ഇന്ന് അമ്മയുടെ പേരിലാണ് ഞാനറിയപ്പെടുന്നത്. നാളെ എന്റെ പേരില്‍ അമ്മ അറിയപ്പെടണമെന്നാണ് എന്‍രെ ആഗ്രഹം, ആദ്യ ചിത്രം പൊടിയമ്മയ്‌ക്കൊപ്പമാണെന്നത് വലിയ സന്തോഷവും ടെന്‍ഷനുമുള്ള കാര്യമാണ്; കല്‍പ്പനയുടെ മകള്‍ ശ്രീമയി

മലയാളികള്‍ ഏറെ ഇഷ്ട്ടപ്പെടുന്ന ഒരു നടിയായിരുന്നു കല്‍പ്പന. വളരെ പെട്ടെന്നാണ് കല്‍പ്പന വിട പറഞ്ഞത്. കോമഡിയും ക്യാരക്ടര്‍ റോളുകളും അങ്ങനെ തന്റെ കൈ പിടിയില്‍ എല്ലാ കഥാപാത്രങ്ങളും ഒതുങ്ങുന്ന ലെവ ലിലേയ്ക്ക് എത്തിക്കാന്‍ സാധിക്കുന്ന പ്രതിഭ ആയിരുന്നു താരം. ഉര്‍വ്വശി, കല്‍പന, കലാ രഞ്ജിനി ഇവര്‍ മൂന്ന് പേരും മലയാള സിനിമയ്ക്ക് മുതല്‍ക്കുട്ടായവരാണ്. ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലേയ്ക്ക് പോയ കല്‍പ്പന പിന്നീട് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. ഇന്നും കല്‍പ്പന ജീവിച്ചിരുന്നെങ്കില്‍ നിര വധി കഥാ പാത്രങ്ങള്‍ താരം അനശ്വരമാക്കിയേനെ.

കല്‍പ്പന വിട്ടകന്നു പോയിട്ട് ഏഴ് വര്‍ഷം ആയിരിക്കുകയാണ്. കല്‍പ്പനയുടെ മകള്‍ ശ്രീമയി ഇപ്പോള്‍ സിനിമയി ലെയ്‌ക്കെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ മകള്‍ ശ്രീമയി കല്‍പ്പ നയെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുതക്കുന്നത്. ഞാന്‍ സിനിമയിലേക്ക് വരുമ്പോള്‍ അമ്മയുടെ പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ ഭാവിയില്‍ തന്റെ പേരില്‍ അമ്മ അറിയപ്പെടണമെന്നാണ് തന്റെ ആഗ്ര ഹമെന്നാണ് താരം പറയുന്നത്. തുടക്കം തന്നെ വലിയ താരങ്ങള്‍ക്കൊപ്പമാണ് അഭിനയിക്കാന്‍ പറ്റിയത്. അതില്‍ താന്‍ സന്തോഷ വതിയാണ്. ആദ്യ ചിത്രം തന്നെ ഉര്‍വ്വശി ചെറിയമ്മയ്‌ക്കൊപ്പമാണ്. ഉര്‍വശി എന്റെ ചെറിയ മ്മയാണ് എന്നതിലുപരി വലിയ ഒരു കലാകാരിയാണ്.

പൊടിയമ്മയ്ക്കൊപ്പം (ഉര്‍വശി) അഭിനയിക്കുമ്പോള്‍ എനിക്ക് നല്ല പേടിയുണ്ടായിരുന്നു. ആ സമയത്ത് രണ്ട് പേരും ആക്ടേഴ്‌സ് എന്ന നിലയിലയിരുന്നു. അപ്പോള്‍ തെറ്റ് ചെയ്ത് കഴിഞ്ഞാല്‍ എങ്ങനെയാണ് പ്രതികരിക്കുക എന്ന പേടിയൊക്കെ ഉണ്ടായിരുന്നു. പിന്നെ ഓണ്‍ സ്‌ക്രീനില്‍ അത്രയും വലിയ കലാകാരിയുടെ കൂടെ എങ്ങനെ അഭിനയിക്കുമെന്ന ടെന്‍ഷനൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ എല്ലാം നന്നായി നടന്നു.

കാത്തുവും പൊടിയമ്മയുമൊക്കെ എല്ലാം പറഞ്ഞു തന്നു. എനിക്ക് മിനുവിന്റെ (കല്‍പന) സ്പിരിറ്റിലെ ക്യാരക്ടര്‍ നല്ല ഇഷ്ടമാണ്. ആ പടത്തിലെ സിരിയസ് ആയിട്ടുള്ള റോളെനിക്ക് നല്ല ഇഷ്ടമാണ്. പിന്നെ കാര്‍ത്തുവിന്റെ (കലാ രഞ്ജിനി)ശ്രീകൃഷ്ണ പുരത്തെ നക്ഷത്രത്തിളക്കത്തിലെ കോമഡി എനിക്ക് ഭയങ്കര ഇഷ്ടമാണ്. പൊടിയമ്മ( ഉര്‍വ്വശി)യുടെ ഭരതത്തിലൊക്കെയുള്ള സിരിയസ് ക്യാരക്ടറാണ് എനിക്കിഷ്ടമാണെന്നും ശ്രീമയി എന്ന ശ്രീ സംഖ്യാ പറയുന്നു. കല്‍പ്പനയുടെ മരണശേഷവും സഹോദരിയായ കലാ രഞ്ജിനിയും അമ്മയുമാണ് ശ്രീമയിയെ നോക്കുന്നത്.

Articles You May Like

Comments are closed.