
അച്ഛനെപ്പോഴും കൂടെയുണ്ട്, സുധിയുടെ മുഖം ടാറ്റു ചെയ്ത് മകന്‍ കിച്ചു; ഇത് കണ്ട് കണ്ണ് നിറയുന്നുവെന്ന് ആരാധകര്‍
കൊല്ലം സുധിയുടെ അകാല മരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിയാക്കിയാണ് സുധി മടങ്ങി യത്. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് സുധി എത്തിയത്. സുധിക്കെല്ലാം സുധിയുടെ കുടുംബമായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബമായിരുന്നു സുധിയുടേത്. അച്ഛന്റെ മരണത്തില്‍ മൂത്ത മകന്‍ കിച്ചു അങ്ങേയറ്റം തളര്‍ന്നിരിക്കുകയാ യിരുന്നു.സുധിയുടെ ആദ്യ വിവാഹം ഏറെ വര്‍ഷത്തെ പ്രണയത്ത നൊടുവിലായിരുന്നു. എന്നാല്‍ മൂത്തമകന് ഒന്നര വയസുള്ള പ്പോള്‍ ആദ്യ ഭാര്യ സുധിയെ ഉപേക്ഷിച്ച് പോവുകയായിരുന്നു.

പിന്നീട് മകനെയും കൊണ്ട് സുധി ഒരുപാട് കഷ്ട്ടപ്പെട്ടു. കുഞ്ഞു മകനെ സ്റ്റേജിന് പിന്നില്‍ ഉറക്കി കിടത്തിയാണ് സുധി വേദി യില്‍ ആരാധകരെ ചിരിപ്പിച്ചു. അപ്പോഴും തന്റെ ഉള്ളില്‍ മകന്‍ എണീക്കുമോ, കരയുമോ എന്നൊക്കെ ആയിരുന്നു ചിന്തയെന്ന് പൊട്ടിക്കരഞ്ഞ് ഒരിക്കല്‍ സുധി പറഞ്ഞു. പിന്നീട് കുറെ കാലത്തിന് ശേഷമാണ് സുധിയെ തേടി രേണുവെന്ന രണ്ടാം ഭാര്യ എത്തിയത്. സുധിയും രേണുവും തമ്മില്‍ വളരെ അടുപ്പമായിരുന്നു. മൂത്ത മകന്‍ രാഹുലിനെ സ്വന്തം മകനായി തന്നെയാണ് രേണു കണ്ടത്. പിന്നീട് ഇളയമകന്‍ ഋഷിക്കുട്ടനും സുധിക്ക് കൂട്ടായി എത്തി. അങ്ങനെ വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന സുധിയുടെ വീട്ടിലേയ്ക്കാണ് വലിയ ദുരന്തം പൊടുന്നനെ എത്തിയത്.

സുധിയെ കവര്‍ന്നെടുത്തത്. ഭാര്യയും മക്കളുമായി സ്വപ്നവീട് നിര്‍മ്മിക്കുന്നതിനെ പറ്റിയും അതില്‍ സന്തോഷമായി കഴിയുന്ന തിനെ പറ്റിയുമൊക്കെ ഏറെ ആഗ്രഹമുണ്ടാ യിരുന്ന സുധിയെയാണ് വിധി തട്ടിയെടുത്തത്. ഇപ്പോഴിതാ സുധിയുടെ മകന്‍ കിച്ചു അച്ഛന്റെ മുഖം തന്റെ കൈയ്യില്‍ പച്ച കുത്തിയിരിക്കുന്നതിന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. അച്ഛന്റെ മുഖം രാഹുല്‍ ദാസ് എന്ന സുധിയുടെ മകന്‍ കിച്ചു കയ്യില്‍ ടാറ്റൂ ചെയ്തിരിക്കയാണ്.

ദി ഡീപ് ഇങ്ക് ടാറ്റൂസ് ആണ് കിച്ചുവിന്റെ കയ്യില്‍ സുധിയുടെ മുഖം ടാറ്റൂ ചെയ്ത് നല്‍കിയിരിക്കുന്നത്. ഈ വീഡിയോ കിച്ചു പങ്കിട്ടിരിക്കുകയാണ്. ആരാധകരുടെയും കണ്ണ് നിറയുന്നുണ്ട്. ഇത് കാണുമ്പോള്‍ തങ്ങളുടെയും കണ്ണ നിറയുന്നുവെന്നും അച്ഛന്‍ എപ്പോഴും കിച്ചുവിന് ഒപ്പം കാണുമെന്നും ആരാധകര്‍ പറയുന്നു.
View this post on Instagram
.