ഞാന്‍ പ്ലസ്ടു പഠിക്കുന്ന സമയത്ത് ആ വലിയ ദുരന്തം ഉണ്ടായി. ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയില്‍ എന്റെ കുടുംബം ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചിരുന്നു; മൃദുല വിജയ്‌

സീരിയല്‍ രംഗത്ത് വളരെ സജീവമായ താരങ്ങളും താര ദമ്പതികളുമാണ് യുവയും മൃദുലയും. ഇരുവരും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. പിന്നീട് ഇവര്‍ വിവാഹത്തിലേയ്ക്ക് എത്തി. ഇപ്പോള്‍ ധ്വനിയെന്ന മകളും ഇവര്‍ ക്കുണ്ട്. വ്‌ളോഗിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം ഇവര്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ ഇരുവരും നല്‍കിയ അഭി മുഖത്തില്‍ സീരിയല്‍ രംഗത്തേയ്ക്ക് എത്തിയതിനെ പറ്റി തുറന്ന് പറയുകയാണ് മൃദുല.വളരെ പ്രതിസന്ധി നിറഞ്ഞ സമയത്താണ് താന്‍ സീരിയലില്‍ എത്തുന്നത്. പ്ലസ്ടു പഠിച്ചിരുന്ന സമയത്ത് എന്റെ അച്ഛനും അമ്മ യ്ക്കും വലിയ ഒരു അപകടം ഉണ്ടായി. ഈ ആക്‌സിഡന്റിനു ശേഷമാണ് ഞാന്‍ സീരിയലിലേക്കൊക്കെ വരുന്നത്. അതിനു മുന്‍പ് ഞാന്‍ ഒരു സിനിമ ചെയ്തിരുന്നു. സീരിയല്‍ എനിക്ക് ഇഷ്ടമല്ലായിരുന്നു. പതിനഞ്ചു വയസില്‍ ഒരു തമിഴ് സിനിമ നായിക ആയി ചെയ്തിരുന്നു.

പക്ഷെ അത് കംപ്ലീറ്റ് ആക്കാന്‍ അവര്‍ക്ക് പറ്റിയില്ല. അത് കഴിഞ്ഞിട്ടാണ് പ്ലസ് വണ്‍ ഒക്കെ ജോയിന്‍ ചെയ്തത്. അങ്ങിനെ കുറെ സിനിമകള്‍ ഒക്കെ ചെയ്തു വന്നിരുന്ന സമയത്ത് പ്ലസ് ടു എക്സാമിന്റെ രണ്ടാഴ്ച മുന്‍പാണ് അച്ഛ നും അമ്മയ്ക്കും വലിയ ഒരു ആക്‌സിഡന്റ് പറ്റുന്നത്. അതോടെ രണ്ട് പേര്‍ക്കും വയ്യാണ്ടായി. ഞങ്ങള്‍ ഫിനാ ന്‍ഷ്യലി ഡൗണായി. ആകെ വരുമാനം ഉള്ള ഒരേയൊരു ആള്‍ അച്ഛന്‍ ആയിരുന്നു. അച്ഛന്‍ വീട്ടിലിരിക്കേണ്ടി വന്നപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ ആരുമില്ലായിരുന്നു.

ആ സമയത്ത് എന്ത് ചെയ്യണം എന്നറിയില്ല, അച്ഛന്റെ ജോലി ഒക്കെ നഷ്ടപ്പെട്ടു. താമസിക്കുന്ന വീടിന്റെ വാടക കൊടുക്കണം, എന്റെയും അനിയത്തിയുടെയും പരീക്ഷയൊക്കെയാണ്, ഞങ്ങള്‍ ഇതിന്റെ ഇടയില്‍ എങ്ങിനെ യൊക്കെയോ പരീക്ഷ ഒക്കെ എഴുതി ജയിച്ചു. ആ സമയത്ത് ഫിനാന്‍ഷ്യലി ഞങ്ങളുടെ കയ്യില്‍ ഒന്നും ഇല്ലാത്ത അവസ്ഥ ആയി. അവസാനം കുടുംബത്തോടെ മരിക്കാം എന്ന് തീരുമാനിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് സീരിയലില്‍ നിന്നും ഒരു ഓഫര്‍ വരുന്നത്.

അത് എനിക്ക് ഇഷ്ടമല്ലാത്ത ഫീല്‍ഡായിരുന്നിട്ടും ജീവിക്കാന്‍ വേണ്ടിയിട്ട് അത് കമ്മിറ്റ് ചെയ്തു. അത് വിജയി ച്ചതിനാല്‍ ഫാമിലി നല്ലതുപോലെ നോക്കാന്‍ പറ്റി എനിക്ക്. വീട് വച്ചു, വണ്ടി വാങ്ങിച്ചു, എന്റെ കല്യാണം നടത്തി, അനിയത്തിയെ പഠിപ്പിച്ചു ഇതൊക്കെ ഞാന്‍ സീരിയലില്‍ എത്തിയത് കൊണ്ടാണ് നടന്നത്.കോളേജ് ലൈഫ് ഒന്നും എന്‍ജോയ് ചെയ്യാന്‍ പറ്റിയില്ല. ഞാന്‍ കറസ്പോണ്ടന്റ് ആയിട്ടാണ് ഡിഗ്രി പഠിച്ചത്. ബ്രാന്‍ഡഡ് ആയിട്ടുള്ള സാധനങ്ങള്‍ ഉപയോഗിക്കുന്നത്കല്യാണം കഴിഞ്ഞ ശേഷമാണ്. അതിനുമുന്‍പ് എന്റെ പ്രയോരിറ്റി മുഴുവനും എന്റെ കുടുംബത്തിനായിരുന്നുവെന്നും മൃദുല പറയുന്നു.

Comments are closed.