ആദ്യ കാഴ്ച്ചയില്‍ രണ്ടു പേര്‍ക്കും പ്രണയം തോന്നിയില്ല. വിവാഹം കഴിക്കണ്ട എന്നാണ് ആദ്യം തീരുമാനിച്ചത്; ജിപിയും ഗോപികയും പറയുന്നു

ഗോപികയുടെയും ജിപിയുടെയും വിവാഹം ആരാധകര്‍ കാത്തിരുന്നതും ആഘോഷമാക്കിയതുമായ വിവാഹ മായിരുന്നു. നിശ്ചയ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാഹത്തെ പറ്റി ആരാധകരും അറിയുന്നത്. പ്രണയ വിവാഹമല്ലായെന്നും അറേയ്ഞ്ച്്ഡ് മാര്യേജ് ആയിരുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു. തങ്ങളുടെ വിവാഹത്തിന്റെ കഥ ജിപിയും ഗോപികയും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. തന്റെ മേമയും അഞ്ജലിയുടെ വല്യമ്മയും പതിനഞ്ചു വര്‍ഷമായി വലിയ സുഹൃത്തുക്കള്‍ ആണെന്നും അവര്‍ തമ്മിലുള്ള ബന്ധമാണ് തങ്ങളുടെ വിവാഹത്തില്‍ എത്തിയതെന്നും താരങ്ങള്‍ പറയുന്നു.അവതാരകനും നടനുമൊക്കെയാണ് ജിപി. അഞ്ജലിയാകട്ടെ സാന്ത്വനത്തിലൂടെയാണ് ആരാധകര്‍ക്ക് പ്രിയപ്പെട്ടതാകുന്നത്. മാത്രമല്ല ആയൂര്‍വേദ ഡോക്ടറുമാണ് താരം.

തങ്ങള്‍ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെട്ടിരുന്നില്ലെന്നാണ് ജിപിയും ഗോപികയും പറയുന്നത്. അങ്ങനെ മേ മയും വല്യമ്മയും പറഞ്ഞത് അനുസരിച്ചാണ് ഇരുവരും കാണുന്നത്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭി മുഖത്തില്‍ ആദ്യം കണ്ടതിനെ പറ്റി തുറന്ന് പറയുകയാണ് ഇവര്‍. ഏട്ടനോട് ഒന്നര മാസം മുമ്പേ മേമ പറഞ്ഞെ ങ്കിലും എന്നോട് ഒരാഴ്ച മുന്നേയാണ് ജിപി കാണാന്‍ വരുന്നുവെന്ന കാര്യം വല്യമ്മ പറയുന്നത്. ചേട്ടന്‍ വിളിച്ച പ്പോള്‍ ഞാന്‍ ചെന്നൈയിലായിരുന്നു. അങ്ങോട്ടു വരട്ടെയെന്ന് ചോദിച്ചു. ഞാന്‍ സമ്മതവും നല്‍കിയെന്ന് ഗോപിക പറയുന്നു. ഞങ്ങള്‍ കാണുന്നതുവരെ മേമയെ ബോധിപ്പിക്കാനായി നടത്തിയ യാത്ര മാത്രമായിരുന്നു അത്. ഗോപിക താമസിച്ചിരുന്ന സ്ഥലത്തു നിന്നും അരമണിക്കൂര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. അടുത്തുള്ള വെജ് ഹോട്ടലില്‍ വച്ച് കണ്ടാലോയെന്ന് ഞാന്‍ ചോദിച്ചു.

വേണ്ട ക്ഷേത്രത്തിലേക്ക് വരാമെന്ന മറുപടി ഇഷ്ടമായെന്ന് ജിപി പറയുന്നു. അതേസമയം ആദ്യ കാഴ്ചയില്‍ പ്രണ യം ഒന്നും തോന്നിയില്ലെന്നാണ് ഗോപിക പറയുന്നത്. പ്രണയം ഒന്നും തോന്നിയില്ല. സത്യം പറഞ്ഞാല്‍ വിവാഹി തരാകണോ എന്ന കാര്യത്തില്‍ പോലും ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. കുറച്ചുനാള്‍ സംസാരിക്കാം എന്നു തീരുമാനിച്ചു. പക്ഷെ ഒരു ഘട്ടത്തില്‍ വച്ചു തിരിച്ചറിഞ്ഞു, ഏട്ടനെ വിവാഹം കഴിക്കാം എന്നാണ് ഗോപിക പറയുന്നത്. ശരിക്കും മൂന്ന് സ്റ്റേജ് ഉണ്ടെന്നാണ് ജിപി പറയുന്നത്.

ആദ്യ ഘട്ടത്തില്‍ ഞങ്ങള്‍ രണ്ടു പേരും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനമായിരുന്നു. സംസാരിച്ചതോടെ രണ്ടാം ഘട്ടം തുടങ്ങി. പക്ഷെ അപ്പോള്‍ ഗോപികയ്ക്ക് ഈ വിവാഹം വേണോ വേണ്ടയോ എന്ന കാര്യത്തില്‍ വലിയ സംശമായിരുന്നുവെന്നു. വിവാഹത്തിലേക്ക് എത്തിക്കാന്‍ വെറുതെ ഒരുപാട് സമയം ചെലവഴിക്കണ്ട. കരിയര്‍ സ്വപ്നങ്ങളിലേക്ക് തിരികെ പോകാം എന്ന്. അതായിരുന്നു മൂന്നാം ഘട്ടം. ഞാന്‍ ഈ തീരുമാനം പറഞ്ഞ തോടെ അതുവരെ വിവാഹം വേണ്ടെന്ന് പറഞ്ഞ ഗോപിക പെട്ടെന്ന് പോസിറ്റീവുകയും വിവാഹത്തിലേയ്ക്ക് എത്തുകയുമായിരുന്നു.

Articles You May Like

Comments are closed.