അച്ഛന് പിന്നാലെ മകളും ആത്മഹത്യ ചെയ്തു. സമാധാനപരമായ ഒരു ലോകത്തേയ്ക്കാണ് അവള്‍ പോയിരിക്കുന്നത്, ഞാനും അവളോടൊപ്പം മരിച്ചു; വിജയ് ആന്റണി

നടന്‍ വിജയ് ആന്റണിയുടെ മകലുടെ മരണ വാര്‍ത്ത എല്ലാവരും വളരെ ഞെട്ടലൊടെയാണ് കേട്ടത്. എന്ത് പറ ഞ്ഞാണ് വിജയിയെയും ഭാര്യ ഫാത്തിമയെയും  ആശ്വസിപ്പിക്കേണ്ടതെന്ന് അറിയാതെയാണ് സഹതാരങ്ങളെല്ലാം അവസാനമായി മകളെ കാണാനെത്തിയത്. വളരെ മിടുക്കിയും സ്‌കൂള്‍ ലീഡറുമൊക്കെ ആയിരുന്ന മീര എന്തി നാണ് ഇത്തരമൊരു കടും കൈ ചെയ്തതെന്നു ആര്‍ക്കുമറിയില്ല. വളരെ മാനസിക സമ്മര്‍ദ്ദം കുറച്ച് നാളായി മീരയ്ക്കുണ്ടായിരുന്നു. എന്നാല്‍ അതിന്‍രെ കാരണം ആര്‍ക്കുമറിയില്ല. സ്‌കൂളിലെ ടീച്ചേഴ്സിനെയും ഫ്രണ്ടന്‍ സിനെയും മിസ് ചെയ്യുമെന്നും എല്ലാവരും നന്നായി ഇരിക്കട്ടെയെന്നുമാണ് മീരയുടെ ആത്മഹത്യയില്‍ നിന്ന് കണ്ടെത്തിയത്.

വിജയ് ആന്റണിയും ഫാത്തിമയും മകളുടെ തീരാ നഷ്ടത്തിന്റെ വേദനയിലാണ്. പണ്ട് തന്‍രെ അച്ഛന്‍രെ അതേ പാതയിലൂടെ ഇപ്പോള്‍ തന്റെ എല്ലാമെല്ലാമായ മകളും പോയിരിക്കുന്നുവെന്നത് വിജയ് ആന്റണിയെ സംബന്ധിച്ച് വലിയ ഒരു ഷോക്ക് ആയിരുന്നു. തന്റെ എട്ടാമത്തെ വയസിലാണ് തന്‍രെ പിതാവ് ആത്മഹത്യ ചെയ്തത്. ആ വേ ദന എന്നും തങ്ങളെ അലട്ടിയിരുന്നു. ഇപ്പോവിതാ അദ്ദേഹം മകളെ പറ്റി കുറിച്ച വാക്കുകളാണ് ആരാധകരും ഏറ്റെ ടുക്കുന്നത്. പ്രിയപ്പെട്ടവരെ, എന്റെ മകള്‍ മീര വളരെ സ്നേഹനിധിയും ധൈര്യ ശാലിയുമാണ്. ജാതിയും മതവും പണവും അസൂയയും വേദനയും ദാരിദ്ര്യവും പ്രതികാരവും ഇല്ലാത്ത മെച്ചപ്പെട്ടതും സമാധാനപരവുമായ ഒരു ലോകത്തേയ്ക്കാണ് ഇപ്പോല്‍ അവള്‍ പോയിരിക്കുന്നത്.

അവള്‍ എപ്പോഴും എന്നോട് സംസാരിക്കുന്നു. ഞാനും അവളോടൊപ്പം മരിച്ചു. ഞാനിപ്പോള്‍ അവളോടൊപ്പം സമയം ചിലവഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇനി മുതല്‍ ഞാന്‍ ചെയ്യുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളില്‍ നിന്ന് ആരംഭിക്കും”- എന്നാണ് വിജയ് ആന്റണി കുറിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മകള്‍ മീരയെ ആത്മ ഹത്യ ചെയ്ത നിലയില്‍ വിജയ് ആന്റ ണിയുടെ വീട്ടില്‍ കണ്ടെത്തിയത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു മീര.

വിജയിയും ഭാര്യ ഫാത്തിമയ്ക്കും രണ്ട് കുട്ടികളാണ് ഉള്ളത്. രണ്ട് പെണ്‍കുട്ടികളായിരുന്നു ഇവര്‍ക്ക്. മീര മൂത്ത മകളായിരുന്നു. ലാറയാണ് ഇളയ മകള്‍. വെറും പതിനാറ് വയസു മാത്രമാണ് മീരയ്ക്ക് ഉണ്ടായിരുന്നത്. ആത്മ ഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മീരയെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.

Comments are closed.