രമയ്ക്ക് ആ പാട്ട് വലിയ ഇഷ്ടമായിരുന്നു. ഫോണിലെ കോളര്‍ ട്യൂണ്‍ പോലും അതായിരുന്നു, ആ പാട്ട് കേട്ടാല്‍ എന്റെ മനസിലേയ്ക്ക് രമയുടെ മുഖമാണ് വരുന്നത്; ജഗദീഷ്‌

മലയാളികള്‍ക്ക് ഇന്ന് നിരവധി ക്യാരക്ടര്‍ റോളുകള്‍ സമ്മാനിക്കുന്ന താരം തന്നെയാണ് ജഗദീഷ്. സിനിമയി ലെത്തിയിട്ട് ഏറെ കാലമായെങ്കിലും കൂടുതലും താരം അഭിനയിച്ചത് കോമഡി റോളുകളും സഹ വേഷങ്ങ ളുമൊക്കെ ആയിരുന്നു. ഇപ്പോള്‍ കുറച്ച് കാലമായി വളരെ മനോഹരവും ഡെപ്തുള്ളതുമായ കഥാപാത്രങ്ങള്‍ താരത്തിന് വരുന്നുണ്ട്. തന്റെ ഭാര്യ രമയ്ക്ക് താന്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്നത് കാണാന്‍ വലിയ ആഗ്രഹ മായിരുന്നുവെന്നും എന്നാല്‍ അത് വന്നപ്പോള്‍ കാണാന്‍ രമ ഇല്ലാതിരുന്നത് തനിക്ക് വലിയ ദുഖമാണെന്ന് പറയുന്നുണ്ട്.

ജഗദീഷ് രമയുടെ മരണ ശേഷം പഴയ ഉര്‍ജസ്വലത നഷ്ട്ടപ്പെട്ടാണ് എപ്പോഴുമുള്ളത്. വളരെ കഴിവുള്ള ഒരു ഫൊറന്‍സിക് സര്‍ജന്‍ ആയിരുന്നു ഡോക്ടര്‍ രമ. ഇപ്പോഴിതാ ഒരിക്കല്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വേദിയില്‍ എത്തിയപ്പോള്‍ രമയുടെ പ്രിയപ്പെട്ട പാട്ടിനെ പറ്റിയും ഗായികയെ പറ്റിയും താരം പറഞ്ഞിരുന്നു.2022 ഏപ്രില്‍ ഒന്നാം തീയതി ആണ്. രമയുടെ ഓര്‍മ്മകളില്‍ നിന്നും രമയുടെ വേര്‍പാടിന്റെ വേദനയില്‍ നിന്നും താന്‍ ഇതുവരെ മുക്തനായിട്ടില്ല എന്ന് അദ്ദേഹം പലപ്പോഴും പല വേദികളിലും പറഞ്ഞിട്ടുള്ളതുമാണ്. 

രമ നല്ലൊരു പാട്ട് ആസ്വാദക ആയിരുന്നു. രമയുടെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരി ചിത്രയാണ്. ചിത്രയുടെ പാട്ട് ആയിരുന്നു രമയുടെ ഫോണിലെ കോളര്‍ ട്യൂണ്‍. കാതില്‍ തേന്മഴയായി എന്ന ചിത്രയുടെ പാട്ട് ആയിരുന്നു രമയുടെ കോളര്‍ ട്യൂണ്‍.

ആ പാട്ട് ഇപ്പോഴും എന്റെ മനസ്സില്‍ ഇഷ്ടം എന്നതിന് അപ്പുറം എനിക്ക് ഒരു നൊമ്പരം ആണ്. ആ പാട്ട് കേള്‍ക്കുമ്പോള്‍ എന്റെ മനസിലേക്ക് ഓടി എത്തുന്നത് രമയുടെ മുഖമാണ്. സംഗീതത്തിന് നമ്മളെ എന്നും വേറെ ഒരു ലോകത്തിലേക്ക് ഉയര്‍ത്താന്‍ കഴിയും. രമ ചിത്രയുടെ ഒരു വലിയ ഫാന്‍ ആയിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

Articles You May Like

Comments are closed.