
ആരും ആരെയും ചതിച്ചിട്ടും ഇല്ല. ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അത് പെണ്ണ് പിടിയാകുന്നത് എങ്ങനെയാണ്; വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഗോപി സുന്ദര്‍
ഗോപി സുന്ദര്‍ അരിയപ്പെടുന്ന സംഗീത സംവിധായകനാണ്. നിരവധി സിനിമകള്‍ക്ക് താരം സംഗീത സംവി ധാനം നിര്‍വ്വഹിക്കുകയും ഇപ്പോഴും മലയാള സിനിമയില്‍ വളരെ സജീവമാവുകയും ചെയ്യുന്ന താരമാണ്. എന്നാല്ഡ ഗോപി സുന്ദറിന്റെ വ്യക്തി ജീവിതമാണ് എന്നും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പല ബന്ധങ്ങളും അതിനെ തുടര്‍ന്നുള്ള വിമര്‍ശനങ്ങളുമാണ് എന്നും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. പ്രിയയെയാണ് ഗോപി സുന്ദര്‍ ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍ മക്കളും ഗോപിക്കുണ്ട്. പ്രിയയുമായി പിന്നീട് വിവാഹ മോചനം താരം നേടിയിരുന്നു. പ്രിയ ഭാര്യയായിരിക്കെയാണ് ഗായികയായ അഭയ ഹിരണ്‍മയിയായിട്ട് താരം ലിവിങ് റിലേഷന്‍ തുടര്‍ന്നത്. ഇത് തന്നെയാണ് ഭാര്യയുമായി വിവാഹ മോചനം നേടാന്‍ കാരണമായത്. നീണ്ട പതിമൂന്ന് വര്‍ഷങ്ങള്‍ ഗോപിയും അഭയ ഹിരണ്‍മയിയും ലിവിങ് റിലേഷനിലായിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് ഇവര്‍ വേര്‍ പിരിഞ്ഞു.

അതിന്‍രെ കാരണം ആര്‍ക്കുമറിയില്ല. പിന്നീട് ഏറെ താമസിക്കാതെ തന്നെ ഗോപി സുന്ദര്‍ ഗായികയായ അമൃത സുരേഷുമായി പ്രണയത്തിലാവുകയും ഒന്നിച്ച് ജീവിക്കാനും തുടങ്ങി. ഇവര്‍ വിവാഹിതരായോ എന്ന കാര്യം വ്യക്തമല്ല. പിന്നീട് ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെ വീഡിയോസും ഫോട്ടോസും മറ്റും ഇവര്‍ പോസ്റ്റ് ചെയ്യുകയും അതെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരും ഒന്നിച്ചുള്ള ചിത്രം കാണാതെ ആവുകയും വേര്‍ പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ വരികയും ചെയ്തു. എന്നാല്‍ അങ്ങനെ ഒന്നുമില്ലെന്ന് ഇരുവരും വേര്‍ പിരിഞ്ഞിട്ടില്ലെന്ന പറഞ്ഞ് രംഗത്തെത്തി.

ഇപ്പോഴിതാ സുഹൃത്തും കലാകാരിയുമായ പ്രിയയ്‌ക്കൊപ്പമുള്ള ഗോപി സുന്ദറിന്‍രെ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇതിനു പിന്നാലെ നിരവധി കമന്റുകള്‍ താരത്തിന് വന്നു. അമൃതയെ ഉപേക്ഷിച്ചോ അടുത്തയാളെ കണ്ടെത്തിയോ തുടങ്ങി നിരവധി കമന്റുകളെത്തി. എന്നാല്‍ അതിനെതിരെ താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഗോപി സുന്ദര്‍ പ്രതികരണമറിയിച്ചെത്തിയിരിക്കുകയാണ്. ഇവിടെ ആര്‍ക്കും ഒരു പ്രശ്‌നവും ഇല്ല.

ആരും ആരെയും ചതിച്ചിട്ടും ഇല്ല. എല്ലാവരും ഹാപ്പിയായി പോകുന്നു. നിങ്ങള്‍ക്കൊന്നും വേറെ ഒരു പണിയും ഇല്ലേ..? പിന്നെ ഒരു കാര്യം ചോദിക്കട്ടെ… ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണ് പിടിയെന്ന ഒരു കാര്യമായി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് കഴിയുന്നത്. നമിച്ചു…’ ‘അരി തീര്‍ന്നെങ്കില്‍ അണ്ണന്മാര്‍ക്ക് മാസം അരി ഞാന്‍ വാങ്ങത്തരാം’ എന്നാണ് ഗോപി സുന്ദര്‍ വിമര്‍ശകരോട് പറഞ്ഞിരിക്കുന്നത്.