ഒരു കാലത്ത് സീരിയലില്‍ തിളങ്ങിയ ശോഭ ശങ്കറിന് ഇന്ന് ദുരിത ജീവിതം. ഭര്‍ത്താവും മകനും അസുഖ ബാധിതര്‍, വാടക കൊടുക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ വീടൊഴിയാന്‍ നോട്ടീസ്‌ ; കനിവിനായി നിറ കണ്ണുകളോടെ താരം

പഴയ കാല സീരിയല്‍ താരങ്ങളും സിനിമാ താരങ്ങളുടെയും ജീവിതം എങ്ങനെയാണെന്നറിയാന്‍ ആരാധകര്‍ ക്കും താല്‍പ്പര്യം കാണും. ചിലര്‍ സജീവമായി എപ്പോഴും അഭിനയിക്കുന്നു. എന്നാല്‍ മറ്റ് ചിലര്‍ കുടുംബ ജീവിത ത്തിലേയ്ക്ക് ഒതുങ്ങുകയും ചെയ്തു. മറ്റ് ചിലര്‍ ദുരിത ജീവിതം നയിക്കുന്നതിന്‍രെ വാര്‍ത്തയും താന്‍ കണ്ടിരു ന്നു. ഇപ്പോഴിതാ ഒരു കാലത്ത് മലയാള സീരിയല്‍ രംഗത്ത് വളരെ സജീവമായി നിന്നിരുന്ന ശോഭ ശങ്കര്‍ എന്ന താരത്തിന്റെ ദുരിത പൂര്‍ണ്ണമായ ജീവിതം വാര്‍ത്തയില്‍ ഇടം നേടിയിരിക്കുകയാണ്. അഭിനയത്തില്‍ നിന്ന് മാറിയത് വിവാഹത്തോടെ ആയിരുന്നു. ജീവിതത്തില്‍ ദുരിതങ്ങള്‍ മാത്രമാണ് കുറെ കാലങ്ങളായി ഈ താരത്തിന്‍രെ ജീവിതം.

എഷ്യാനൈറ്റ് ന്യൂസാണ് ശോഭയുടെ ജീവിതത്തെ പറ്റി പുറം ലോകത്തെ അറിയിക്കുന്നത്. സഹായത്തിനായി കാരുണ്യത്തിന്‍രെ കൈ നീട്ടുകയാണ് ഇപ്പോള്‍ ശോഭയും കുടുംബവും.പത്ത് പന്ത്രണ്ട് വര്‍ഷത്തോളം സീരിയല്‍ രംഗത്ത് ചെറുതും വലുതുമായ ഒരുപാട് വേഷങ്ങല്‍ താരം ചെയ്തു.2012ലാണ് ശോഭ തിരുവനന്തപുരം സ്വദേശിയാ യ ശങ്കറിനെ വിവാഹം ചെയ്യുന്നത് ഒരു വാഹനാപകടത്തില്‍ തലച്ചോറിന് പരിക്കു പറ്റിയ ശങ്കര്‍ വിവാഹത്തിന് മുന്‍പ് തന്നെ രോഗബാധിതനായിരുന്നു. പ്ലമ്പിങ് ഹാര്‍ഡ് വെയര്‍ ബിസിനസ് നടത്തുകയായിരുന്നു ശങ്കര്‍. ഇടക്കാലത്ത് ശങ്കറിന്‍രെ ബിസിനസ് തകര്‍ന്നു.

ഏറെ കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ക്ക് സൂര്യ എന് മകന്‍ ജനിച്ചത്. എന്നാല്‍ ഓട്ടിസം ബാധിതനായ കുട്ടിയാ യിട്ടായിരുന്നു സൂര്യയുടെ ജനനം. ഭര്‍ത്താവിനെയും മകനെയും നോക്കാന്‍ മറ്റാരുമില്ലാത്തതിനാല്‍ ശോഭയ്ക്ക് ഷൂട്ടിങ്ങിനും പോകാന്‍ പറ്റാതായി. അതോടെ ജീവിക്കാനുള്ള എല്ലാം നിലച്ചു. വാടകയ്ക്ക് താമസിക്കുകയാ യിരുന്ന താരവും കുടുംബവും വാടക പോലും കൊടുക്കാന്‍ നിവൃത്തിയില്ലാത്ത സാഹചര്യമായി.

പിന്നീട് വാടക വീടിന്റെ ഓണര്‍ കേസ് നല്‍കുകയും വാടക വീട് ഒഴിഞ്ഞ് കൊടുക്കണമെന്ന് കോടതി ഉത്തരവ് വരികയും ചെയ്തതോടെ എന്തു ചെയ്യുമെന്നറിയാതെ വളരെ ദുഖത്തില്‍ മറ്റുള്ളവരുടെ സഹായത്തി നായി കൈനീട്ടുകയാണ് ശോഭയും കുടുംബവും. തിങ്കളാഴ്ച്ചയ്ക്കുള്ളില്‍ വീട് ഒഴിയണമെന്നാണ് ഉത്തരവ്. മകനും ഭര്‍ത്താവിനുമായി മാസം 7000ത്തിലധികം രൂപ വേണം. ഓട്ടിസം ബാധിച്ച മകന് ബ്രെയിന്‍ വളര്‍ച്ചയ്ക്ക് തെറാപ്പി ചെയ്യാനും സാധിക്കാത്ത സാഹചര്യമാ ണെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ താന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും കരഞ്ഞു കൊണ്ട് പറയുകയാണ് ശോഭ ശങ്കര്‍.

Articles You May Like

Comments are closed.