25 ദിവസം അവള്‍ ഐസിയുവില്‍ കിടന്നു. എന്നെ കാണാന്‍ ആശുപത്രിയില്‍ വന്നപ്പോഴാണ് കണ്ണില്‍ മഞ്ഞനിറം കണ്ട് പരിശോധിക്കാന്‍ പറയുന്നത്; സുബിയുടെ അമ്മ

സുബിയുടെ വേര്‍പാടില്‍ ഇപ്പോഴും ഏറെ ദുഖിക്കുന്നവരാണ് ആരാധകരും സുബിയുടെ അമ്മയും അനിയനും ഭാവി വരനും. കുട്ടി പട്ടാളം, സിനിമാല എന്നീ ഷോകളിലൂടെയാണ് സുബി പോപ്പുലറായത്. സിനിമകളിലും സീരിയലിലും താരം വളരെ സജീവമായിരുന്നു. തന്റെ യു ട്യൂബ് ചാനലില്‍ എല്ലാ വിശേഷങ്ങളും താരം പങ്കി ടാറുണ്ടായിരുന്നു. സുബിയുടെ മരണ ശേഷം താരത്തിന്റെ അമ്മ ഇപ്പോഴിതാ ജോഷ് ടോക്കിലൂടെ മകളുടെ അവസാന ദിനങ്ങളെ പറ്റി പറയുകയാണ്. ജീവിതത്തില്‍ വലിയ പരാജയങ്ങളിലൂടെ കടന്നു പോയപ്പോള്‍ എന്‍രെ 18 വയസുകാരി മകളാണ് എന്നെ എല്ലാത്തില്‍ നിന്നും കൈ പിടിച്ച് കയറ്റിയത്. ഒരിക്കല്‍ അവളോട് ഒരാള്‍ ചോദിച്ചു നിന്റെ അമ്മയ്ക്ക് അധികം പ്രായം ഒന്നും ഇല്ലല്ലോ, നീ എന്തിനാണ് ജോലി ചെയ്ത് അമ്മയെ നോക്കുന്നത് എന്ന്. അന്ന് എനിക്ക് 40 വയസ്സ് ആയിരുന്നു പ്രായം.

അന്ന് ഞാന്‍ ഒരു ഡാന്‍സ് ട്രൂപ്പ് തുടങ്ങി. 20 സ്ഥലത്തോളം വാടകയ്ക്ക് താമസിച്ചു കഴിഞ്ഞിട്ടാണ് ഞങ്ങള്‍ ഒരു വീട് വാങ്ങുന്നത്. പിന്നെ ഞാന്‍ ഡാന്‍സ് ക്ളാസ് ഒക്കെ നിര്‍ത്തി റിയല്‍ എസ്റ്റേറ്റ് ഒക്കെ ചെയ്യാന്‍ തുടങ്ങി.  ഞാന്‍ കൂടി ജോലി ചെയ്തതുകൊണ്ട് എന്റെ മോളെ എനിക്ക് നന്നായി ചികില്‍സിപ്പിക്കാന്‍ പറ്റി. അവളുടെയും എന്റെ യും പരിശ്രമം കാരണം ഞങ്ങള്‍ക്ക് ഒരു വീടും കാറും ഒക്കെ ഉണ്ടായി. കഴിഞ്ഞ ഒരുവര്‍ഷമായി ഞാന്‍ ഒന്നും ചെയ്യുന്നില്ല. മോളുടെ യുട്യൂബ് ചാനെല്‍ കളയരുത് എന്ന് അവള്‍ക്ക് വലിയ ആഗ്രഹം ആയിരുന്നു. ഞാന്‍ എടു ത്ത വീഡിയോസെല്ലാം ഇട്ടിരുന്നോ എന്ന്  അവള്‍ ചോദിക്കുമായിരുന്നു. ഞാന്‍ ഹോസ്പിറ്റലില്‍ കിടക്കുമ്പോ ള്‍ കാണാന്‍ വന്നത് ആയിരുന്നു അവള്‍. കണ്ണിന് ഒരു മഞ്ഞ നിറം കണ്ടപ്പോള്‍ ഒന്ന് ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞത് ഞാ നാണ്. റിസള്‍ട്ട് വന്നപ്പോള്‍ ബില്‍റൂബിന്‍ 4.8 വന്നു. അത് ശരിക്കും അത്രയും വരാന്‍ പാടില്ല. അവള്‍ അടുത്ത ദിവസം ജാര്‍ഖണ്ഡ് പോകാനിരുന്നതാണ്. പോകണ്ട എന്ന് ഞാന്‍ പറഞ്ഞു.

പരിപാടി പിടിച്ചവര്‍ക്ക് പോയില്ലെ ങ്കില്‍ പൈസ കിട്ടില്ല എന്ന് അവള്‍ പറഞ്ഞു. അവള്‍ അവിടെ ചെന്ന് കഴി
ഞ്ഞിട്ട് ഭയങ്കര ക്ഷീണം ഒക്കെ വന്നു. അങ്ങിനെ വിളിച്ചു, തിരിച്ചുവരാന്‍ ഞാന്‍ പറഞ്ഞു. ഞാന്‍ ഹോസ്പിറ്റലില്‍ വിളിച്ച് പറഞ്ഞ് എല്ലാം സെറ്റാക്കിയി രുന്നു. അവിടെ ചെല്ലുമ്പോള്‍ വീല്‍ ചെയര്‍ കൊണ്ടുവന്നു. അതൊന്നും അവള്‍ സമ്മതിച്ചില്ല. ഹോസ്പിറ്റലില്‍ എത്തിക്കഴിഞ്ഞ് രണ്ടു തവണ കൊറോണ വന്നിരുന്നു. അവള്‍ക്ക് ഇടക്ക് ശ്വാസം മുട്ടല്‍ വരുമായിരുന്നു. റൂമില്‍ കയറി കഴിഞ്ഞപ്പോള്‍ ശ്വാസം മുട്ടല്‍ വന്നു. അവിടെ നിന്നും ഐസിയു വില്‍ ആക്കി. അങ്ങിനെ 25 ദിവസം ഐസിയുവില്‍ കിടന്നു.അവള്‍ക്ക് ഓര്‍മ്മ ഒന്നും നഷ്ടപ്പെട്ടിട്ടുണ്ടായിരു ന്നില്ല. ഐസിയുവില്‍ ഞാന്‍ കയറി കാണുന്നുണ്ടായിരുന്നു. ലിവര്‍ മാറ്റി വയ്ക്കണം എന്ന് പറഞ്ഞിട്ട്, എല്ലാം ഞങ്ങള്‍ ശരിയാക്കിയിരുന്നു.

ഭക്ഷണം ഒട്ടും തന്നെ അവള്‍ കഴിക്കില്ലായിരുന്നു. 25 ദിവസത്തോളം അവള്‍ ഒന്നും കഴിച്ചിരുന്നില്ല. ഒരു തല വേദന വന്നാല്‍ പോലും ഭക്ഷണം കഴിക്കാതെ ഡോളോ കഴിക്കുമായിരുന്നു. സുബിയെ പോലെ തന്നെയാണ് എന്റെ മകന്റെ കുട്ടി. സുബിയില്ലാത്ത ദുഖം മറയ്ക്കുന്നത് മകന്‍രെ കുട്ടിയെ കണ്ടിട്ടാണ്. ഒരിക്കലും ആ ദുഖം മാറില്ല. പക്ഷേ മുന്നോട്ട് ജീവിച്ചേ പറ്റുവെന്നും സുബി ഇപ്പോഴും മരണപ്പെട്ടുവെന്ന് എനിക്ക് പലപ്പോഴും വിശ്വസി ക്കാനാവുന്നില്ലെന്നും അമ്മ പറയുന്നു.

Comments are closed.