
മമ്മൂക്ക കാരണം വലിയ തുക വരുന്ന ഓപ്പറേഷന്‍ സൗജന്യമായി നടക്കുകയാണ്, എല്ലാ കാര്യങ്ങളും വിളിച്ച് പറഞ്ഞിരുന്നു; മമ്മൂക്ക നല്‍കിയ വലിയ സഹായത്തെ പറ്റി നടന്‍ മനോജ് കുമാര്‍
മെഗാ താരങ്ങള്‍ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഒളിവും മറവുമില്ലാതെ ചാരിറ്റി ചെയ്യുന്നവരും താന്‍ ചെയ്യുന്നത് ആരുമറിയരുതെന്ന വിശ്വസിക്കുന്നവ പല സെലിബ്രിറ്റികളും നമ്മു ക്കുണ്ട്. അത്തരക്കാരെ പറ്റി മറ്റുള്ളവര്‍ പറഞ്ഞാണ് ആരാധകര്‍ അറിയുന്നത്. ഇപ്പോഴിതാ സീരിയല്‍ താരം മനോജ് കുമാര് മമ്മൂക്ക ചെയ്ത ഒരു വലിയ കാര്യത്തെ പറ്റി പറഞ്ഞെത്തിയിരിക്കുകയാണ്. അത് പറഞ്ഞില്ലെങ്കില്‍ തനിക്ക് ഒരു സമാധാനം കിട്ടില്ല എന്നാണ് മനോജ് പറയുന്നത്. തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് മനോജ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സീരിയലുകളില്‍ സജീവമായിരുന്നു കൊല്ലം ഷായുടെ ഹൃദയത്തില്‍ നാല് ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും അതി ന്റെ ഓപ്പറേഷനായുള്ള ചിലവ് മമ്മൂക്കയുടെ ഇടപെടല്‍ കാരണം സൗജന്യമായി ലഭിച്ചുവെന്നാണ് മനോജ് പറയുന്നത്.മമ്മൂക്ക എനിക്ക് ചേട്ടനെ പോലെയാണ്. സിനിമ കാണാന്‍ തുടങ്ങുന്ന സമയം മുതല്‍ എനിക്ക് മമ്മൂക്കയെ ഇഷ്ടമാണ്. ഇരട്ടി സന്തോഷമുള്ള കാര്യമാണ് അത്. ജീവിതത്തിലാദ്യമായി മമ്മൂക്ക എന്നെ വിളിച്ചു. സീരിയല്‍ കുടുംബം എന്നൊരു ഗ്രൂപ്പുണ്ട്. ആര്‍ടിസ്റ്റുകളും ടെക്നീഷ്യന്‍മാരുമൊക്കെയാണ് ആ ഗ്രൂപ്പിലുള്ളത്.

ചാരിറ്റി പരമായ കാര്യങ്ങളൊക്കെ ഞങ്ങള്‍ ഗ്രൂപ്പില്‍ ഇടാറുണ്ട്. ഞങ്ങളുടെ ഗ്രൂപ്പിലെ അംഗങ്ങളിലൊരാളാണ് കൊല്ലം ഷാ. അദ്ദേഹം വര്‍ഷങ്ങളായി സീരിയല്‍ മേഖലയില്‍ സജീവമാണ്. പെട്ടെന്നൊരു ദിവസം അദ്ദേഹത്തിന് സീരിയല്‍ ലൊക്കേഷനില്‍ വച്ച് നെഞ്ച് വേദന അനുഭവപ്പെട്ടു, ആശുപത്രിയില്‍ പോയപ്പോഴാണ് ഹൃദയത്തിന് നാല് ബ്ലോക്കുള്ള കാര്യം മനസിലായത്. പെട്ടെന്ന് ബ്ലോക്ക് മാറ്റണമെന്നും സര്‍ജറി വേണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട സ്ഥിതി അല്ലായിരുന്നു അദ്ദേഹം.

ആത്മ സംഘടന അദ്ദേഹത്തെ സഹായിച്ചിരുന്നു, മമ്മൂക്കയോട് സഹായം ചോദിച്ചാലോ എന്ന് മനസിലു ണ്ടായിരുന്നു. അങ്ങനെയാണ് ഷാ ഇക്കയുടെ ഫോട്ടോയ്ക്കൊപ്പമായി മെസ്സേജ് ഇട്ടത്. പൊതുവെ എല്ലാത്തിനും റിപ്ലൈ തരാറുണ്ടെങ്കിലും അതിന് അദ്ദേഹം മറുപടി തന്നില്ല. ഞാന്‍ പറഞ്ഞത് മമ്മൂക്കയ്ക്ക് ഇഷ്ടമായില്ലേ എന്ന എനിക്ക് തോന്നി. മറുപടി കിട്ടിയില്ല. അതിനിടയില്‍ ഞാന്‍ സോറി പറഞ്ഞിരുന്നു. അതിനും മറുപടി തന്നില്ല. ജൂണ്‍ 15നാണ് എനിക്ക് മമ്മൂക്കയുടെ കോള്‍ വന്നിരുന്നു, മനോജേ ഞാന്‍ കാര്യങ്ങളെല്ലാം ഞാന്‍ വിളിച്ച് പറയാമെന്ന് മമ്മൂക്ക പറഞ്ഞു. ജൂണ് 27നാണ് ഷാ ഇക്കയുടെ ഓപ്പണ്‍ ഹാാര്‍ട്ട് സര്‍ജറിയാണെന്നും മമ്മൂക്ക പറഞ്ഞതിനാല്‍ ഷാ ഇക്കയുടെ വലിയ തുക വരുന്ന ചികിത്സ സൗജന്യമായി ലഭിച്ചുവെന്നും താരം പറയുന്നു.