
അമ്മേ ഞാന്‍ പോകുന്നുവെന്ന് വീഡിയോ കോളിലൂടെ പറഞ്ഞ് മണിക്കൂറുകള്‍ക്കകം ആത്മഹത്യ ചെയ്ത് അപര്‍ണ. എന്തിനും സപ്പോര്‍ട്ടായിരുന്ന ഭര്‍ത്താവ്, ജോലി ചെയ്തിരുന്ന ആശുപത്രിയിലേയ്ക്ക് ഒടുവില്‍ ജീവനറ്റ ശരീരമായി അപര്‍ണ എത്തി; സീരിയല്‍ താരത്തിന് സംഭവിച്ചത്
സീരിയല്‍ സിനിമ താരമായ അപര്‍ണയുടെ മരണം പലര്‍ക്കും വിശ്വസിക്കാനാവുന്നില്ല. സോഷ്യല്‍ മീഡിയയിലും ലൊക്കേഷനിലുമെല്ലാം എപ്പോഴും പുഞ്ചിരി തൂകി നില്‍ക്കുന്ന താരമായിരുന്നു അപര്‍ണ. ഒരു മുന്നറിയിപ്പ് പോലു മില്ലാതെ പോയ അപര്‍ണയുടെ ജീവന്‍ പോയതിന്‍രെ കാരണത്തെ പറ്റിയാണ് സോഷ്യല്‍ മീഡിയയിലും ചര്‍ച്ച ചെയ്യുന്നത്. സന്തുഷ്ടകരമായ ദാമ്പത്യജീവിതമായിരുന്നു അപര്‍ണയ്ക്കുണ്ടായിരുന്നതെന്നാണ് സോഷ്യല്‍ മീഡിയ യില്‍ പങ്കിട്ട ചിത്രങ്ങളില്‍ നിന്ന് മനസിലാകുന്നത്. ഭര്‍ത്താവും രണ്ട് പെണ്‍മക്കളുമായി വളരെ സന്തോഷത്തോ ടെയാണ് താരം ജീവിച്ചിരുന്നത്. ഇന്നലെ വൈകിട്ടൊടെ താരത്തെ സ്വന്തം മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവും മക്കളും ചേര്‍ന്നാണ് താരത്തെ ആശുപത്രിയിലെത്തിച്ചത്.

കല്യാണത്തിന് ശേഷമാണ് കൂടുതല്‍ അഭിനയത്തില്‍ സജീവമായത്. ഫാമിലി എനിക്ക് ഫുള്‍ സപ്പോര്‍ട്ട് ആണ്, പ്രത്യേകിച്ച് ഹസ്ബന്‍ഡ് ആണ് ഫുള്‍ സപ്പോര്‍ട്ടും തരുന്നത്. ലൊക്കേഷനില്‍ കൊണ്ടു വിടുന്നതും കൂടെ നില്‍ ക്കുന്നതും ഒക്കെ പുള്ളിയാണ്. ഒരു പ്രൊജക്റ്റ് വന്നാലും പുള്ളിയോട് ഡിസ്‌കസ് ചെയ്തിട്ടേ ഞാന്‍ അത് എടുക്കാ റുള്ളു. എനിക്ക് നല്ലത് എന്ന് തോന്നുന്നത് പുള്ളി പറയാറുണ്ട്, അത്രയും സപ്പോര്‍ട്ട് ആണ് പുള്ളിയെന്ന് അപര്‍ണ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ദിനേശ് പണിക്കരാണ് താരത്തെ അഭിനയത്തിലെത്തിച്ചത്. അഭിനയം മാത്രമല്ല, അപര്‍ണ വീടിനടുത്തുള്ള ആശു പത്രിയില്‍ റിസപ്ഷനിസ്റ്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. എന്നാല്‍ രണ്ടാഴ്ച്ചയ്ക്ക് മുന്‍പ് ഈ ജോലി താരം രാജിവെച്ചിരുന്നു. മക്കളെ നോക്കാന്‍ ആരുമില്ലായെന്ന് പറഞ്ഞാണ് ജോലി രാജിവെച്ചതെന്നും ആശുപത്രിക്കാര്‍ പറയുന്നു. ഒടുവില്‍ ചേതനയറ്റ ശരീരത്തോടെ താരം എത്തിയതും ഈ ആശുപത്രിയിലേയ്ക്കാണ്.

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് താരം തന്റെ അമ്മയെ വീഡിയോ കോള്‍ ചെയ്തിരുന്നു. അമ്മയെ വീഡി യോ കോള്‍ ചെയ്തു സംസാരിച്ച അപര്‍ണ ഫോണ്‍ കട്ടാക്കി മണിക്കൂറുകള്‍ക്കകമാണ് മരിക്കുന്നത്. അമ്മേ ഞാന്‍ പോകുന്നുവെന്നു പറഞ് ഫോണ്‍ കട്ടാക്കിയ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് ആ അമ്മയും കരുതിയിരുന്നില്ല.
നെഗറ്റീവ് റോളുകളിലാണ് താരം കൂടുതല്‍ അഭിനയിച്ചിരിക്കുന്നത്. അപര്‍ണ വിഷാദത്തിന് അടിമയായിരുന്നോ എന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന് തോന്നാറുണ്ട്.