സ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛന്‍. എനിക്കത് ചിന്തിക്കാന്‍ പറ്റില്ല, രമയോടും മക്കളോടും അതിനെ പറ്റി ഞാന്‍ പറഞ്ഞിരുന്നു; ജഗദീഷ്

നിരവധി മലയാള സിനിമകളില്‍ നെഗറ്റീവും പോസിറ്റീവും കോമഡിയുമായുള്ള നിരവധി കഥാപാത്രങ്ങള്‍ ചെയ്ത താരമാണ് ജഗദീഷ്. ജഗദീഷ് സിനിമയിലെത്തുന്നതിന് മുന്‍പ് ഒരു അധ്യാപകനും ആയിരുന്നു. ജഗദീ ഷിന്റെ ഭാര്യ ഡോക്ടര്‍ രമ അറിയപ്പെടുന്ന ഒരു ഫോറന്‍സിക് സര്‍ജന്‍ ആയിരുന്നു. രമയുടെ മരണം താരത്തെ അങ്ങേയറ്റം തളര്‍ത്തിയിരുന്നു.

ഇപ്പോഴിതാ താന്‍ ചെയ്ത സിനിമകളില്‍ ബുദ്ധിമുട്ടേറിയതും മാനസികമായി താല്‍പ്പര്യമില്ലാതിരുന്നതുമായ കഥാ പാത്രത്തെ പറ്റിയാണ് താര്ം പറയുന്നത്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പുതിയ ചിത്രമായ ഫാലിമിയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.

ലീല എന്ന സിനിമയിലെ കഥാപാത്രം എനിക്ക് ചിന്തിക്കാന്‍ പറ്റുന്ന ഒന്നല്ല. സ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛന്റെ കഥാപാത്രമായിരുന്നു അത്. എന്നെ സംബന്ധിച്ച് വലിയൊരു ചലഞ്ചായിരുന്നു. അത്രത്തോളം ആത്മസംഘര്‍ഷവും ഉണ്ടായിരുന്നു. അത് എങ്ങനെ ചെയ്യും, സിനിമയില്‍ എന്നെ പോലെ ഒരു ആക്ടര്‍ അത് ചെയ്യുമ്പോള്‍ എന്താകുമെന്ന കണ്‍ഫ്യൂഷനും ഉണ്ടായിരുന്നു. ഞാന്‍ രമയോടും കുട്ടികളോടുമാണ് ഇത് ആദ്യം പറഞ്ഞത്,’ ‘അവര്‍ ധൈര്യമായി ചെയ്‌തോളൂ എന്ന് പറഞ്ഞു.

അതൊരു കഥാപത്രമല്ലേ, മാത്രമല്ല നമ്മുടെ സമൂഹത്തില്‍ അങ്ങനെയുള്ള അച്ഛന്മാരും ഉണ്ട്. അതിനെ ആ രീതിയില്‍ എടുത്ത് ചെയ്ത മതി എന്ന് രമ പറഞ്ഞു. അവര്‍ അന്ന് തന്ന ആ കോണ്‍ഫിഡന്‍സിലാണ് ഞാന്‍ ആ സിനിമ ചെയ്തത്. അതുപോലെ ഹരികൃഷ്ണന്‍സ് എന്ന സിനിമയില്‍ ഒരു വക്കീലായി എനിക്ക് ഒരു സ്പെഷ്യല്‍ അപ്പിയറന്‍സ് ഉണ്ടായിരുന്നു. ബേബി ശ്യാമിലിയുടെ കഥാപാത്രത്തെ ചോദ്യം ചെയ്ത് ഹറാസ് ചെയ്യുന്ന ഒരു കഥാപാത്രമായിരുന്നു എന്റേത്. അതും ലീലയിലെ കഥാ പാത്രത്തെ പോലെ തന്നെ എനിക്ക്് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നു.

Articles You May Like

Comments are closed.