ലിവിങ് ടു ഗെദര്‍ വാര്‍ത്തയെ പറ്റി മനസ് തുറന്ന് വരദ. തനിക്കൊപ്പമുള്ള വ്യക്തി ആരാണെന്ന് വ്യക്തമാക്കി താരം

സെലിബ്രിറ്റികളില്‍ ഒട്ടുമിക്കവരും തന്നെ ഗോസിപ്പുകളില്‍ ചെന്ന് പെടുക സാധാരണമാണ്. ഇക്കാല ഘട്ട ത്തില്‍ അത്തരം ഗോസിപ്പുകള്‍ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. സഹിക്കാന്‍ പറ്റാത്ത താരത്തില്‍ ഗോസി പ്പുകള്‍ വരുമ്പോള്‍ ചില താരങ്ങള്‍ എങ്കിലും പ്രതികരിക്കാറുമുണ്ട്. ഇപ്പോഴിതാ തന്നെ പറ്റി വന്ന ഒരു ഗോസിപ്പി നെ പറ്റി മിനി സ്‌ക്രീന്‍ താരം വരദ പ്രതികരിച്ചിരിക്കുകയാണ്. വരദ ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നടനായ ജിഷിന്‍ മോഹനെ വിവാഹം ചെയ്തത്. പിന്നീട് ഇവര്‍ വളരെ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ വേര്‍ പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. അടുത്തിടെ തങ്ങള്‍ നിയമപരമായി പിരിഞ്ഞുവെന്ന് ജിഷിന്‍ വെളിപ്പെടു ത്തിയിരുന്നു. അചുത്തിടെ വരദ ഒരു ചെറുപ്പക്കാരനുമായി ഒരു ചിത്രം പങ്കിട്ടിരുന്നു. അതില്‍ ലിവിങ് റ്റുഗെദര്‍ എന്ന ഹാഷ് ടാഗ് ഇട്ടിരുന്നു.

അതിന് വരദ ലിവിംഗ് ടുഗദറിലാണെന്ന വാര്‍ത്ത വന്നിരുന്നു. അതെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. മനോരമ ഓണ്‍ലൈനിന്‌ നല്‍കിയ അഭിമുഖത്തിലായിരുന്നു വരദയുടെ പ്രതികരണം. ഹരീഷ് എന്ന ആക്ടറു മായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതാണ് ആ ഗോസിപ്പിനു കാരണം. ‘ലിവിങ് ടുഗതര്‍’ എന്ന ഞാന്‍ ചെയ്യുന്ന വെബ് സീരീസിന്റെ രണ്ടാം ഭാഗം വരുന്നു, അതിന്റെ അനൗണ്‍സ്‌മെന്റ് ആണ് അത്. യൂട്യൂബില്‍ ആണ് ഒന്നാം ഭാഗം വന്നത്. പിന്നീട് അത് സൈന പ്ലേ എടുത്തു.

വെബ് സീരീസിന്റെ പേരാണ് ഹാഷ് ടാഗ് ഇട്ടത്” എന്നാണ് വരദ പറയുന്നത്. ഹരീഷ് എന്റെ കൂട്ടുകാരി ജസ്ന യുടെ ഭര്‍ത്താവാണ്. ഞങ്ങള്‍ ആത്മ മിത്രങ്ങളാണെന്നും വരദ പറയുന്നു. ഈ ഫോട്ടോ വൈറല്‍ ആയപ്പോള്‍ ജസ്‌ന ആണ് ഒരു വാര്‍ത്ത എനിക്ക് അയച്ചു തന്നതെന്നും വരദ പറയുന്നു. ‘ലിവിങ് ടുഗതര്‍ വെളിപ്പെടുത്തി വരദ’ എന്ന ടൈറ്റില്‍ ആയിരുന്നു അത്. നമുക്ക് ഇത്തവണ പബ്ലിസിറ്റി എളുപ്പമായല്ലോ എന്നാണ് അവള്‍ പറഞ്ഞതെ ന്നും വരദ പറയുന്നു.

അവര്‍ അപ്പനും അമ്മയും മക്കളുമായി വളരെ സ്നേഹത്തോടെ ജീവിക്കുന്ന കുടുംബമാണ്. ഞങ്ങളെ രണ്ടു പേരെയും അടുത്തറിയാവുന്ന ആരും ഇങ്ങനെ പറയില്ലെന്നും വരദ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ആര്‍ട്ടി ക്കിളിന്റെ ഒടുവില്‍ വെബ് സീരീസിന്റെ രണ്ടാം ഭാഗമായിരിക്കും ഇത് എന്നും പറയുന്നുണ്ടെന്നും വരദ ചൂണ്ടി ക്കാണിക്കുന്നു. എന്നാലും ഇങ്ങനെ ഒരു തലക്കെട്ട് ഇട്ടില്ലെങ്കില്‍ മനഃസുഖം ഇല്ല. അവര്‍ അതില്‍ സന്തോഷം കണ്ടെത്തിക്കോട്ടെ അതിന് പ്ിന്നാലെ പോകാന്‍ സമയമില്ലെന്നും വരദ പറയുന്നു.

Comments are closed.