
ആ സമയത്ത് അവിടെ ഇല്ലാതിരുന്നത് നന്നായി. ഇല്ലെങ്കില്‍ ഞങ്ങളെയും ആക്രമിച്ചേനെ, ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്; മോഷണത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ തേജസ് പറയുന്നു
നടിയും യൂ ട്യൂബറുമായ മാളവികയുടെ വീട്ടില്‍ നടന്ന മോഷണത്തെ പറ്റിയുള്ള കൂടുല്‍ കാര്യങ്ങള്‍ ഭര്‍ത്താവ് തേജസ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ്. ഇന്‍സ്റ്റ സ്റ്റോറിയിലൂടെയാണ് തേജസ് ഈ വീഡിയോ ഷെയര്‍ ചെയ്്തത്. മാളവിക യുടെ പാലക്കാടുള്ള വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് വീട് കുത്തി പ്പൊളിച്ച് മോഷണം നടന്നത്. നിലവില്‍ പരാതി കൊടുക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്്്തിട്ടുണ്ട്. ഞങ്ങള്‍ ഇവിടെയുണ്ടായിരുന്നില്ല. നമ്മള്‍ ഉള്ള സമയത്താണ് വന്നതെങ്കില്‍ ചിലപ്പോള്‍ ഞങ്ങളെയും ആക്രമിച്ചേനേ എന്നും തേജസ് പറയുന്നു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

മോഷ്ടാവ് അടുത്ത വീട്ടില്‍ കയറാനും നോക്കിയിരുന്നു. അവിടെ ശബ്ദം കേട്ടതിനാല്‍ തന്നെ ഉള്ളിലേക്ക് കയറിയിട്ടില്ല. കമ്പി പാര ഉപയോഗിച്ചാണ് വീട് കുത്തി തുറന്നത്. പിന്നീട് അവിടെ തന്നെ അത് ഉപേക്ഷിക്കുകയും ചെയ്തു, റൂമിലെ സാധനങ്ങളെല്ലാം അല ങ്കോലമായ നിലയിലായിരുന്നു. ഒന്നര ലക്ഷം രൂപ വില വരുന്ന വാച്ച് ഉള്‍പ്പെടെ വില പിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയി.

മുന്‍പും ഈ ഏരിയയില്‍ മോഷണങ്ങള്‍ നടന്നിട്ടു ണ്ടെന്നും താരം പറയുന്നു. രാവിലെ വീട്ട് ജോലിക്കാരി എത്തിയപ്പോഴാണ് വീട് തുറന്ന നിലയില്‍ കണ്ടത്. പൈസയും ഗോള്‍ഡുമൊന്നും തങ്ങള്‍ വീട്ടില്‍ വയ്ക്കാറില്ലാത്തതിനാല്‍ അതൊന്നും പോയിട്ടില്ലെന്നും താരം പറയുന്നു. മാളവിക യുടെ ഒന്നര ലക്ഷം രൂപ വില വരുന്ന വാച്ച് നഷ്ട്ടപ്പെട്ടിട്ടുണ്ട്. തൃത്താല പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉടനെ പ്രതിയെ പിടി കൂടാന്‍ ആകുമെന്നാണ് പോലീസ് നിഗമനം.