അമ്മയോട് എനിക്ക് ചെറുപ്പം മുതലേ വെറുപ്പായിരുന്നു. വളരെ സ്ട്രിക്ട് ആയിട്ടുള്ള അമ്മയായിരുന്നു, ഒന്നും തുറന്ന് സംസാരിക്കാന്‍ പോലും എനിക്ക് കഴിയുമായിരുന്നില്ല; വനിത വിജയകുമാര്‍

വനിത വിജയകുമാര്‍ നടിക്കുപരി ഒരു വിവാദ വനിതയാണ്. നിരവധി സിനിമാ താരങ്ങളുള്ള ഒരു കുടുംബത്തിലാണ് വനിത ജനിച്ചതും വളര്‍ന്നതും. വനിതയുടെ അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം സിനിമാ താരങ്ങളാണ്. പല വിവാഹം കഴിച്ചതി നാലും വീട്ടില്‍ നിന്ന് സ്വത്ത് ചോദിച്ചതിനാലുമാണ് വനിത തന്റെ കുടുംബത്തില്‍ നിന്ന് പുറത്താകുന്നത്. ഇപ്പോള്‍ മക്കളുമായി താരം കഴിയുകയാണ്. മൂന്ന് വിവാഹം കഴിച്ച താരമാണ് വനിത. വനിതയുടെ മൂന്നാം ഭര്‍ത്താവ് പീറ്റര്‍ പോള്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് മരണപ്പെട്ടത്.

പീറ്ററുമായിട്ടുള്ള ആര്‍ഭാട വിവാഹം അധിക നാള്‍ നീണ്ടു നിന്നില്ലയ. അതിന് മുന്‍പ് തന്നെ താരം രണ്ട് വിവാഹം കഴിച്ചിരുന്നു. വര്‍ഷങ്ങളായി കുടുംബത്തില്‍ നിന്നും അകന്നു കഴിയുകയാണ് നടി. വനിത തങ്ങള്‍ക്ക് ആരുമല്ലെന്നും മകളെന്ന നിലയിലുള്ള ബന്ധം ഉപേക്ഷിച്ചെന്നുമാണ് നടിയുടെ കുടുംബം പറയുന്നത്. നടന്‍ ആകാശ് ആയിരുന്നു വനിതയുടെ ആദ്യ ഭര്‍ത്താവ്. പിന്നീട് 2007ല്‍ രാജന്‍ ആനന്ദിനെ വിവാഹം കഴിച്ചെങ്കിലും 2012ല്‍ ഈ ബന്ധം വേര്‍പിരിഞ്ഞു.

2020 ല്‍ ബിസിനസ്‌കാരനും ഫിലിം മേക്കറുമായ പീറ്റര്‍ പോളിനെ വിവാഹം കഴിച്ചെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ ഈ ബന്ധവും വേര്‍പിരിഞ്ഞു. കുടുംബത്തില്‍ പിതാവും സഹോദരങ്ങളും അമ്മയും ഒക്കെയായി അകന്നിരുന്നെങ്കിലും അമ്മയുടെ അവസാന നാളുകലില്‍ താന്‍ അമ്മയെ പരിചരിച്ചുവെന്നും താരം പറഞ്ഞിരുന്നു. അടുത്തിടെ അമ്മയുടെ ഓര്‍മ്മ ദിനത്തില്‍ താരം അമ്മയുടെ വീഡിയോയുമായി മിസ് യു അമ്മ എന്ന് പറഞ്ഞി രുന്നു.

എന്റെ അമ്മയോട് എനിക്ക് ചെറുപ്പം മുതലേ വെറുപ്പായിരുന്നു. അമ്മ എന്തു പറഞ്ഞാലും അതിന് എതിര്‍ത്തു പറയുക എന്നതാ യിരുന്നു എന്റെ ശീലം. വളരെ സ്ട്രിക്ട് ആയിട്ടുള്ള അമ്മയായിരുന്നുവെന്നും ഒന്നും തുറന്ന് സംസാരിക്കാന്‍ പോലും എനിക്ക് കഴിയുമായിരുന്നില്ലെന്നും താരം പറയുന്നു.

Articles You May Like

Comments are closed.