
സുധി ചേട്ടന്‍ ഇവിടെ തന്നെയുണ്ട്. പക്ഷേ കാണാന്‍ ആകില്ല; രേണുവും മക്കളും സ്റ്റാര്‍ മാജിക് വേദയില്‍
കൊല്ലം സുധിയുടെ വേര്‍ പാടിന് ശേഷം ഇടവളേയ്ക്ക് ശേഷം സ്റ്റാര്‍ മാജിക് വീണ്ടും തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിനവസമാണ് സുദിയുടെ ഓര്‍മകളുമായി സ്റ്റാര്‍ മാജിക് കലാകാരന്‍മാര്‍ പരിപാടി തുടങ്ങിയത്. ചിരി നിറച്ചിരുന്ന വേദിയില്‍ താരങ്ങളുടെ കൂട്ട ക്കരച്ചിലും സുധിയുടെ ഓര്‍മ്മകള്‍ പങ്കിടുന്ന ബിനു അടിമാലിയെയും ഒക്കെയാണ് കണ്ടത്. ആരാധകരുടെയും കണ്ണ് നനയിച്ച എപ്പിസോഡായിരുന്നു അത്. ഇപ്പോഴിതാ സ്ര്‌റാര്‍ മാജിക് വേദിയിലേയ്ക്ക് സുധിയുടെ കുടുംബം എത്തുകയാണ്. രേണുവും മക്കളും എത്തുകയാണ്. ഒരിക്കല്‍ വളരെ സന്തോഷത്തോടെ തന്റെ സുദി ചേട്ടനൊപ്പം വന്ന ഫ്‌ലോറില്‍ ചങ്ക് തകര്‍ന്ന് വന്ന് നില്‍ക്കേണ്ട അവസ്ഥയാണ് രേണുവിനും മക്കള്‍ക്കും.

സുധി ചേട്ടന്റെ ഏറ്റവും ഇഷ്ട്ടപെട്ട ഫോള്‌റായിരുന്നു ഇത്. അച്ഛന്‍ ഷൂട്ടിന് പോയിരിക്കുകയാണ്. സുധി ചേട്ടന്‍ ഇവിടെ തന്നെയുണ്ട്. പക്ഷേ കാണാന്‍ ആകില്ലെന്നായിരുന്നു രേണു പറഞ്ഞത്. ഒരു കലാകാരന്‍ വിട പറയുമ്പോള്‍ ആ വ്യക്തിയെ ഓര്‍ത്ത് എല്ലാവരും നല്ലത് പറയുമ്പോള്‍ ആ വ്യക്തിയെ ഓര്‍ത്ത് വിലപിക്കുമ്പോള്‍ അദ്ദേഹം നല്ല ഒരു കലാകാരനായതിനാലാണ് എന്നാണ് ഗിന്നസ് പക്രു പറയുന്നത്.

സുധി എവിടെയോ ഷൂട്ടിന് പോയിരിക്കുകയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം എന്നാണ് ഗിന്നസ് പക്രു മുന്‍പത്തെ പ്രമോ വീഡിയോയില്‍ പറഞ്ഞത്. ഏറെ പ്രതീക്ഷകളും സ്വപ്‌നങ്ങളും ഉമണ്ടായിരുന്ന വ്യക്തിയായിരുന്നു സുധി. നല്ല ഒരു വീട്, മക്കളുടെ വിദ്യാഭ്യാസം,, സന്തോഷകരമായ കുടുംബ ജീവിതം ഇതൊക്കെ ആയിരുന്നു സുധിയെന്ന് കലാകാരന്‍രെ സ്വപ്നം. സുധിയും രേണുവും തമ്മില്‍ വലിയ ഒരു അടുപ്പമായിരുന്നു ഉണ്ടായിരുന്നത്.

ആദ്യ ഭാര്യ ഒന്നര വയസുള്ള മകനെയും സുധിയെയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്ക് ഒപ്പം പോകുകയായിരുന്നു. പിന്നീട് മകനെയും കൊണ്ട് സുധി ഒരുപാട് കഷ്ട്ടപ്പെട്ടു. ഔടുവില്‍ സുധിക്കെല്ലാത്തിനും താങ്ങായി രേണു എത്തി. പിന്നീട് ഋഷിക്കുട്ടനും എത്തിയതോട വളരെ സന്തോഷത്തോടെ ജീവിച്ച കുടുംബത്തിലേയ്ക്കാണ് വിധിയുടെ കരിനിഴല്‍ വീഴുകയും സുധിയെ പറിച്ചു മാറ്റുകയും ചെയ്തത്.