അച്ഛന്‍ പോയതിന് ശേഷം ഭാരം മുഴുവന്‍ എനിക്കായി. എന്നെ കെട്ടിച്ചു പോലും വിടാതെ സഹോദരങ്ങളെ നോക്കാനായി നിര്‍ത്തി, അവസാനം മടുത്ത് ഞാന്‍ വീട്ടില്‍ നിന്ന് പോവുകയായിരുന്നു; ബീന കുമ്പളങ്ങി

നടി ബീന കുമ്പളങ്ങി ചെയ്ത സിനിമകളും കഥാ പാത്രങ്ങളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അടുത്തിടെ നടി ബീനയ്ക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ താരം തന്നെ തുറന്ന് പറഞ്ഞിരുന്നു. അടുത്ത ബന്ധുക്കള്‍ ബീന യോട് ചെയ്ത ക്രൂരതയും സീമ ജി നായരുടെ ഇടപെടലിനാല്‍ ഇപ്പോഴും താന്‍ ജീവിച്ചിരിക്കുന്നുവെന്നും താരം പറയുന്നു. ഇപ്പോള്‍ താരം വൃദ്ധ സദനത്തിലാണ് താമസിക്കുന്നത്. ഇവിടെ തനിക്ക് നല്ല മനസമാധാനം ഉണ്ടെന്ന് താരം തുറന്ന് പറയുകയാണ് താരം.

ലെറ്റ്്‌സ് ടോക്ക് എന്ന ചാനലിനോടാണ് താരത്തിന്‍രെ തുറന്ന് പറച്ചില്‍. പണ്ട് കൊപ്ര ബിസിനസ് നടത്തിയ ആ ളായിരുന്നു തന്‍രെ പിതാവെന്നും അതൊക്കെ ഭാഗം വച്ച് പോയപ്പോള്‍ എല്ലാം നഷ്ടമായെന്നും താരം പറയുന്നു. ഏ സഹോദരങ്ങളായിരുന്നു എനിക്ക്. ഇവരെ എല്ലാം നോക്കിയത് ഞാന്‍ ആയിരുന്നു. സിനിമയില്‍ എന്റെ ഇഷ്ടത്തിന് അഭിനയിച്ചതല്ല. ഇറക്കിയതാണ്. സഹോദരങ്ങളെയെല്ലാം പൊന്നു പോലെ നോക്കി. ഇവരെല്ലാം എന്നെ നല്ലപോലെ നോക്കും എന്നായിരുന്നു എന്റെ വിശ്വാസം. എനിക്ക് വരുമാനമില്ലെന്ന് മനസിലായപ്പോള്‍ എന്നെ തഴയാന്‍ തുടങ്ങിയതാണ്. പണ്ട് സ്‌കൂള്‍ തുറക്കുന്ന സമയത്ത് ആറ് പേര്‍ക്ക് യൂണി ഫോം വാങ്ങിക്കണം. ചിലപ്പോള്‍ അപ്പോഴൊന്നും ജോലി ഉണ്ടാകില്ല എനിക്ക്.

എനിക്കൊരു ബ്ലൗസ് പോലും വാങ്ങിക്കാതെ നടന്നിരുന്ന സമയങ്ങളാണ് അത്. അതൊക്കെ ഓര്‍ക്കുമ്പോള്‍ സഹിക്കണില്ല. എന്റെ ആധാരം സഹോദരിയോടും ഭര്‍ത്താവിനോടും ചോദിച്ചപ്പോഴാണ് പ്രശ്‌നമായത്. കുറ്റപ്പെടുത്തല്‍ സഹിക്കാതെ വന്നതോടെ അന്നവിടെന്ന് ഇറങ്ങി കൊപ്രാകളത്തില്‍ മൂന്ന് നാല് ദിവസം കിടന്നു. ആരും അന്വേഷിച്ചില്ല. ഇതിനിടയില്‍ ആണ് സീമയെ വിളിക്കുന്നതും എന്നെ ഗാന്ധിഭവനില്‍ കൊണ്ടാക്കുന്നതും. കുടുംബപരമായ പ്രശ്‌നം വന്നപ്പോള്‍ മാനസികമായി ഞാന്‍ വളരെയധികം തളര്‍ന്നു. ഭക്ഷണം കഴിക്കാതെ ഷുഗറിന്റെ മരുന്ന് കഴിച്ചു കിടന്നു.

ഒത്തിരി പേര്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. അവിടുന്ന് വന്നില്ലായിരുന്നെങ്കില്‍ എനിക്ക് ഭ്രാന്ത് പിടിച്ചേനെ. ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്‌തേനെ. അച്ഛനും അമ്മയും ഇല്ല. കെട്ടിയോനും മരിച്ചു. മക്കളും ഇല്ല. പത്ത് പതിനെട്ട് വയസുമുതല്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ ആളാണ് ഞാന്‍. ആ പണം കൊണ്ട് എല്ലാവരെയും പോറ്റുകയും വളര്‍ത്തുകയും ചെയ്തു. 2018ല്‍ ആണ് ഭര്‍ത്താവ് മരിക്കുന്നത്. ആ സമയത്ത് എങ്ങോട്ട് പോകണമെന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് താരസംഘടനയായ അമ്മ എനിക്ക് വീട് വച്ചുനല്‍കുന്നതെന്നും താരം പറയുന്നു.

Articles You May Like

Comments are closed.