പ്ലാന്‍ഡ് ആയിരുന്നു. രണ്ട് കുട്ടികളും പ്രാര്‍ത്ഥിച്ച് ലഭിച്ചതാണെന്ന് പേളി, വയര്‍ വലുതാണല്ലോ; ഇരട്ടകളാണോ എന്ന് ആരാധകര്‍

പേളി മാണി നടി, അവതാരിക, ബിഗ് ബോസ് താരം എന്നീ നിലകളില്‍ നിന്നെല്ലാം പേളിക്ക് നിരവധി ആരാധകരുണ്ടെങ്കിലും സെലിബ്രിറ്റി യൂ ട്യൂബര്‍ എന്നീ നിലയിലാണ് കൂടുതല്‍ ആരാധകരെ പേളി സ്വന്തമാക്കിയത്. പേളിയെ പോലെ തന്നെ ഭര്‍ത്താവ് ശ്രിനീഷും മകള്‍ നിലയുമൊക്ക ആരാധകരുടെ പ്രിയപ്പെട്ടതാണ്. അടുത്തിടെയാണ് താന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്ത താരം ആരാധകരോട് വെളിപ്പെടുത്തിയത്. അതിന് മുന്‍പ് തന്നെ കണ്ടെത്തിയിരുന്നെങ്കിയെങ്കിലും താരം വെളിപ്പെടുത്തിയി രുന്നില്ല.

പേളിയുടെ സഹോദരി റെയ്ച്ചലും രണ്ടാമത്തെ കുട്ടിയെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. അടുത്തിടെയാണ് റെയ്ച്ചലിന്റെ ആദ്യ കുട്ടി റയാന്‍രെ ജന്മദിനം കുടുംബം നടത്തിയത്.തൊട്ടു പിന്നാലെ റെയ്ച്ചലിന്‍രെ ബേബി ഷവറും കുടുംബം ആഘോഷമാക്കി യിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ പ്രെഗന്‍സിയെ പറ്റി പറയുകയാണ് പേളി.

തന്റെ ആരാധകരോട് വലിയ രീതിയില്‍ സംവദി ക്കാന്‍ ഇഷ്ട്ടപ്പെടുന്ന ആളാണ് പേളി. അത് കൊണ്ടു തന്നെ തന്റെ ഇന്‍സ്റ്റയി ലൂടെ ആരാധകരുടെ ചേദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ്. ആസ്‌ക് മീ എന്ന സെക്ഷന്‍ ഇന്‍സ്റ്റര്‍ഗാമില്‍ താരം നടത്തിയത്. രണ്ടാമത്തെ കുഞ്ഞ് പ്ലാന്‍ഡ് ആയിരുന്നുവോ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്.തങ്ങളുടെ രണ്ട് കുഞ്ഞുങ്ങളും പ്ലാന്‍ ചെയ്ത് പ്രാര്‍ത്ഥിച്ച് ലഭിച്ചതാണെന്ന് താരം കമന്റു ചെയ്തു. വയര്‍ വളരെ വലുതാണെന്നും എത്രമാസമായെന്നും ഇരട്ടകുട്ടികളാണോ എന്നും താരത്തോട് ഒരു ചോദ്യം എത്തിയിരുന്നു.

ഇപ്പോള്‍ മൂന്ന് മാസം കഴിഞ്ഞുവെന്നും പൊതുവെ ചില സ്ത്രീകളുടെ വയര്‍ രണ്ടാമത്തെ വയര്‍ കുറച്ച് വലുതായിരിക്കുമെന്നാണ് താരം വ്യക്തമാക്കിയത്. ഗര്‍ഭിണി ആയതിനാല്‍ തന്നെ എരിവുള്ള ഭക്ഷണത്തോടാണ് ഇപ്പോള്‍ താല്‍പര്യമെന്നും നിലയെ പരിച രിച്ച് വീട്ടുജോലികളുമൊക്കെ ഈ അവസ്ഥയില്‍ ചെയ്യുന്നതിനാല്‍ തനിക്ക് ഒരു ബു്ദ്ധി മുട്ടുമില്ലെന്നാണ് പേളി വ്യക്തമാക്കിയത്. ആരാധകരും നല്ല കുട്ടിയെ ലഭിക്കട്ടെയെന്നും ആരോഗ്യത്തോടെ ഇരിക്കട്ടെയെന്നും കുറിച്ചിരിക്കുകയാണ്.

Articles You May Like

Comments are closed.