ഒരു കാലത്ത് ഇന്‍ഡസ്ട്രി ഭരിച്ചിരുന്ന നടി ഇപ്പോള്‍ 53ആമത്തെ വയസില്‍ എന്ത് ചെയ്യുന്നുവെന്ന് ചിലര്‍ പരിഹസിക്കുന്നു, ഞാന്‍ ജീവിതം ആസ്വദിക്കുകയാണ്; മനീഷ കൊയിരാള

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും സജീവമായി നിന്ന താരമായിരുന്നു മനീഷ കൊയിരാള. കുറച്ചു നാളായി താരം സിനിമകളില്‍ സജീവല്ല. താരത്തിന് ക്യാന്‍സര്‍ ആണെന്നും അതിനാല്‍ തന്നെ താരം ഇടവേള സിനിമയില്‍ നിന്ന് എടുത്തിരുന്നതുമാണ്.ക്യാന്‍സറിന് ശേഷമുള്ള ജീവിതം വളരെ ബോള്‍ഡായി താരം ജീവി ക്കുകയാണ്. സിനിമയില്‍ നിന്ന് അകന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. തന്റെ യാത്രകളും ജീവിതവുമെല്ലാം താരം വളരെ ആസ്വദിക്കുകയാണ്.ജീവിതത്തിന്റെ വ്യത്യസ്തമായ രുചികള്‍ ആ സ്വദിയ്ക്കുന്ന സന്തോഷമുണ്ട് ഇപ്പോള്‍.

ഞാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുന്നു. എന്നു പറഞ്ഞാല്‍, എന്റെ പൂച്ചകള്‍ക്കും നായകള്‍ക്കും ഒപ്പം സമയം ചെലവഴിക്കുന്നു, ആത്മീയ കാര്യങ്ങള്‍ പഠിക്കുന്നു, നൃത്തം ചെയ്യുന്നു, പാട്ടുകള്‍ ആസ്വദിയ്ക്കുന്നു.. അങ്ങനെ. പ്രകൃതി ആസ്വദിച്ചു നടക്കുന്നു, ജിമ്മില്‍ പോകുന്നു.മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം, 100 സിനിമകള്‍ ചെയ്തതിന് ശേഷം ഇപ്പോഴാണ് ഞാന്‍ എന്റെ ‘മി ടൈം’ ആസ്വദി യ്ക്കുന്നത്. ജോലി എനിക്ക് ആസ്വദിക്കാന്‍ പറ്റുന്ന സമയത്ത് അത് ചെയ്യുന്നുണ്ട്.ഒരുകാലത്ത് ഇന്‍ഡസ്ട്രി ഭരിച്ചിരുന്ന ഒരു നടിയിപ്പോല്‍ തന്‍രെ 53ആമത്തെ വയസില്‍ ഇനി എന്തു ചെയ്യാനാണെന്ന് മറ്റുള്ളവര്‍ പരിഹസി ക്കുന്നുണ്ടെങ്കില്‍ തന്റെ ജീവിതം ഞാന്‍ ആസ്വദിക്കുകയാണെന്നും അന്ന് ചെയ്യാന്‍ പറ്റാത്തതെല്ലാം വളരെ മനോഹരമായി എന്‍രെ മീ ടൈമിനായി ഞാന്‍ ഉപയോഗപ്പെടുത്തുന്നുവെന്നുമാണ് താരം പറയുന്നത്.

ദൈവം അനുഗ്രഹിച്ച്, നല്ല മനുഷ്യര്‍ എനിക്ക് ചുറ്റുമുണ്ട്. അവരുടെ സ്നേഹ പരിചരണത്തില്‍ ഞാന്‍ നനഞ്ഞു കുതിരുന്നു. എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും തിരക്കേറിയ നഗരത്തില്‍ ഒറ്റയ്ക്ക് ജീവിച്ചു. ഏല്ലാവരും ആഗ്രഹിക്കുന്ന ഇന്റസ്ട്രിയില്‍ ഒരു സെലിബ്രിറ്റിയായിരുന്നു എന്നത് മറക്കുകയല്ല.

ഒരുപാട് ഉയര്‍ച്ച താഴ്കളും, ഗോസിപ്പുകളും, സുരക്ഷിതമല്ലാത്ത ആളുകള്‍ക്കിടയില്‍ എല്ലാം ഞാന്‍ എങ്ങനെ ഒറ്റയ്ക്ക് കൈകാര്യം ചെയ്തു എന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്ന അവസ്ഥയില്‍ ദൈവം നമ്മല്‍ലേക്ക് ചില മാലാഖമാരെ അയക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെ കുറച്ച് യഥാര്‍ത്ഥ സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു. ആ നല്ല ഓര്‍മകള്‍ എന്നും എന്റെ ഹൃദയത്തില്‍ ഒരു നിധിപോലെ സൂക്ഷിക്കുമെന്നും ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമാണെന്നും സമാധാന പരമാണെന്നും താരം പറയുന്നു.

Comments are closed.