സാന്ത്വനം സീരിയല്‍ അടക്കം ജനപ്രിയ സീരിയലുകളുടെ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു, ഈ മരണം വിശ്വസിക്കാനാവുന്നില്ലെന്ന് താരങ്ങള്‍; വേദനയോടെ പ്രിയപ്പെട്ടവര്‍

മലയാളികള്‍ക്ക് ഇഷ്ട്ടപ്പെടുന്നതരത്തിലെ നിരവധി സീരിയലുകള്‍ ഇന്നുണ്ട്. അതിലൊന്നാണ് സാന്ത്വനം. ഇപ്പോഴിതാ സാന്ത്വനം സീരിയലിനും ആരാധകര്‍ക്കും താരങ്ങള്‍ക്കുമെല്ലാം വളരെ ദുഖമുണ്ടാക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. സാന്ത്വനം അടക്കം നിരവധി സീരിയലു കളുടെ സംവിധായകനായിരുന്ന ആദിത്യന്‍ അന്തരിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്. വെറും 47 വയസായിരുന്നു. ആദിത്യന്‍ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെടുന്നത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊല്ലം അഞ്ചല്‍ സ്വദേശിയായ ആദിത്യന്‍ കുടുംബത്തിനൊപ്പം തിരുവനന്തപുരത്തായിരുന്നു താമസം. തിരുവനന്തപുരത്ത് പുതിയ വീട് പണി കഴിപ്പിക്കു ന്നതിന്റെ തിരക്കിലുമായിരുന്നു ആദിത്യന്‍.

ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബമായിരുന്നു താരത്തിന്റേത്. അപ്രതീക്ഷിതമായ ആദി ത്യന്റെ വിടവാങ്ങലില്‍ കുടുംബാംഗങ്ങളും സീരിയല്‍ താരങ്ങളും എല്ലാം അതീവ ദുഖിതരാണ്. സാന്ത്വനത്തെ കൂടാതെ ആദിത്യന്‍ സംവിധാനം ചെയ്ത അമ്മ, വാനമ്പാടി, ആകാശദൂത് തുടങ്ങിയ സീരിയലുകളും ആദിത്യന്റേതായിരുന്നു.സീരിയലില്‍ ഹിറ്റ് മേക്കര്‍ ആയിരുന്നു. തന്റെ മികവ് കൊണ്ട് തന്നെ നിരവദി അവാര്‍ഡുകളും ആദിത്യന്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം സീരിയലിന്റെ വര്‍ക്ക് കഴിഞ്ഞ് നാളെ കാണാമെന്ന പറഞ്ഞ് പോയ വ്യക്തി ഇന്നില്ലെന്ന് വിശ്വസി ക്കാന്‍ പറ്റുന്നില്ലെന്നാണ് താരങ്ങള്‍ വ്യക്തമാക്കുന്നത്. ഷ്യാനൈറ്റിലെ തന്നെ മുന്‍പന്തിയില്‍ നി ല്‍ക്കുന്ന സീരിയലാണ് സാന്ത്വനം.

കുട്ടു കുടുംബത്തിന്‍രെയും അവരുടെ സ്‌നേഹത്തിന്‍രെയും കഥ പറയുന്നതില്‍ ആദിത്യന്‍ മികവ് പുലര്‍ത്തിയിരുന്നു. തമിഴ് സീരിയലായിരുന്ന പാണ്ഡ്യന്‍ സ്റ്റോഴ്‌സിന്റെ റീമേക്കാണ് സാന്ത്വനമെങ്കിലും വളരെ ഭംഗിയായി സീരിയല്‍ മുന്നോട്ട് കൊണ്ടു പോയത് ആദിത്യയന്റെ മികവിനാലാണ്. സാന്ത്വനത്തിലെ മാത്രമല്ല അനേകം സീരിയല്‍ താരങ്ങളാണ് ആദിത്യന് ആദരാഞ്ജലികള്‍ നേര്‍ന്നിരിക്കുന്നത്.

പ്രണാമം ചേട്ടാ, എന്ത് പറയണം എന്നറിയില്ല ജീവിതത്തില്‍ കൂടെ ചേര്‍ത്ത്‌നിര്‍ത്തി വളര്‍ത്തിയ ഓരോരുത്തരായി കണ്ണ് മുന്നില്‍ നിന്നും പൊടുന്നനെ മാഞ്ഞു പോകുന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല എന്താ ചേട്ടാ നിങ്ങളെ കുറിച്ച് പറയേണ്ടത് അറിയില്ല അത്രമാത്രം എന്റെ അഭിനയ ജീവിതത്തില്‍ ഗുരുനാഥനായും ജീവിതത്തില്‍ ഒരു സഹോദരനെ പോലെയും സ്വാധീനിച്ച അങ്ങേക്ക് എങ്ങനെ ആദരാഞ്ജലികള്‍ അര്‍പ്പിക്കണം എന്നറിയില്ല. ചേട്ടന്റെ കുടുംബത്തിന് എല്ലാം അതിജീവിക്കാന്‍ കരുത്തു നല്‍കട്ടെ ഈശ്വരന്‍ എന്നായിരുന്നു നടി ഉമ നായര്‍ കുറിച്ചത്. മനോജ്, ആല്‍ബി ഫ്രാന്‍സിസ് തുടങ്ങി നിരവദി പേര്‍ ആദിത്യന് പ്രണാമം അര്‍പ്പിച്ചിട്ടുണ്ട്

.

Articles You May Like

Comments are closed.