
പെണ്‍കുട്ടികളാണെന്ന് കരുതി ഉടന്‍ വിവാഹം കഴിപ്പിക്കേണ്ടതില്ലല്ലോ, അവരെ വിവാഹത്തിന് ഞങ്ങള്‍ നിര്‍ബന്ധിക്കില്ല, അത് നടക്കുന്ന സമയത്ത് നടക്കും; മക്കളുടെ വിവാഹത്തെ പറ്റി സിന്ധു കൃഷ്ണ
സിന്ധു കൃഷ്ണയും മക്കളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളാണ്. പിതാവ് കൃഷ്ണ കുമാറിനൊഴിച്ച് സിന്ധുവിനും മക്കള്‍ക്കുമെല്ലാം യു ട്യൂബ് ചാനലുണ്ട്.ഇപ്പോഴിതാ സിന്ധു കൃഷ്ണ നടത്തിയ ക്യൂ ആന്‍ എ സെക്ഷനില്‍ ആരാധകരുടെ ചോദ്യങ്ങള്‍ ക്ക് മറുപടി പറയുകയാണ് താരം. മക്കളുടെ വിവാഹത്തെ പറ്റിയും ആരാധകര്‍ ചോദിച്ചിരുന്നു.


ഞാനും കിച്ചുവും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അറേഞ്ച്ഡ് മാര്യേജാവുമ്പോള്‍ എന്തെങ്കിലും പ്രശ്നം വന്നാല്‍ ഇരു കുടുംബ ങ്ങളും ഒന്നിച്ച് നില്‍ക്കും. കുടുംബത്തിന്റെ സപ്പോര്‍ട്ട് കിട്ടും. ലവ്വ് മാര്യേജില്‍ അങ്ങനെയല്ല, ഞാനും കിച്ചുവും തമ്മില്‍ എന്ത് പ്രസ്‌നമുണ്ടെങ്കിലും എനിക്ക് വീട്ടുകാരോട് പറയാനാകില്ല. നീ തന്നെ കണ്ടെത്തിയതല്ലേ എന്ന് ചോദിക്കുമെന്നും പ്രശ്‌നങ്ങളൊ ന്നുമില്ലെങ്കില്‍ ലവ്വ് മാര്യേജ് നല്ലതാണെന്നും സിന്ധു പറയുന്നു.

പെണ്‍കുട്ടികളാണെന്നു കരുതി അവരെ ഉടന്‍ വിവാഹം കഴിപ്പിക്കണമെന്ന് നിര്‍ബന്ധമുള്ളവരല്ല ഞങ്ങള്‍. വിവാഹം നടക്കേണ്ട സമയത്ത് നടന്നോളും എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. അവര്‍ക്ക് സെറ്റിലാവണമെന്ന് തോന്നുന്ന സമയത്ത് മക്കളായിട്ട് അതേക്കുറിച്ച് ഞങ്ങളോട് ഇങ്ങോട്ട് പറയുമെന്ന് തങ്ങള്‍ക്കറിയാമെന്നും സിന്ധു പറയുന്നു.