
തെന്നിന്ത്യന്‍ താരം പ്രഭാസ് വിവാഹിതനാകുന്നു, നടിയെ ചേര്‍ത്ത് പിടിച്ച് വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് താരം; താലികെട്ടുന്നത് തിരുപ്പതിയില്‍ വച്ച്
പ്രഭാസ് എന്ന നടന്‍ പാന്‍ ഇന്ത്യന്‍ ലെവലിലെ സ്റ്റാറാണ്. ബാഹുബലി എന്ന സിനിമ പ്രഭാസിന്റ കരിയര്‍ ഗ്രാഫ് അങ്ങേയറ്റമാണ് ഉയര്‍ത്തിയത്. തെലുങ്കു സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന പ്രഭാസ് വര്‍ഷങ്ങളായി ടോളി വുഡിന്റെ ഭാഗമായിരുന്നു. നിരവധി പരാജയങ്ങളും പ്രഭാസിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ആദ്യമായിട്ടാണ് വന്‍ ബിഗ് ബജറ്റില്‍ നിര്‍മിക്കുന്ന സിനിമയുടെ ഭാഗമായി താരം മാറിയത്.

ബാഹു ബലി പിന്നീട് ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയതാണ് കാണാനായത്. ബാഹുബലി പുറത്തിറ ങ്ങിയതോടെ പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചും ഗോസിപ്പ് ഉണ്ടായി. നടി അനുഷ്‌ക ഷെട്ടിയുമായി നടന്‍ പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാവുകയാണെന്നുമുള്ള ഗോസിപ്പ് പുറത്ത് വന്നത് ആാധകരും വളരെ സന്തോഷത്തോടെയാണ് കേട്ടത്.

എന്നാല്‍ തങ്ങള്‍ വിവാഹിതരാകില്ലെന്നും സുഹൃത്തുക്കളാണെന്നും ഇരുവരും പറഞ്ഞു.ഇപ്പോഴിതാ ആദി പുരുഷ് എന്ന പുതിയ സിനിമയുടെ പ്രമോഷന് താരം തന്റെ വിവാഹത്തെ പറ്റി പറഞ്ഞെത്തിയിരിക്കുകയാണ്. തന്‍രെ വിവാഹം തിരുപ്പതിയില്‍ വച്ചായിരിക്കുമെന്ന് പ്രഭാസ് പറഞ്ഞിരിക്കുകയാണ്. വിവാഹം എന്നാണെന്നോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ഒന്നും അദ്ദേഹം സംസാരിച്ചിരുന്നില്ല. ആരെയാകും നടന്‍ വിവാഹം ചെയ്യുന്നതെന്നും താരം പറഞ്ഞിട്ടില്ല. ആദിപുരുഷ് നായിക കൃതി സോനവുമായി താരം പ്രണയത്തിലാണെന്നും ഗോസിപ്പുകള്‍ പുറത്ത് വന്നിരുന്നു.

എന്തായാലും താരം പെട്ടെന്ന് വിവാഹം കഴിക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. കൃതിയെ തന്നെയാണോ വിവാഹം കഴിക്കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ആദി പുരുഷ് നിരവധി സാങ്കേതിക വിദ്യയോട് കൂടിയാണ് പുറത്തിറങ്ങുന്നത്. ശ്രീരാമന്‍ ആയിട്ടാണ് പ്രഭാസ് എത്തുന്നത്. കൃതി സിനിമയില്‍ സീത ആയിട്ടാണ് എത്തുന്നത്. പുരാണ കഥയാണ് ആദി പുരുഷ് ചര്‍ച്ച ചെയ്യുന്നത്. ആരാധകര്‍ സിനിമ ഇറങ്ങാനുള്ള കാത്തിരിപ്പിലാണ്.