ആ സമയം ഒരുപാട് വേദനിച്ചു. ഒരു കുഞ്ഞിനെ കാണാന്‍ പോലുമായില്ല, എന്തിനാണ് ദൈവം ഇത്തരമൊരു ക്രൂരത എന്നോട് ചെയ്തുവെന്ന് ആലോചിച്ചിരുന്നു; ഡിംപിള്‍ റോസ്

ബാല്യ കാലം മുതല്‍ അഭിനയത്തിലെത്തിയ താരമായിരുന്നു ഡിംപിള്‍ റോസ്. മിനി സ്‌ക്രീനിലാണ് താരം കൂടു തല്‍ കാലം ഉണ്ടായിരുന്നത്. വിവാഹശേഷമാണ് ഡിംപിള്‍ അഭിനയത്തില്‍ നിന്ന് മാറിയത്. ഡിംപിളിന്‍രെ വിവാഹവും നടി മേഘ്‌നയുടെ വിവാഹവും ഒരുമിച്ചായിരുന്നു. ഡിപിളിന്‍രെ സഹോദരനെയാണ് മേഘ്ന ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇവര്‍ വേര്‍ പിരിയുകയും ഡിവൈനിനെ ഡോണി വിവാഹം ചെയ്യുകയു മായിരുന്നു. വിവാഹ ശേഷം നിനച്ചിരിക്കാതെ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിച്ചുവെന്നും ഡിംപിള്‍ ഇപ്പോള്‍ ജോഷ് ടോക്കില്‍ പറയുകയാണ്. 24 ആമത്തെ വയസ്സിലാണ് ഞാന്‍ വിവാഹിതയാകുന്നത്. മൂന്നര വര്‍ഷങ്ങള്‍ കഴിഞ്ഞശേഷം ആയിരുന്നു ഗര്‍ഭിണി ആയത്, ഒരുപാട് പ്രെഷ്യസ് പ്രെഗ്‌നന്‍സി ആയിരുന്നു. ഒരുപാട് പ്രാര്ഥിച്ച് ആണ് ഗര്‍ഭിണി ആയത്.

സ്‌കാനിങ്ങില്‍ ഇരട്ടക്കുട്ടികള്‍ ആണെന്ന് അറിഞ്ഞതോടെ എല്ലാര്ക്കും ഇരട്ടി സന്തോഷം ആയി. അഞ്ചാം മാ സം എനിക്ക് വയറ്റില്‍ വേദന വന്നു. ആശുപത്രിയില്‍ എത്തിയപ്പോള്‍ കുട്ടി പുറത്തേയ്ക്കു വരികയാണെന്ന ഡോക്ടര്‍ പറഞ്ഞു. പിന്നീട് അതിനെ തിരിച്ചു കയറ്റി വയ്ക്കാമെന്നും സ്റ്റിച്ച് ചെയ്യാമെന്നും ഡോക്ടര്‍ പറഞ്ഞെങ്കി ലും പോസിബില്‍ ആകുമോന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഭാഗ്യത്തിന് എല്ലാം ഓക്കെ യായി. സ്റ്റിച്ച് കഴിഞ്ഞതോടെ ബാത്ത് റൂമില്‍ പോകന്‍ പോലും കട്ടിലില്‍ നിന്ന് എണീക്കരുതെന്ന് ഡോക്ടര്‍ പറഞ്ഞു. അങ്ങനെ രണ്ടാഴ്ച്ച പോയപ്പോള്‍ തനിക്ക് വീണ്ടും പെയിന്‍ വന്നു. പെയിന്‍ കുറയ്ക്കാന്‍ മരുന്നും ഇന്‍ജക്ഷനുകളുമെല്ലാം തന്നു.

പക്ഷേ പ്രസവിക്കാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. 26 മാസമേ ആയിട്ടുണ്ടായിരുന്നുള്ളു. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് പലവിധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.കുട്ടികളെ കാണാന്‍ പറ്റിയില്ല. കുഞ്ഞുങ്ങള്‍ വന്നു എന്ന സന്തോഷത്തില്‍ അവരുടെ വളര്‍ച്ചയൊക്കെ സ്വപ്‌നം കണ്ട് ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി, പക്ഷേ ആരും എന്നോട് പ്രത്യേകിച്ച് ഒന്നും പറയുകയോ മിണ്ടുകയോ ചെയ്തിരുന്നില്ല.എല്ലാവരും എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല.

എല്ലാവരുടെയും പെരുമാറ്റത്തില്‍ എനിക്ക് മിസ്റ്റേക്ക് തോന്നിയിരുന്നു. പിന്നീട് ഒരു ദിവസം കുഞ്ഞിനെ കണ്ടോ എന്നു മമ്മിയോട് ചോദിച്ചപ്പോല്‍ ഒരു കുട്ടിയുടെ ശവസംസ്‌കാരം കഴിഞ്ഞാണ് ഞാനിപ്പോള്‍ വന്നതെന്നാണ് മമ്മി പറഞ്ഞത്. എനിക്ക് ആ കുഞ്ഞിന്‍രെ മുഖം പോലും കാണാനായില്ല. എന്റെ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് സ്വപ്നം കണ്ടു ജീവിച്ച എനിക്ക് കിട്ടിയത് ഒരു മകന്റെ മരണ വാര്‍ത്തയാണ്. രണ്ടാമത്തെ കുഞ്ഞിനെ ഞാന്‍ കാണുന്നത് 56 ആം ദിവസം ആയിരുന്നു. കെസ്റ്ററിന് കുഴി വെട്ടിയപ്പോള്‍ പോലും അടുത്ത ആളിനെ കൂടി അധി കം വൈകാതെ നഷ്ടപ്പെടും എന്ന രീതിയില്‍ എല്ലാ ഒരുക്കങ്ങളും അതില്‍ ചെയ്തിരുന്നു. ഏറെ കഷ്ട്ടപ്പെട്ടാണ് തന്‍രെ ഇപ്പോഴത്തെ മകനെ കിട്ടിയതെന്നും താരം പറഞ്ഞു.

Articles You May Like

Comments are closed.