നടി മാളവിക കൃഷ്ണദാസിന്റെ വീട്ടില്‍ മോഷണം; നഷ്ടമായത് ലക്ഷങ്ങള്‍ വിലയുള്ള വസ്തുക്കള്‍

നടി മാളവിക കൃഷ്ണദാസിന്റെ വീട്ടില്‍ മോഷണം. മാളവികയുടെ പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വില വരുന്ന വാച്ച് ഉള്‍പ്പെടെ വില പിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയി. തങ്ങള്‍ പാലക്കാടായിരുന്നുവെന്നും ആ സമയത്താണ് സംഭവം നടന്നതെന്നും മുന്‍പും ഈ ഏരിയയില്‍ മോഷണങ്ങള്‍ നടന്നിട്ടു ണ്ടെന്നും താരം പറയുന്നു. രാവിലെ വീട്ട് ജോലിക്കാരി എത്തിയപ്പോഴാണ് വീട് തുറന്ന നിലയില്‍ കണ്ടത്.

കിടപ്പുമുറിയിലെയും അടുക്കളയിലെയും സാധനങ്ങള്‍ അലങ്കോലമാക്കിരുന്നു. പല സാധനങ്ങള്‍ പൊട്ടിച്ചിട്ടുമുണ്ട്. പൈസയും ഗോള്‍ഡുമൊന്നും തങ്ങള്‍ വീട്ടില്‍ വയ്ക്കാറില്ലാത്തതിനാല്‍ അതൊന്നും പോയിട്ടില്ലെന്നും താരം പറയുന്നു. മാളവിക യുടെ ഒന്നര ലക്ഷം രൂപ വില വരുന്ന വാച്ച് നഷ്ട്ടപ്പെട്ടിട്ടുണ്ട്. തൃത്താല പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മാളവികയുടെ വീടിന് ചുറ്റും സഞ്ചരിച്ച നായ സമീപത്തെ മറ്റൊരു വീട്ടിലു മെത്തി. മോഷ്ടാവ് വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ച ഇരുമ്പ് വടിയും, ഉളിയും വീടിന്റെ പരിസരത്ത് നിന്ന് തന്നെ കണ്ടെത്തി യിട്ടുണ്ട്. അടുത്ത വീട്ടിലെ സിസിടിവി ക്യാമറയില് മോഷ്ടാവ് റയിന്‍ കോട്ട് ധരിച്ച് മുഖം തോര്‍ത്ത് ഉപയോഗിച്ച് മറച്ചിട്ട് നടന്നു പോകുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

നടിയും നര്‍ത്തകിയുമായ മാളവികയ്ക്ക് നിരവധി ആരാധകരുമുണ്ട്. നായിക നായകന്‍ ഷോയിലൂടെയാണ് മാളവിക ആരാധ കര്‍ക്ക് പരിചിതയാകുന്നത്. ഇന്ദുലേഖ എന്ന സീരിയലും തട്ടിന്‍ പുറത്ത് അച്യുതന്‍ എന്ന സിനിമയും താരം ചെയ്തിട്ടുണ്ട്. യൂ ട്യൂബ് വ്‌ളോഗറുമാണ് താരം. അടുത്തിടെയാണ് മാളവികയുടെ വിവാഹം കഴിഞ്ഞത്.

Articles You May Like

Comments are closed.