നിന്നെക്കുറിച്ച് അഭിമാനം മാത്രമാണ് എനിക്കെന്ന് ബഷി, നിങ്ങളോടാണ് എനിക്ക് നന്ദിയെന്ന് സുഹാന; പുതിയ സന്തോഷം ആഘോഷമാക്കി ബഷി കുടുംബം

ബഷീര്‍ ബഷിയും കുടുംബവും നിരവധി ആരാധകരുള്ളവരാണ്. ബിഗ് ബോസിലൂടെയാണ് ബഷിയും ബഷി യുടെ കുടുംബവും കൂടുതല്‍ മലയാളികള്‍ക്ക് പരിചിതമായത്. രണ്ട് വിവാഹം കഴിച്ചതിനാല്‍ തന്നെ ബഷീര്‍ ബഷിക്ക് നിരവധി നെഗറ്റീവ് കമന്റുകളും കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ ബഷിയുടെ രണ്ട് ഭാര്യമാരും വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. പരസ്പരം സഹോദരിമാരെ പോലെ തന്നെയാണ് ഇരുവരും കഴിയു ന്നത്. മാത്രമല്ല ബഷിയെ പോലെ രണ്ട് ഭാര്യമാരും യൂ ട്യൂബ് താരങ്ങളാണ്. ബഷിക്കും രണ്ടാം ഭാര്യ മഷൂറയ്ക്കും ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ മുന്‍പ് തന്നെ കിട്ടിയിരുന്നു. വളരെ ചുരുക്കം വീഡിയോസിട്ട് അടുത്തിട സുഹാനയും ആ നേട്ടം സ്വന്തമാക്കി.

മകളുടെ പിറന്നാള്‍ ദിനത്തിലാണ് സുഹാനയെ തേടി ആ ഗോള്‍ഡന്‍ ബട്ടണ്‍ ഇട്ടത്. വീട്ടിലെ ചെറിയ ഒരു കാര്യം പോലും ആഘോഷമാക്കി മാറ്റുന്ന ഇവര്‍ സുഹാനയുടെ ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ സെലിബ്രേഷന്‍ നടത്തിയിരിക്കുക യാണ് ഇപ്പോള്‍. ആ സമയത്ത് ബഷി തന്റെ ആദ്യ ഭാര്യ സുഹാനയെ പറ്റി പറഞ്ഞ വാക്കുകളാണ് ആരാധകരും ഏറ്റെടുക്കുന്നത്. സുഹാനയെന്ന ഭാര്യയെ പറ്റി താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും ഞങ്ങള്‍ക്കെല്ലാവര്‍ക്കും അഭി മാനം മാത്രമാണെന്നും ചുരുക്കം വീഡിയോസിട്ടാണ് സുഹാന ഈ നേട്ടം സ്വന്തമാക്കിയതെന്നും ബഷി പറയുന്നു. പത്തുലക്ഷം ആളുകളുടെ സ്‌നേഹം ആണ് തനിക്ക് കിട്ടിയത്.

പ്രൗഡ് ഫീല്‍ ആണ് തനിക്ക്.നിങ്ങളാണ് എന്നെ ഇവിടം വരെ എത്തിച്ചത് എന്നും സുഹാന കേക്കു മുറിക്കുന്നതി നിടെ പറയുന്നു. സുഹാനക്ക് ഡയമണ്ട് ബട്ടണ്‍ കിട്ടട്ടെ എന്നാണ് മഷൂറ ആശംസിച്ചത്. എന്ത് കിട്ടിയാലും കിട്ടുന്ന തിന്റെ പിറകില്‍ എന്റെ പേര് ഉണ്ടാകുമല്ലോ എന്നതാണ് എനിക്ക് ആശ്വാസമെന്ന് ബഷീര്‍ പറയുന്നു. ബഷിയും സുഹാനയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പിന്നീടാണ് ഓണ്‍ലൈനിലൂടെ മഷൂറയുമായി ബഷി പ്രണയത്തി ലായത്. എന്നാല്‍ വിവാഹം കഴിക്കാന്‍ സുഹാനയുടെ സമ്മതം തേടിയിരുന്നു ബഷി. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സുഹാന സമ്മതിക്കുകയും അങ്ങനെ ബഷി മഷൂറയെ രണ്ടാം ഭര്യ ആക്കുകയുമായിരുന്നു.

സുഹാനയുടെയും ബഷിയുടെയും മക്കളായ സോനുവും സൈഗവും മഷൂറയയെും അമ്മയായി തന്നെയാണ് കാ ണുന്നത്. മഷൂറക്കും ബഷിക്കും അടുത്തിടെയാണ് ഒരാണ്‍ കുട്ടി ജനിച്ചത്. ഇബ്രാന്‍ എന്നാണ് ഇളയ കുട്ടിയുടെ പേര്. വളരെ സന്തോഷത്തോടെയാണ് ഇവര്‍ സുഹാനയുടെ ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ സെലിബ്രേഷന്‍ ആഘോഷി ച്ചത്.

Comments are closed.