കള്ളപ്പണക്കേസില്‍ അറസ്റ്റിലായ സച്ചിന്‍ സാവന്തിന് നവ്യയുമായി അടുത്ത ബന്ധമെന്ന് ഇ.ഡി; സ്വര്‍ണ്ണവും സമ്മാനങ്ങളും നല്‍കിയെന്ന് കണ്ടെത്തല്‍

നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നായികയാണ് നവ്യ നായര്‍. ഇപ്പോഴിതാ നവ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഇ. ഡി രംഗത്തെത്തിയിരിക്കുകയാണ് കള്ളപ്പണ ക്കേസില്‍ അറസ്റ്റിലായ സച്ചിന്‍ സാവന്ത് എന്ന ഐആര്‍ എസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്ത് വരുന്നത്. സച്ചിന്‍ സാവന്തില്‍ നിന്ന് നടി നവ്യ നായര്‍ ആഭരണങ്ങളുള്‍പ്പടെ  സമ്മാനങ്ങള്‍ കൈപ്പറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കുറ്റപത്രത്തിലുണ്ട്.

എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും മറ്റൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും നവ്യ പറ ഞ്ഞു. ലക്‌നൗവില്‍ കസ്റ്റംസ് അഡിഷനല്‍ കമ്മിഷണര്‍ ആയിരിക്കെ കളളപ്പണക്കേസില്‍ ജൂണിലാണ് സച്ചിന്‍ സാവന്തിനെ ഇഡി അറസ്റ്റ് ചെയ്തത്. എആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തിനെ ഒരേ റസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ താമസക്കാര്‍ എന്ന നിലയില്‍ പരിചയമുണ്ടെന്ന് നടി നവ്യ നായരുടെ കുടുംബം പറഞ്ഞു. മുബൈയില്‍ ഒരു സഥലത്തായിരുന്നു താമസിച്ചിരുന്നതെന്നും മറ്റ് ബന്ധമൊന്നുമില്ലെന്നും നവ്യ ഇഡിയോട് പറഞ്ഞു.

സര്‍ക്കാര്‍ ജോലിയില്‍ തുടരവേ, 2.46 കോടി രൂപയുടെ പണം അനധികൃതമായി സമ്പാദിച്ചതാണ് സാവന്തിനെ തിരെയുള്ള കേസ്. അതേസമയം നവ്യ നായരും ഭര്‍ത്താവും തമ്മിലുള്ള ഒരു ഫോട്ടോ പോലും ഓണത്തിന് പങ്കിടാതെ വന്നതോടെ ഇവര്‍ തമ്മില്‍ വിവാഹ മോചനം നേടിയോ എന്ന ചോദ്യം പലരും ചോദിച്ചിരുന്നു. അതിനെതിരെ നവ്യയടെ ഭര്‍ത്താവ് തന്നെ ഉത്തരവുമായി എത്തിയിരിക്കുകയാണ്.

നവ്യയ്ക്കും മകനുമൊപ്പം ബീച്ചില്‍ ആഘോഷിക്കുന്ന ചിത്രമാണ് സന്തോഷ് പങ്കു വച്ചിരിക്കുന്നത്. പലപ്പോഴും നവ്യയുടെ വിവാഹ മോചനത്തെ പറ്റി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരുന്നു. നവ്യ ഇപ്പോള്‍ ഡാന്‍സ് പ്രോഗ്രാമുകളും ഡാന്‍സ് ക്ലാസും സിനിമയുമൊക്കെയായി താരം വളരെ ബിസിയാണ്.

Comments are closed.