മോദിജിയുടെ സാന്നിധ്യത്താല്‍ അനുഗ്രഹീതം. വലിയ സന്തോഷത്തില്‍ നില്‍ക്കുമ്പോഴും ഒരു വിങ്ങലോടെ അദ്ദേഹം ലക്ഷ്മിയെ ഓര്‍ത്തിട്ടുണ്ടാകും; ആ അച്ഛന്‍രെ മകളെ പൊന്നു പോലെ നോക്കണമെന്ന് ആരാധകര്‍

കേരളക്കര കണ്ട ഏറ്റവും ഗംഭീരമായ വിവാഹമായിരുന്നു ഭാഗ്യ സുരേഷ് ഗോപിയുടേത്. മാവേലിക്കര സ്വദേ ശിയും ബിസിനസ്മാനുമായ ശ്രേയസ് മോഹന്‍ ആണ് ഭാഗ്യയുടെ വരന്‍. ഭാഗ്യയുടെയും ഗോകുല്‍ സുരേഷിന്റെ യും അടുത്ത സുഹൃത്ത് കൂടിയായ ശ്രേയസ് ഇപ്പോള്‍ കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് താമസം. ഇപ്പോഴിതാ തന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍ സുരേഷ് ഗോപി പങ്കിട്ടിരിക്കുകയാണ്. ദിവ്യമായ ഗുരുവായൂര്‍ അമ്പലത്തില്‍ നമ്മുടെ പ്രധാനമന്ത്രി മോദിജിയുടെ സാന്നിധ്യത്തില്‍ എന്റെ കുട്ടികള്‍ വിവാഹിതരായി. നിങ്ങ ളുടെ പ്രാര്‍ത്ഥനയില്‍ അവരെയും ഉള്‍പ്പെടുത്തണമെന്ന കുറിപ്പോടെയാണ് വിവാഹ ചിത്രങ്ങള്‍ താരം പങ്കിട്ടത്. പെണ്‍മക്കളെ ഒരുപാട് സ്‌നേഹിക്കുന്ന ഒരു പിതാവാണ് സുരേഷ് ഗോപി.

തന്റെ മൂത്തമകള്‍ ലക്ഷ്്മിയുടെ മരണം ഈ നിമിഷം വരെ വലിയ വേദന തന്നെയാണ് അത് പറയുമ്പോള്‍ താരത്തിന് ഉണ്ടാകുന്നത്. ഭാഗ്യ താരത്തിന്റെ രണ്ടാമത്തെ മകളാണ്. ഭാഗ്യ, ഭാവ്‌നി, ഗോകുല്‍,മാധവ് തുടങ്ങി യവരാണ് താരത്തിന്റെ മക്കള്‍, ഇവരുടെ മൂത്ത കുട്ടി ലക്ഷ്മി ആയിരുന്നു. എന്നാല്‍ വെറും ഒന്നര വയസ് മാത്ര മുള്ളപ്പോള്‍ ആ കുഞ്ഞ് മരണപ്പെടുകയായിരുന്നു. ഒന്നര വയസില്‍ 92 ജൂണ്‍ ആറാം തീയതി ആണ് അവള്‍ ജീവച്ഛവം ആവുന്നത്. ഏഴാം തീയതി ആണ് അത് ഡിക്ലെയര്‍ ചെയ്യുന്നത്. ഏഴാം തീയതി കാലത്ത് എങ്കിലും എവിടെ എങ്കിലും ഒരു നല്ല അച്ഛനും അമ്മയ്ക്കും അവള്‍ ജനിച്ചിട്ടുണ്ടാവും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

പ്രായവും എന്റെ ദേഹവിയോഗവുമെല്ലാം കറക്ട് കണക്കില്‍ വരുമെങ്കില്‍ ഒരു പക്ഷെ അവള്‍ പ്രസവിക്കുന്ന ഒരു മകന്‍ ആയിരിക്കും ഞാന്‍. അല്ലെങ്കില്‍ അവളുടെ മകന്റെയോ മകളുടെയോ കുഞ്ഞായി ഞാന്‍ ജനിക്കും. അങ്ങിനെ വന്നേക്കാം എന്ന് എനിക്ക് ഒരു ആഗ്രഹം.എന്റെ ഭാര്യയെയും അനിയനെയും എന്റെ ലക്ഷ്മിയെ ഏല്‍പ്പിച്ച് ഞാന്‍ എറണാകുളം വന്നിട്ട് തിരിച്ചു പോകുമ്പോള്‍ പിന്നെ എന്റെ മകള്‍ ഇല്ല. അവളിപ്പോള്‍ ഉണ്ടെ ങ്കില്‍ 32 വയസ് ഉണ്ടായിരുന്നേനെ. ലക്ഷ്മിയുടെ ലോസ് എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് ഞാന്‍ മരിച്ച് പട്ടടയില്‍ കൊണ്ടുവച്ചാലും ആ ചാരത്തിനു വരെ ആ വേദന ഉണ്ടാവുമെന്നാണ് സുരേഷ് ഗോപി മുന്‍പൊരിക്കല്‍ പറഞ്ഞത്.

എനിക്ക് കുട്ടികളെ കണ്ടാല്‍ ഇപ്പോഴും ഭയങ്കര ഇഷ്ടമാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികളെ, കുട്ടികളുടെ വളര്‍ച്ചയുടെ ഡിഫറന്റ് സ്റ്റേജസ് ഞാന്‍ കണ്ടത് അല്ലേ. ആരാധകരും മകളുടെ വിവാഹത്തിന് എല്ലാവിധ ആസംസകളും നേരുകയാണ്. ലക്ഷ്മി ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അവളുടെ വിവാഹം നടക്കുമായിരുന്നു. ഇന്ന് അദ്ദേഹം ലക്ഷ്മിയെ ഓര്‍ത്തിട്ടുണ്ടാകും. വലിയ അഭിമാനവും സന്തോഷവും സങ്കടവും ഒക്കെ തോന്നുന്ന നിമിഷമായിരുന്നു. ഒരു അച്ഛനെന്ന് നിലയില്‍ നിര്‍വൃതിയായ സമയം. ഇത് പോലെ ഒരു അച്ഛനെ കിട്ടാന്‍ പുണ്യം ചെയ്യണമെന്നും പൊന്നുപോലെ ആ മോളെ നോക്കണമെന്നും ആരാധകര്‍ കമന്റു ചെയ്യുന്നു.

 

Comments are closed.