കൊല്ലത്തെ വീട്ടില്‍ സുധിയുടെ സഞ്ചയനത്തിനെത്തിയ രേണുവിനെയും മക്കളെയും കണ്ട് കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞ് സുധിയുടെ അമ്മ. വിങ്ങി പൊട്ടി രേണു, സുധിയുടെ ചിത്രം നോക്കി അച്ചനാണെന്ന് പറഞ്ഞു ചിരിക്കുന്ന ഋതുക്കുട്ടന്‍, ദുഖം ഉള്ളിലൊതുക്കി രാഹുല്‍; സങ്കടക്കടലായി കൊല്ലത്തെ സുധിയുടെ വീട്

കൊല്ലം സുധി ഓര്‍മ്മ ആയിട്ട് ഏകദേശം രണ്ടാഴ്ച്ചയോളം ആയിരിക്കുകയാണ്. ജൂണ്‍ അഞ്ചിനാണ് സുധിയെ പ്രിയപ്പെട്ടവര്‍ക്കും ആരാധകര്‍ക്കും നഷ്ടമാകുന്നത്. ഫ്ളവേഴ്സ് ഷോ കഴിഞ്ഞു കൊച്ചിയിലേയ്ക്കു മടങ്ങവേ ആണ് സുധിയും ബാക്കിയുള്ളവരും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. കാറിന്റെ മുന്‍ സീറ്റിലായിരുന്ന സുധി യുടെ നെഞ്ചിന്റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് വാരിയെല്ലുകര്‍ തകര്‍ന്നിരുന്നുവെന്നും ആന്തരികാവയവങ്ങലി ലേയ്ക്ക് തുളഞ്ഞു കയറിയിരുന്നുവന്നുമായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്.

അതി ദാരുണമായ സുധി മരിച്ചു. ബിനു അടിമാലി അടക്കമുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീട്ടില്‍ റെസ്റ്റിലാണ് ബിനു രേണുവിനെയും മക്കളെയും കാണാന്‍ ബിനു സുധിയുടെ വീ്ട്ടിലെ ത്തിയിരുന്നു. ഇപ്പോഴിതാ സുധിയുടെ സഞ്ചയനം ആയിരിക്കുകയാണ്. സുധിയുടെ ഒന്‍പത് ക്രിസ്ത്യന്‍ ആചാര രീതിയിലായിരുന്നു. ഹിന്ദുവായ സുധി പിന്നീട് ക്രിസ്ത്യാനി ആകുകയായിരുന്നു.

സുധിയെ പള്ളിയിലാണ് അടക്കം ചെയ്തത്. കൊല്ലമാണ് സുധിയുടെ യഥാര്‍ത്ഥ സ്ഥലം. ഇപ്പോഴിതാ കൊല്ലത്തെ വീട്ടില്‍ സുധിയുടെ സഞ്ചയനം നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. രേണു വിനും മക്കളെയും കണ്ടയുടന്‍ സുധിയുടെ അമ്മ പൊട്ടിക്കരയുന്നതും അവരുടെ കൂട്ടക്കരച്ചിലുമൊക്കെ കാണുന്ന വരിലും സങ്കടമുണര്‍ത്തുകയാണ്. ചിരിച്ച് നില്‍ക്കുന്ന സുധിയുടെ ഫോട്ടോയില്‍ നോക്കി മൂന്നര വയസുകാരന്‍ ഋതുല് അച്ചനാണെന്നും അച്ഛനെ അന്വേഷിക്കുന്നതുമൊക്കെ എല്ലാവരെയും വേദനിപ്പിക്കുകയാണ്. രാഹുലാകട്ടെ എല്ലാം ഉള്ളിലൊതുക്കുന്നു.

സുധിയുടെ അമ്മയ്ക്കും രേണുവിനും പരസ്പരം നോക്കി കണ്ണീരണിയാതെ മറ്റെന്ത് ചെയ്യാനാകും. സുധിയുടെ ആത്മാ വിന് നിത്യശാന്തി ലഭിക്കട്ടെയെന്നും രേണുവിന്റെയും മക്കളുടെയും സുധിയുടെ അമ്മയുടെയും അങ്ങനെ സുധിയുടെ പ്രിയപ്പെട്ടവര്‍ക്കെല്ലാം ആ വേര്‍പാട് സഹിക്കാന്‍ ശക്തി നല്‍കട്ടെയെന്നും സുധി മരിച്ച അന്ന് മുതല്‍ രേണുവിന്റെ കണ്ണില്‍ നിന്ന് ഒഴുകിയ കണ്ണീര്‍ ഇതുവരെ തോര്‍ന്നിട്ടില്ലെന്നും ഈ കണ്ണൂനീര്‍ മരണത്തെക്കാള്‍ വേദന നല്‍കുന്നുവെന്നുമൊക്കെ സുധിയെ നെഞ്ചിലേറ്റിയവര്‍ കമന്റു ചെയ്യുകയാണ്.

Comments are closed.