മക്കളെ എന്നായിരുന്നു ചേട്ടന്‍ എല്ലാവരെയും വിളിച്ചിരുന്നത്, ചിരി തന്നെയാണ് എപ്പോഴും. കഠിനാധ്വാനിയായിരുന്നു; സുധിയുടെ ഓര്‍മകളില്‍ ഷിയാസ് കരീം

സുധിയുടെ ഓര്‍മ്മകളിലാണ് പ്രിയപ്പെട്ടവരെല്ലാം. സ്റ്റാര്‍ മാജിക് ഷോയിലെ താരങ്ങളെല്ലാം അതിന്റെ ദുഖത്തില്‍ നിന്ന് കരകയറിയിട്ടില്ല. എന്നും ഞങ്ങള്‍ക്കൊപ്പം അദ്ദേഹം ഉണ്ടാകും. അടുത്ത ഷെഡ്യൂളിന് കാണാമെന്ന് പറ ഞ്ഞാണ് സുധി ചേട്ടന്‍ പോയത്. പക്ഷേ ഇനി കൂടെയില്ലെന്നത് വിശ്വസിക്കാനാവുന്നില്ലെന്നാണ് താരങ്ങള്‍ പറ ഞ്ഞത്. ഇപ്പോഴിതാ സ്റ്റാര്‍ മാജിക് താരമായ ഷിയാസ് കരീം സുധിയെ പറ്റി പങ്കുവച്ച ചെറിയ കുറിപ്പാണ് വൈറ ലാകുന്നത്. 24ന്റെ ഷോയില്‍ പങ്കടെുത്ത് മടങ്ങി വരുന്നതിനിടെയാണ് തൃശ്ശൂരില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പ് വാനിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം നടന്നത്.

സുധിയ്‌ക്കൊപ്പം ബിനു അടിമാലി, മഹേഷ്, ഉല്ലാസ് അരൂര്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. അപകട ത്തില്‍ അവര്‍ക്ക് പരുക്കേറ്റിരുന്നു വടകരയിലേത് തന്റെ അവസാന ഷോ ആണെന്ന് അറിയില്ലെങ്കിലും നന്ദി പറയാനുള്ളവര്‍ക്ക് നന്ദി പറഞ്ഞ് അവസാനം വരെ സദസ്യരെ ചിരിപ്പിച്ചായിരുന്ന സുധി മരണത്തിലേയ്ക്ക് പോയത്. അതേ സമയം ആശുപത്രിയില്‍ നിന്ന് ബിനു അടിമാലിയും ഡ്രൈവര്‍ ഉല്ലാസും ഡിസ്ചാര്‍ജ് ആയി. കുറച്ച് ദിവസങ്ങള്‍ക്കകം മഹേഷും ഡിസ്ചാര്‍ജ് ആകുമെന്നും അറിയിച്ചിരുന്നു.

തനിക്കിപ്പോള്‍ കുഴപ്പമൊന്നും ഇല്ലെന്നും വീട്ടില്‍ പോയി കുറച്ച് ദിവസം റെസ്‌റ്റെടുക്കണമെന്നും ആശുപത്രിയില്‍ നിന്ന് ഡാസ്ചാര്‍ജ് ആയപ്പോള്‍ ബിനു അടിമാലി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മക്കളെ ‘ സുധി ചേട്ടന്‍ അങ്ങനെയാണ് എല്ലാവരേം വിളിക്കുന്നത്, എപ്പോഴും ചിരിച്ചോണ്ട് നില്‍ക്കും കെട്ടി പിടിക്കും തമാശ പറയും .

ഇന്ന് വരെയും ആര്‍ക്കും വിഷമം ഉണ്ടാകുന്നത് പോലെ സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല, ചിരി തന്നെയാണ് എപ്പോഴും. കഠിനാധ്വാനിയായിരുന്നു ഒരുപാട് കഷ്ടപ്പെട്ടാണ് ഇന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന സുധിയേട്ടനായത്. എന്നും എന്റെ ഓര്‍മ്മയിലും എന്റെ ജീവിതത്തിന്റെ ഭാഗമായും കാണുമെന്നാണ് സുധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷിയാസ് കുറിച്ചത്.

Comments are closed.