അമ്മയായിട്ട് ദിവസങ്ങള്‍ മാത്രം. മുഖം മറയ്ക്കാതെ പോന്നോമനയെ പരിചയപ്പെടുത്തി നടി അര്‍ച്ചനയും ഭര്‍ത്താവും; ആശംസകളുമായി പ്രിയപ്പെട്ടവര്‍

മലയാള സീരിയല്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയായ താരം തന്നെയാണ് അര്‍ച്ചന സുശീലന്‍. വിവാഹ ത്തോടെ അമേരിക്കയില്‍ സെറ്റിലായിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസമാണ് താരത്തിനും ഭര്‍ത്താവ് പ്രവീണിനും കുട്ടി ജനിച്ചത്. അര്‍ച്ചന തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ഇന്‍സ്റ്റയിലൂടെ പങ്കുവച്ചത്. ഇപ്പോഴി താ ജനിച്ച ദിവസങ്ങല്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. സാധാരണ സെലിബ്രിറ്റികള്‍ തങ്ങളുടെ കുട്ടികളുടെ ചിത്രങ്ങള്‍ പുറത്ത് വിടാറില്ല. എന്നാല്‍ അര്‍ച്ചന ആ പതിവ് തെറ്റിച്ച് കുഞ്ഞ് പിറന്ന് ദിവസങ്ങള്‍ക്കകം കുട്ടിയുടെ ചിത്രം പങ്കിട്ടിരിക്കുകയാണ്.

ഡിസംബര്‍ 28നാണ് അര്‍ച്ചന സുശീലനും ഭര്‍ത്താവ് പ്രവീണ്‍ നായര്‍ക്കും ആണ്‍കുഞ്ഞ് പിറന്നത്. പ്രവീണ്‍ നായ രുടെ സോഷ്യല്‍മീഡിയ പേജിലാണ് കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. അയാന്‍ എന്നാണ് കുഞ്ഞിന് അര്‍ച്ചനയും പ്രവീണും നല്‍കിയിരികുന്ന പേര്. അയാന്‍ അച്ഛനും അമ്മയ്ക്കുമൊപ്പം എന്ന് കുറിച്ചാണ് ചിത്രം പ്രവീണ്‍ പങ്കുവെച്ചിരിയ്ക്കുന്നത്. ദിവസങ്ങള്‍ മാത്രം പ്രായമെത്തിയ കുഞ്ഞിന്റെ മുഖം കണ്ട സന്തോഷ ത്തിലാണ് ആരാധകര്‍. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഭര്‍ത്താവി നൊപ്പം നിറവയറിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഗര്‍ഭിണിയാണെ ന്ന് അര്‍ച്ചന അറിയിച്ചത്. ബേബി ഷവര്‍ ചിത്രങ്ങള്‍ അടക്കം അര്‍ച്ചന പങ്കിട്ടിരുന്നു. 2021ലാണ് അര്‍ച്ചന സുശീ ലന്റെയും പ്രവീണ്‍ നായരുടെയും വിവാഹം കഴിഞ്ഞത്.

കാലിഫോര്‍ണിയയില്‍ വെച്ചാണ് വിവാഹം നടന്നത്. വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് അര്‍ച്ചന തന്നെയാണ് ആ സന്തോഷ വാര്‍ത്ത അറിയിച്ചത്. അര്‍ച്ചനയുടെ പ്രസവവും കാലിഫോര്‍ണിയയിലായിരുന്നു. അര്‍ച്ചന രണ്ടാമതാണ് പ്രവീണിനെ വിവാഹം ചെയ്തത്. നേരത്തെ മനോജ് യാദവ് എന്നയാളുമായി അര്‍ച്ചനയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ വിവാഹമോചിതരായി.

Articles You May Like

Comments are closed.