
ഒടുവില്‍ ആ സന്തോഷം ഞങ്ങളെ തേടിയെത്തി, സന്തോഷ വാര്‍ത്ത പങ്കിട്ട് നടി അര്‍ച്ചന സുശീലന്‍; ആശംസകളോടെ താരങ്ങള്‍
അര്‍ച്ചന സുശീലന്‍ എന്ന നടിയെ അറിയാത്ത മലയാളികള്‍ഉണ്ടാകില്ല. എന്‍രെ മാനസപുത്രിയിലെ ഗ്ലോറിയെന്ന വില്ലത്തിയായി തകര്‍ത്തഭിനയിച്ച നടി എന്നും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.ആല്‍ബം സോങ്ങുകളിലൂടെയാണ് അര്‍ച്ചന അഭിനയത്തിലെ ത്തിയത്. പിന്നീട് ചില സിനിമകളും താരം ചെയ്തു. സിനിമകളില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധിച്ചില്ലെങ്കിലും താരം അഭിനയിച്ച സീരിയ ലുകളെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

കാണാക്കിനാവ് എന്ന സീരിയലിലൂടെയാണ് താരം മിനി സ്‌ക്രീനിലേയ്‌ക്കെത്തിയത്. പിന്നീട് പുനര്‍ജനം, എന്‍രെ മാനസപുത്രി, മഹാറാണി, അമ്മ അമ്മക്കിളി, കറുത്ത മുത്ത്, ദുര്‍ഗ, ഗീതാഞ്ജലി, മാമാങ്കം, സീത കല്യാണം,സ്വാതി നക്ഷത്രം ചോതി, ചാക്കോയും മേരിയും തുടങ്ങി നിരവധി സീരിയലുകള്‍ താരം ചെയ്തിരുന്നു.

പാടാത്ത പൈങ്കിളി സീരിയലിലാണ് താരം ഒടുവില്‍ ചെയ്തത്. വില്ലത്തി റോളുകള്‍ ചെയ്ത് പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് അര്‍ച്ചന. കുറച്ച് നാളുകളായി താരം അഭിനയത്തില്‍ സജീവമല്ല. രണ്ടാം വിവാഹ ശേഷം താരം അഭിനയത്തില്‍ സജീവമല്ല. ഭര്‍ ത്താവിനൊപ്പം അമേരിക്കയിലാണ് അര്‍ച്ചന ഇപ്പോള്‍. എന്നാലും സോഷ്യല്‍ മീഡിയ വഴി തന്റെ എല്ലാ വിശേഷങ്ങളും താരം പങ്കിടാറുണ്ട്. അര്‍ച്ചന മുന്‍പ് വിവാഹിതയായിരുന്നു. പിന്നീട് അത് വേര്‍ പിരിയുകയാണ് ഉണ്ടായത്.

ഇനി ഒരു വിവാഹം വേണ്ട എന്നു തീരുമാനിച്ചിരിക്കുമ്പോഴാണ് താരം കൊവിഡ് സമയത്ത് മാട്രിമോണിയല്‍ സൈറ്റ് വഴി പ്രവീണ്‍ എന്ന വ്യക്തിയെ കണ്ടു മുട്ടുന്നത്. പിന്നീട് പരസ് പരം സംസാരിച്ചുവെന്നും ഏറെ താമസിക്കാതെ വിവാഹിതരായെന്നും താരം പറയുന്നു. വിവാഹം കഴിഞ്ഞ് അമേരിക്കയിലേയ്ക്ക് ഭര്‍ത്താവിനൊപ്പം താരം പോയിരുന്നു. അമേരിക്കയില്‍ വളരെ സന്തോഷ ത്തോടെ ജീവിക്കുകാണ് താനെന്നും തന്റെ സന്തോഷത്തിന്റെ കാരണം തന്റെ ഭര്‍ത്താവ് ആണെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത താരം പങ്കിട്ടിരിക്കുകയാണ്. ആരാധകരും താരത്തിന് ആശംസകള്‍ നേരുകയാണ്. ആര്യ ബഡായി, ബഷീര്‍ ബഷി, മൃദുല വിജയി എന്നിവരെല്ലാം താരത്തിന് ആശംസ നേര്‍ന്നിട്ടുമുണ്ട്്,