മഹാ ലക്ഷ്മി വളരെ പോസസീവാണ്. അവളുടെ സുഹൃത്തുക്കളോട് ഞാന്‍ സംസാരിക്കുന്നത് കണ്ടാല്‍ അവള്‍ക്ക് ദേഷ്യം വരും, വഴക്കിടും; വിവാഹ മോചന വാര്‍ത്തയോട് പ്രതികരിച്ച് രവീന്ദര്‍

തമിഴ് സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താര വിവാഹമായിരുന്നു രവീന്ദ്രറിന്റെയും മഹാ ലക്ഷ്മിയുടെയും. മഹാ ലക്ഷ്മി മുന്‍പ് വിവാഹിതയായിരുന്നു. അതില്‍ ഒരു കുട്ടിയുമുണ്ടായിരുന്നു. എന്നിട്ടാണ് രണ്ടാമത് രവീന്ദ്രറിനെ വിവാഹം ചെയ്തത്. ഏറെ വൈറലായ വിവാഹമായിരുന്നു ഇവരുടേത്. ഭംഗി കൊണ്ടോ ശരീര പ്രകൃതി കൊണ്ടോ നിറം കോണ്ടോ ഒരിക്കലും ചേരാതിരുന്ന രണ്ടുപേര്‍ ഒന്നിച്ചപ്പോള്‍ മഹാ ലക്ഷ്മി രവീന്ദ്രറിന്റെ പൈസ കണ്ടിട്ടാണ് വിവാഹം ചെയ്തതെന്നൊക്കെ പലരും തുറന്ന് പറഞ്ഞിരുന്നു. രവീന്ദ്രറും മുന്‍പ് വിവാഹം കഴിച്ചതാണ്.

കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്ത വന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ യില്‍ പങ്കു വയ്ക്കുമായിരുന്നു. ഒറ്റയ്ക്കുള്ള ചിത്രം രവീന്ദ്രര്‍ പങ്കുവച്ചാണ് വിവാഹ മോചന വാര്‍ത്തകള്‍ പുറത്ത് വന്നത്. രവീന്ദര്‍ തമിഴിലെ സംവിധായകനും സിനിമാ നിര്‍മ്മാതാവുമാണ്. മഹാ ലക്ഷ്മി തമിഴ് സീരിയലിലെ നടിയുമാണ്.

ഇപ്പോഴിതാ ഭാര്യയുടെ സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുകയാണ് രവീന്ദര്‍. മഹാ ല്ക്ഷ്മി വളരെ പോസസീവുള്ള വ്യക്തിയാണ്. അവളുടെ സുഹൃത്തുക്കളോട് ഞാന്‍ സംസാരിക്കുന്നത് കണ്ടാല്‍ അവള്‍ക്ക് ദേഷ്യം വരും. ആ കാര്യത്തില്‍ മാത്രമാണ് അവള്‍ക്ക് ദേഷ്യം വരുന്നത്. ഞങ്ങള്‍ ആ കാര്യത്തില്‍ മാത്രമാണ് വഴക്കുണ്ടാക്കുന്നതെന്നും താരം പറയുന്നു.

തടി കൂടുതലായതിനാല്‍ തന്നെ രവീന്ദറിന് ബോജി ഷെയ്മിങ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ തടി തനിക്ക് പ്രശ്‌നമല്ലെന്നും മഹാ ലക്ഷ്മിക്കും അത് ഒരു പ്രശ്‌നമല്ലെന്നും രവീന്ദര്‍ മുന്‍പ് പറഞ്ഞിരുന്നു. രവീന്ദര്‍ മുന്‍പ് തന്നെ പ്രൊപ്പോസ് ചെയ്തപ്പോള്‍ താന്‍ സ്വീകരിച്ചില്ലെന്നും എന്നാല്‍ പിന്നീട് ഞങ്ങള്‍ സുഹൃത്തുക്കളാവുകയും വിവാഹത്തിന് സമ്മതിക്കുകയുമായിരുന്നുവെന്നും മഹാ ല്ക്ഷ്മി പറഞ്ഞിട്ടുണ്ട്.

Comments are closed.