എന്റെ സ്വന്തം പെങ്ങളെ പോലെയോ, മകളെ പോലെയോ കാണുന്ന ഒരാള്‍ക്കൊപ്പം ഫോട്ടോ ഇട്ടാലും നീചമായി കാണുന്നവര്‍, നിങ്ങളെ നമിച്ചു; ഗോപി സുന്ദര്‍

ഗോപി സുന്ദര്‍ എന്ന സംഗീത സംവിധായകന്‍ മലയാള സിനിമയില്‍ നിരവധി സംഭാവനകള്‍ നല്‍കുന്ന വ്യക്തി യാണ്. എന്നാല്‍ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടാണ് എപ്പോഴും താരത്തിന്‍രെ പേര് സോഷ്യല്‍ മീഡിയ ഏറ്റെ ടുക്കുന്നത്. അഭയ ഹിരണ്‍മയി ആയിട്ടുള്ള ലിവിങ് റിലേഷനും വേര്‍ പിരിയലും ഇന്നും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യാറുണ്ട്.

പിന്നീട് അമൃതയുമായി താരം പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിതവും ആരംഭിച്ച ഇവര്‍ പങ്കിടുന്ന ചിത്ര ങ്ങളും വീഡിയോയും ആരാധകരും ഏറ്റെടുത്തിരുന്നു. പിന്നീട് ചിത്രങ്ങള്‍ കാണാതായതോടെ ഇരുവരും വേര്‍ പിരിഞ്ഞുവെന്ന വാര്‍ത്ത പുറത്ത് വന്നു. പിന്നീട് ഏത് പെണ്‍കുട്ടിക്കൊപ്പം നിന്ന് ചിത്രങ്ങളെടുത്താലും അത് സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. കഴിഞ്ഞ ദിവസം സ്വിറ്റ്സര്‍ലന്‍ഡ് യാത്രയില്‍ നിന്നുള്ള ചിത്രങ്ങളുടെ പേരിലും ഗോപി സുന്ദറിന് സദാചാര ആക്രമണം നേരിടേണ്ടി വന്നിരുന്നു.

ഗായിക പ്രിയയുടെ കൂടെയുള്ള ചിത്രത്തിന്റെ പേരിലായിരുന്നു ആദ്യം താരത്തിനെതിരെ ചിലര്‍ രംഗത്തെ ത്തിയത്. ഇപ്പോഴിതാ ഗായിക പുണ്യ പ്രദീപ് ഗോപിക്കൊപ്പം പങ്കിട്ട ചിത്രങ്ങളുടെ പേരിലും ഗോപി സുന്ദറി നെതിരെ ചിലര്‍ രംഗത്തെത്തി. ഇപ്പോഴിതാ പുണ്യയോടൊപ്പമുള്ള ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന കമന്റുകളോട് പ്രതികരിക്കുകയാണ് ഗോപി സുന്ദര്‍.

എന്റെ സ്വന്തം പെങ്ങളെ പോലെയോ, മകളെ പോലെയോ കാണുന്ന ഒരാള്‍ക്കൊപ്പം ഫോട്ടോ ഇട്ടാലും നീചമായ രീതിയില്‍ ചിന്തിയ്ക്കുന്ന നിങ്ങളെ നമിച്ചു. നിങ്ങളൊക്കെ നന്നായി വരും. ദൈവം നിങ്ങളെ വാനോളം ഉയര്‍ ത്തട്ടെ’ എന്നായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്. ഗോപിയെ അനുകൂലിച്ച് നിരവദി പേരാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്.

Articles You May Like

Comments are closed.