ആ സിനിമ എന്നെ സംബന്ധിച്ചിടത്തോളം വേര്‍പാടിന്റെ ഇനിയും ഉണങ്ങാത്ത നീറ്റലാണ്. ജ്യേഷ്ഠനെ രക്ഷിക്കാന്‍ കൂടെയുണ്ടായിരുന്നു സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല; ഷാജി കൈലാസ്

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം ആരാധകരും താരങ്ങളുമെല്ലാം ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ഒരു സത്യകഥയുടെ സിനിമാ പിറവിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഒരു കൂട്ടം ചെറുപ്പക്കാര്‍ ടൂറിന് വളരെ സന്തോഷ ത്തോടെ പോകുന്നതും പിന്നീട്് അത് ഒരു ദുരന്തമായി മാറുന്നതുമൊക്കെയാണ് കഥ. പലരുടെയും ജീവിതത്തി ല്‍ ഈ സിനിമയിലെ പ്രമേയം സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ കണ്ടിറങ്ങിയപ്പോള്‍ തന്‍രെ മനസിലേ യ്ക്ക് വന്ന വലിയ ഒരു ദുഖത്തിന്റെ കഥ തുറന്ന് പറയുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ഒപ്പം സിനിമ ഒരുക്കിയ അണിയറപ്രവര്‍ത്തകരെയും സിനിമയെയും താരം പ്രശംസിക്കുന്നുണ്ട്. സോഷ്യല്‍മീഡിയ പോസ്റ്റി ലൂടെയാണ് ജീവിതം തൊട്ട സിനിമ എന്ന് മഞ്ഞുമ്മല്‍ ബോയ്‌സിന് ഷാജി കൈലാസ് കുറിച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ. പ്രേക്ഷക ലക്ഷങ്ങള്‍ ഏറ്റെടുത്ത ആ സിനിമ എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപ രമായ ഒരു ഓര്‍മ്മയാണ്.’വേര്‍പാടിന്റെ ഇനിയും ഉണങ്ങാത്ത നീറ്റലാണ്.

ഞാന്‍ പത്തില്‍ പഠിക്കുമ്പോഴാണ്. ഒരു ദിവസം അച്ഛനെ തേടി കുറച്ച് സുഹൃത്തുക്കള്‍ വീട്ടില്‍ വന്നു. അവര്‍ അച്ഛനെ മാറ്റിനിര്‍ത്തി എന്തോ പറയുന്നത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. തിടുക്കത്തില്‍ അച്ഛന്‍ അവരോടൊപ്പം പോ കുന്നതും ഞാന്‍ കാണുന്നു. എനിക്കൊന്നും മനസിലായില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ വീട്ടുമുറ്റത്ത് ചെറിയ ഒരു ആള്‍ക്കൂട്ടം രൂപപ്പെട്ടു. അത് പതുക്കെ വലുതാവാന്‍ തുടങ്ങി.’രാത്രിയാവുമ്പോഴേക്കും മുറ്റം നിറയെ ആളുകളാ യി മാറിയിരുന്നു. എല്ലാവരും നിശ്ശബ്ദരായിട്ട് നില്‍ക്കുന്നു. എങ്ങും കനപ്പെട്ട മൂകത മാത്രം. വൈകിയാണ് അച്ഛന്‍ തിരിച്ചെത്തിയത്. അച്ഛന്‍ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അച്ഛന്‍ കരയുന്നത് ഞാനാദ്യം കാണുകയാണ്. എന്റെ കണ്ണുകളും നിറഞ്ഞൊഴുകി.

പിന്നീടാണ് വിവരങ്ങള്‍ ഞാന്‍ മനസിലാക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പം ടൂറുപോയ എന്റെ ജ്യേഷ്ഠന്‍… അഗസ്ത്യാര്‍ കൂടത്തിലേക്കായിരുന്നു അവര്‍ പോയത്. മലകണ്ട് ഇറങ്ങുന്നതിനിടയില്‍ കാല്‍ വഴുതി ഡാമിലേക്ക് വീണു. ജ്യേ ഷ്ഠനെ രക്ഷിക്കാന്‍ കൂടെയുണ്ടായിരുന്നു സുഹൃത്തുക്കള്‍ ശ്രമിച്ചു. കഴിഞ്ഞില്ല. അച്ഛന്റെ പ്രതീക്ഷകളാണ് ഡാ മിലെ തണുത്ത ജലത്തില്‍ മുങ്ങി ഇല്ലാതായത്. എന്റെ വീട് പെട്ടെന്നൊരു മരണവീടായി മാറി.’സ്വന്തം കൂടെപ്പി റപ്പുകളെ നഷ്ടപ്പെടുന്നവരുടെ വേദന എത്ര വലുതാണെന്ന് അത് അനുഭവിച്ചവര്‍ക്കെ അറിയൂ. മഞ്ഞുമ്മല്‍ ബോയ്‌സ് ആ വേദനയുടെ ആഴം ഒരിക്കല്‍ കൂടി എന്നെ അനുഭവിപ്പിച്ചു. സിനിമ അനുഭവങ്ങളുടെയും കൂടി കലയാവണമെന്ന് മിടുക്കരായ ഇതിന്റെ അണിയറക്കാര്‍ തെളിയിച്ചിരിക്കുന്നു.

അതുകൊണ്ടാണ് ഇതൊരു സിനിമയാണല്ലോയെന്ന് പ്രേക്ഷകര്‍ മറന്നു പോകുന്നത്. അവര്‍ക്കിത് അവരവരുടെ സ്വന്തം ജീവിതത്തിന്റെ ഏതോ ഒരേടില്‍ സംഭവിച്ച നേര്‍ അനുഭവത്തിന്റെ നേര്‍കാഴ്ചയാണ്. ആ കാഴ്ചയ്ക്കാണ് പ്രേക്ഷകര്‍ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത്. ഞാനും ആ കൂട്ടത്തിലുണ്ട്. ഞാന്‍ കയ്യടിക്കുമ്പോള്‍ അതി ല്‍ കണ്ണീരും കലരുന്നുവെന്ന് മാത്രം. മഞ്ഞുമ്മല്‍ ബോയ്‌സിലെ കൂട്ടുകാര്‍ക്ക് അവരുടെ സുഹൃത്തിനെ രക്ഷി ക്കാന്‍ പറ്റി.’ അതുപോലെ എന്റെ ഏട്ടനെയും അന്ന് രക്ഷിക്കാന്‍ പറ്റിയിരുന്നെങ്കില്‍… ഏട്ടന്റെ കൂട്ടുകാര്‍ അന്ന് പരമാവധി ശ്രമിച്ചതാണ്. എന്നിട്ടും കഴിഞ്ഞില്ല ഭാഗ്യം തുണച്ചില്ല. ഈ സിനിമ കണ്ടപ്പോള്‍ ഞാന്‍ ആ ദിവസങ്ങള്‍ വീണ്ടും ഓര്‍ത്തു’, എന്നായിരുന്നു ഷാജി കൈലാസ് കുറിച്ചത്.

Comments are closed.