നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയ്ക്ക് വാഹനാപകടം, ഇന്ന് രാവിലെ ഷൂട്ടിങ്ങിനായി കൊച്ചിയിലേയ്ക്ക് വന്നപ്പോഴാണ് അപടമുണ്ടായത്

അവതാരകന്‍, നടന്‍ എന്നീ നിലകളിലെല്ലാം ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ഗോവിന്ദ് പത്മ സൂര്യ. മലയാള ത്തില്‍ മാത്രമല്ല തെലുങ്കിലും വളരെ സജീവമായ നടനാണ് ജി പി. അവതാരകനായും ജി പിയെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ നടന് വാഹനാപകടം സംഭവിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. കൊച്ചിയില്‍ വെച്ചാണ് താരത്തിന് വാഹനപ കടം സംഭവിച്ചത്. താരത്തിന്റെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും എന്നാല്‍ രണ്ട് വാഹനങ്ങളും ഭാഗികമായി തകര്‍ന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. റോഡരികരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ ജി പിയുടെ വാഹനം ഇടിക്കുകയാ യിരുന്നു. ആറങ്ങാട്ടു കരയിലാണ് അപകടം നടന്നത്. പട്ടാമ്പിയില്‍ നിന്നും കൊച്ചിയിലേക്ക് ഷൂട്ടിങ്ങിനായി പോകുമ്പോഴായിരുന്നു അപകടം.

എതിരെ വരികയായിരുന്ന സ്‌കൂള്‍ വണ്ടിക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ജിപിയുടെ കാര്‍ റോഡരികില്‍ കിടന്നിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും കാറുകള്‍ക്ക് കേടുപടുകള്‍ സംഭവിച്ചു. നിരവധി സിനിമകളില്‍ നായകനായും വില്ലനായും സഹ വേഷങ്ങളിലുമൊക്കെ ശ്രദ്ധിക്കപ്പട്ട താരമാണ് ജിപി.

ഡി ഫോര്‍ ഡാന്‍സില്‍ പേളിയുടെയും ജിപിയുടെയും പെയര്‍ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ജി പി യുടെ വാഹനം അപകടത്തില്‍ പെട്ടെന്ന വാര്‍ത്ത ആരാധകരും വളെ ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ അപകടം സംഭവിക്കാതത്തിനാല്‍ തന്നെ ജി പി ഷൂട്ടിങ് ലൊക്കേഷനിലേയ്ക്ക് പോലീസ് നടപടികള്‍ക്ക് ശേഷം മടങ്ങി പോയി.

Comments are closed.