മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി ബഹളം. പിന്നാലെ പുകവലിയും; കേസില്‍ നടന്‍ വിനായകന് ജാമ്യം ലഭിച്ചു

വിനായകന്‍ എന്ന നടന്‍ വില്ലന്‍ വേഷങ്ങളില്‍ മലയാള സിനിമയില്‍ വളരെ സജീവമായ താരമാണ്. അടുത്തിടെ ഇറങ്ങിയ ജയിലറില്‍ വിനായകന്‍ അവതരിപ്പിച്ച വര്‍മ്മന്‍ എന്ന കഥാ പാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.പല വി വാദങ്ങളിലും വിനായകന്‍ പെടാറുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് അന്തരിച്ച മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി യെ പറ്റി അപകീര്‍ത്തികരമായ പരാമര്‍സം നടത്തിയതിന് വിനായകനെതിരെ പോലീസ് കേസെടുത്തത്. ഇപ്പോഴിതാ താരത്തിനെതിരെ വീണ്ടും പോലീസ് കെസെടുത്തിരിക്കുകയാണ്.

നിലവില്‍ ഇപ്പോള്‍ ജാമ്യത്തിലാണ് താരം. ഇന്നലെ വൈകിട്ടോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഇന്നലെ ഭാര്യയുമായി വിനായകനും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ഇതേ തുടര്‍ന്ന് വിനായകന്‍ പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.ഇത്തരത്തില്‍ മുന്‍പും വിനാ യകന്‍ പോലീസിനെ വിളിച്ചുവരുത്തുമായിരുന്നുവെന്നും പോലീസ് പറയുന്നു.

എന്നാല്‍ പിന്നീട് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ വിനായകന്‍ നേരിട്ടെത്തുകയും സ്റ്റേഷനില്‍ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയുമായിരുന്നു. സ്റ്റേഷനില്‍വെച്ച് പരസ്യമായി വിനായകന്‍ പുകവലിക്കുകയും ചെയ്തു. ഇതോടെ പുകവലിച്ചതിന് പോലീസ് പിഴയിടുകയും ചെയ്തു. ഇതേ ചൊല്ലി വീണ്ടും വിനായകന്‍ പ്രശ്‌നമുണ്ടാക്കി.

പോലീസിനെ അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് വിനായകന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും മദ്യ ലഹരിയില്‍ ആണോ എന്നറിയാന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുകയും ചെയ്തു. ആദ്യം കസ്റ്റഡിയില്‍ എടുത്തെങ്കിലും രാത്രിയോടെ വിനായകനെ പോലീസ് ജാമ്യത്തില്‍ വിടുകയായിരുന്നു. മദ്യ ലഹരിയില്‍ പൊതു സ്ഥലത്ത് ബഹളം ഉണ്ടാക്കിയതിനും പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തി യതിനുമാണ് താരത്തിനെതിരെ പോലീസ് കേസെടുത്തിരുന്നത്.

Comments are closed.