പട്ടാളക്കാരനാകാന്‍ ആഗ്രഹിച്ച് നടനായി തീര്‍ന്ന വ്യക്തി. കൈയ്യിലെ വൈകല്യത്താല്‍ വിധിയെ പഴിക്കാതെ വിജയിച്ച താരം, സുരാജ് വെഞ്ഞാറമ്മൂടിന് ഇന്ന് പിറന്നാള്‍; ആശംസകളുമായി ആരാധകര്‍

സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്‍ ചുരുക്കം വര്‍ഷങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമയില് മുന്‍ നിര താര മായി, ഹാസ്യ താരമായി അഭിനയിക്കുന്ന വ്യക്തിത്വമാണ്. മിമിക്രി വേദികളിലൂടെയാണ് സിനിമയിലെത്തുന്നത്. ഒരിക്കലും നടനാകണമെന്ന് ആഗ്രഹിച്ചിരുന്ന ആളായിരുന്നില്ല താനെന്നും പട്ടാളത്തില്‍ പോകാനായിരുന്ന തനിക്ക് ആഗ്രഹമെന്നും താരം പറഞ്ഞി്ട്ടുണ്ട്. നടനായ അദ്ദേഹമിന്ന് മൂന്നൂറിലധികം ചിത്രങ്ങളടെ ഭാഗമാണ്. ഹാസ്യ കഥാ പാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന സുരാജിന് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ വളരെ വേദനിപ്പി ക്കുന്ന ക്യാരക്ടര്‍ റോളിലൂടെ കരിയറില്‍ വലിയ ഒരു വഴിത്തിരിവായി മാറി.

ഇന്ത്യയിലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് രണ്ട് തവണയാണ് താരത്തെ തേടി എത്തിയത്. രണ്ടു പതിറ്റാ ണ്ടായി തിയേറ്ററുകളിലും ടെലിവിഷനിലും മിമിക്രി വേദികളിലും സിനിമകളിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സുരാജ്. വലിയ താരമാണെങ്കിലും അദികമാര്‍ക്കും അറിയാത്ത ഒരു വൈകല്യം സുരാജിന് ഉണ്ട്. ചെറുപ്പത്തിലേ അപകടത്തില്‍പ്പെട്ട് വലതുകൈയ്ക്ക് വൈകല്യം സംഭവിച്ചാണ് സൂരജ് ഇപ്പോഴും ആ കൈ വച്ചാണ് സുരാജ് ജീവിക്കുന്നതും അഭിനയിക്കുന്നതും. സിനിമയില്‍ തന്റെ വൈകല്യം കാണിക്കാതെയാണ് ഓരോ കഥാപാത്രങ്ങളും താരം അവതരിപ്പിക്കുന്നത്.

സുരാജും സുരാജിന്റെ സഹോദരനുമായിരുന്നു മക്കളായി ഉണ്ടായിരുന്നത്. സുരാജിന്റെ ചേട്ടനാണ് മിമിക്രി രംഗത്ത് ആദ്യം എത്തിയത്. അച്ഛന്‍രെ നിര്‍ദ്ദേശ പ്രകാരം മക്കളില്‍ ഒരാള്‍ പട്ടാളത്തില് ചേരണമെന്നും അതി നായി താന്‍ തന്നെ പോകാമെന്നും തീരുമാനിച്ച സമയത്താണ് നിര്‍ണായക സംഭവം നടക്കുന്നത്. ഒരിക്കല്‍ ചേട്ടന്‍ മിമിക്രി അവതരിപ്പിക്കാന്‍ പോയ സമയത്ത് വീടിന്റെ മുന്‍പിലെ റോഡില്‍ സൈക്കിളില്‍ പോയ സുരാജ് വീഴു
കയും കൈ ഒടിയുകയും ചെയ്തു. അന്ന് മൂന്ന് ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. എങ്കിലും ഒടിവ് ഗരുതരമായതിനാല്‍ കൈ മടക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തി.

തനിക്ക് പറ്റിയ അപകടം മൂലം പട്ടാളത്തില്‍ പോകാന്‍ സാധിക്കാതെ വരികയും തനിക്ക്‌ പകരമായി ചേട്ടന്‍ പോകുകയുമായിരുന്നുവെന്നും താരം പറഞ്ഞിട്ടുണ്ട്. കൈകൊണ്ടും മറ്റും ഭക്ഷണം കഴിക്കാനും ഇപ്പോഴും തനിക്ക് ബുദ്ധിമുട്ടാണെന്നും ആദ്യമൊക്കെ ഭക്ഷണം ഞാന്‍ വാരിക്കഴിക്കുമ്പോള്‍ മറ്റുള്ളവര്‍ ചിരിക്കുമായിരുന്നു. ആദ്യ മൊക്ക സങ്കടമുണ്ടായിരുന്നെങ്കിലും അത് പുറത്തു കാണിക്കാതെ ഞാന്‍ ചിരിക്കുമായിരുന്നു. ഇന്നിതാ തന്റെ വൈകല്യത്തെ അതിജീവിച്ച് ഇന്ത്യ അറിയപ്പെടുന്ന താരമായി സുരാജ് വളര്‍ന്നിരിക്കുകയാണ്. ഇന്ന് നാല്‍പ്പത്തി യേഴാം ജന്മ ദിനം ആഘോഷിക്കുകയാണ് താരം. ആരാധകരും താരത്തിന് ആശംസകള്‍ നേരുകയാണ്. ഇനിയും വരാനിരിക്കുന്ന നൂറ് കഥാ പാത്രങ്ങള്‍ക്കും.

Comments are closed.