ഏറ്റവും പോസിറ്റീവായ കാര്യം അതാണ്. കുറച്ച് ദേഷ്യമുണ്ട് എന്നതാണ് നെഗറ്റീവ്. ഭാര്യ ഒരി ക്കലും തന്റെ ദേഷ്യത്തെ കൂട്ടാന്‍ നോക്കിയിട്ടില്ല അതാണ് ഭാര്യയില്‍ കണ്ട നല്ല ഗുണമെന്നും താരം പറയുന്നു. ഒരുമിച്ച് യാത്രകളൊക്കെ പോകാറുണ്ടെന്നും സിംഗപ്പൂരും മണാലിയിലുമൊക്കെ യാത്രകള്‍ ചെയ്തിട്ടുണ്ടെന്നും നാഷണല്‍ അവാര്‍ഡ് വാങ്ങാനും ഞങ്ങള്‍ ഒരുമിച്ചാണ് പോകുന്നതന്നും താരം പറയുന്നു.

Articles You May Like

Comments are closed.