കാലം മായ്ക്കാത്ത മുറിവുകള്‍ ഉണ്ട്. അവളുടെ മരണം എന്നും വലിയ വേദന തന്നെയാണ് എനിക്ക്, ജീവിക്കാനുള്ള തന്ത്രപ്പാടില്‍ സ്വയം ജീവിക്കാന്‍ അവള്‍ മറന്നു പോയിരുന്നു; ശരണ്യയുടെ അമ്മയുടെ വാക്കുകള്‍

നടി ശരണ്യ നിരവധി മലയാള സിനിമകളില്‍ നായികയായി തിളങ്ങിയ നടിയാണ്. മലയാളത്തനിമയുള്ള പെണ്‍ കുട്ടിയായിരുന്നു ശരണ്യ. തമിഴിലും ചില സിനിമകള്‍ താരം ചെയ്തിരുന്നു. എന്നാല്‍ ഒരു താരമായുള്ള യാത്രയും ജീവിതയാത്രയും അധിക കാലം നീണ്ടില്ല എന്ന് തന്നെ പറയാം. 2012ല്‍ ഒരു തലവേദന രൂപത്തിലാണ് ശരണ്യ യ്ക്ക് ആദ്യമായി അസുഖം വരുന്നത്. പിന്നീടുള്ള വിദഗ്ധ പരിശോധനയില്‍ ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തി യിരുന്നു. അന്ന് ശരണ്യ തകര്‍ന്നു. അമ്മയും. വളരെ തീക്ഷ്ണമായ യൗവ്വനകാലത്തിലൂടെയും കരിയറിലും വലിയ വിജയത്തോടെ പോകുന്ന വേളയിലാണ് ക്യാന്‍സര്‍ കണ്ടെത്തുന്നത്. പിന്നീട് ക്യാന്‍സറിനോട് പടപൊരുതിയ ജീവിതം തന്നെയായിരുന്നു ശരണ്യയുടേത്.

ക്യാന്‍സര്‍ തിരിച്ചറിയപ്പെടുന്ന സമയത്ത് ശക്തമായ പ്രണയം ശരണ്യയ്ക്ക് ഉണ്ടായിരുന്നു. ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞതോടെ അയാള്‍ പിന്‍മാറി. അത് ശരണ്യയെ മാനസികമായി തകര്‍ത്തു. പിന്നീട് ക്യാന്‍സറിന്‍രെ ഓപ്പ റേഷന്‍ കഴിഞ്ഞിരിക്കുമ്പോഴാണ് മറ്റൊരാള്‍ പ്രണയവുമായി ശരണ്യയുടെ ജീവിതത്തിലേയ്ക്ക് കടന്ന് വന്നത്. ഇനി ഒരിക്കലും ആ രോഗം തിരിച്ചുവരില്ലെന്ന് കരുതി വിവാഹം വളരെ ആര്‍ഭാടമായി നടന്നു. എന്നാല്‍ പിന്നീട് വീണ്ടും രോഗം തലപൊക്കി. ആദ്യമൊക്കെ കൂടെ നിന്ന ശരണ്യയുടെ ഭര്‍ത്താവിന് പിന്നീട് അത് ഒരു പ്രശ്‌ന മായി. ഒടുവില്‍ വിവാഹ മോചനവും. കുറെ കരഞ്ഞെങ്കിലും അതില്‍ നിന്നും അസുഖത്തില്‍ നിന്നുമൊക്കെ തന്റെ ജീവിതം മുറുകെ പിടിച്ചു രോഗത്തില്‍ നിന്നും മുക്തി നേടി യു ട്യൂബ് ചാനലില്‍ വീഡിയോ ഒക്കെ ചെയ്ത് മുന്നേറുകയായിരുന്നു ശരണ്യ.

സീമ എന്ന് നടിയും നല്ല ഒരു വ്യക്തിയും ശരണ്യയ്ക്ക് എപ്പോഴും കൂട്ടായി ഉണ്ടായിരുന്നു. സ്‌നേഹസീമ എന്ന വീട്ടില്‍ ശരണ്യയുടെ ഓര്‍മകളുമായി ഇപ്പോള്‍ കഴിയുന്നത് ശരണ്യയുടെ അമ്മയും സഹോദരങ്ങളുമാണ്. 2021 മെയ് മാസത്തിലാണ് കോവിഡ് ബാധിച്ച് ശരണ്യ ആശുപത്രിയില്‍ അഡ്മിറ്റാകുന്നത്. നില ഗുരുതരമായതിനെ തുടര്‍ന്ന് 2021 ഓഗസ്റ്റ് 9 ന് വെറും 35-ആം വയസ്സില്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് ശരണ്യ മരിക്കുകയായിരുന്നു.  ശരണ്യ മരിച്ചിട്ട് രണ്ട് വര്‍ഷം ആയിരിക്കുകയാണ്‌.

മകളുടെ ഓര്‍മ്മ ദിനത്തില്‍ കണ്ണ് നനയിക്കുന്ന വീഡിയോയുമായി ശരണ്യയുടെ അമ്മ എത്തിയിരിക്കുകയാണ്. ഓര്‍മ്മകള്‍ കാലം മായ്ക്കുമെന്ന് പറയുന്നത് വെറുതെയാണ്. ആ വേദനയിലാണ് ഞാനിപ്പോഴും അത് അനുഭവി ക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത്. എന്ന് എന്റെ ആ വേദനകള്‍ ഇല്ലാതെ ആകുന്നോ, അന്ന് ഞാനും ഇല്ലാതെയാകും. ഒപ്പം അവള്‍ ഒരുപാട് ആഗ്രഹത്തോടെ തുടങ്ങിയ അവളുടെ ഈ ചാനലുമെന്ന് ശരണ്യയുടെ ചാനലിലൂടെ അമ്മ പറയുന്നു. കഴിഞ്ഞ കാലെമാക്കെ തിരിച്ചു കിട്ടിയിരുന്നെങ്കില്ലെന്ന് ഞാന്‍ ചിലപ്പോള്‍ വിചാരിക്കും.

അവള്‍ പിച്ചവച്ചതും, സ്‌കൂളില്‍ പോയതും, ചിത്ര ശലഭത്തോടെ പാറിനടന്നതും. അവളെ വഴക്ക് പറഞ്ഞതൊക്കെ ഇന്ന് ഓര്‍ക്കുമ്പോല്‍ വലിയ സങ്കടം വരാറുണ്ട്. ഞാന്‍ വഴക്ക് പറഞ്ഞാല്‍ അവളുടെ കണ്ണ് നിറയുമായിരുന്നു. മരണം ഒരു രക്ഷപെടല്‍ ആണെന്ന് ചിലര്‍ പറയും. അവള്‍ രക്ഷപെട്ട ദിവസത്തിന്റെ ഓര്‍മ്മയ്ക്കാണ് ഈ വീഡിയോ. ജീവിക്കാനുള്ള തത്രപ്പാടിനിടയില്‍ ജീവിക്കാന്‍ മറന്ന് കുഞ്ഞായിരുന്നു അവള്‍.

അവളുടെ സ്‌ട്രെസും രോഗത്തിന് കാരണമായിട്ടുണ്ട്. ഗോപിനാഥ് മുതുകാടിന്‍രറെ സ്ഥാപനത്തിലുള്ള മുന്നൂറ് കുട്ടികള്‍ക്ക് അന്നദാനം നല്‍കുകയാണ് ഞാനും അവളുടെ സഹോദരങ്ങളും. അവളെ ഞങ്ങളും പിന്നീട് സീമയും മാത്രമാണ് ഇപ്പോള്‍ ഓര്‍ക്കുന്നത്. അവളുടെ സഹോദരിക്ക് ഒരു ജോലി വേണമെന്ന്ത് വലിയ ആഗ്രഹമാ യിരുന്നു. ശരണ്യയുടെ ആഗ്രഹം പോലെ തന്നെ സഹോദരിക്ക് റയില്‍വ്വേയില്‍ ജോലിയു ലഭിച്ചിരിക്കുകയാണെ ന്നും ശരണ്യയുടെ അമ്മ പറയുന്നു.

Comments are closed.