ഇത് കനക തന്നെയാണോ? നടിയുടെ ഇപ്പോഴത്തെ രൂപം കണ്ട് അമ്പരന്ന് ആരാധകര്‍, എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്നും താന്‍ സന്തോഷവതിയാണെന്നും താരം; ഏറെ കാലങ്ങള്‍ക്ക് ശേഷം കനകയെ കണ്ടുമുട്ടിയ സന്തോഷം പങ്കിട്ട് കുട്ടി പത്മിനി

മലയാള സിനിമയിലേയ്ക്ക് കാലെടുത്ത് വച്ചപ്പോല്‍ തന്നെ കനക എന്ന നടിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഗോഡ്പാദര്‍ അത്രയും ഹിറ്റായിരുന്നു. കരഗാട്ടക്കാരന്‍ എന്ന സിനിമയായിരുന്നു കനകയുടെ ആദ്യ സിനിമ. ഇത് തമിഴില്‍ വളരെ ഹിറ്റായി. വെറും പതിനഞ്ച് വയസ് മാത്രം ഉണ്ടായിരുന്ന കനക പിന്നീട് തെന്നി ന്ത്യയിലെ സൂപ്പര്‍ താരമായി. കനകയുടെ അമ്മ ദേവിക അറിയപ്പെടുന്ന ഒരു നടി തന്നെ ആയിരുന്നു. അമ്മയാ യിരുന്നു കനകയ്‌ക്കെല്ലാം. ഒടുവില്‍ അമ്മ കനകയെ തനിച്ചാക്കി മരണത്തിലേയ്ക്ക് പോയതോടെ ശരിക്കും താരം ഒറ്റപ്പെട്ടു. പിന്നീട് അഭിനയത്തില്‍ നിന്നും എല്ലാത്തില്‍ നിന്നും ഇടവേള എടുത്ത് താരം ഉള്‍വലിഞ്ഞു. പുറം ലോകവുമായി ബന്ധമില്ലാതെ തന്‍രെ അമ്മയുടെ ബംഗ്ലാവില്‍ താരം ഒറ്റയ്ക്ക് താമസിക്കാന്‍ തുടങ്ങി. പല തരത്തിലുള്ള കഥകളാണ് പിന്നീട് കനകയെ പറ്റി പുറത്ത് വന്നത്. കനകയ്ക്ക് മാനസിക രോഗമാണെന്നും ക്യാന്‍സര്‍ ആണെന്നും മരിച്ചുപോയി എന്നുമൊക്കെ വാര്‍ത്ത വന്നു.

ഒടുവില്‍ തനിക്കെതിരായ വാര്‍ത്തകളെല്ലാം തെറ്റാണെന്ന് താരം തന്നെ തുറന്ന് പറഞ്ഞു. കുറച്ച് നാളുകല്‍ക്ക് മുന്‍പ് താരത്തിന്റെ വീടിന് തീ പിടിച്ചുവെന്നും തീ അണയ്ക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെയും നാട്ടുകാരെയും വീട്ടില്‍ കയറ്റാന്‍ കനക സമ്മതിച്ചില്ലെന്നും പുറത്ത് വാര്‍ത്തകല്‍ വന്നിരുന്നു. നടി കുട്ടി പത്മിനി അടക്കം പല താരങ്ങളും കനകയെ പറ്റി പറഞ്ഞിരുന്നു. താന്‍ കനകയെ കാണുമെന്നും കനകയുടെ അമ്മ ദേവികയുമായി തനിക്ക് നല്ല സൗഹൃദമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ താന്‍ കനകയെ കണ്ടുമുട്ടിയതിനെ പറ്റിയും വളരെ സന്തോഷത്തോടെ പങ്കിടുകയാണ് കുട്ടി പത്മിനി. കനക താമസിക്കുന്ന ഏരിയയില്‍ പോയി ഒരുപാട് അന്വേഷിച്ചാണ് കണ്ടു പിടിച്ചത്. ദേവിക എന്ന് പുറത്ത് എഴുതി വച്ചിരുന്നത് കൊണ്ട് എളുപ്പമായി. വീടിന്റെ പുറത്തും അകത്തും പൂട്ടിയിരുന്നു. പക്ഷെ അകത്ത് ലൈറ്റ് കത്തുന്നുണ്ടായിരുന്നു.

അടുത്തുള്ള ആളുകളോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി അവര്‍ എപ്പോ വരുമെന്നോ എപ്പോ പോകുമെന്നോ ഞങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല എന്നായിരുന്നു. അവളുടെ അമ്മ ദേവിക എന്ത് സ്‌നേഹമുള്ള സ്ത്രീ ആയിരുന്നു. അവരുടെ മോള്‍ക്ക് ഈ ഗതി ആയല്ലോ, ആ കുട്ടിയെ സഹായിക്കാന്‍ ഒന്നും ആരും ഇല്ലല്ലോ എന്നോര്‍ത്ത് നിന്നപ്പോഴാണ് പെട്ടെന്ന് ഒരു ഓട്ടോയില്‍ കനക വന്നത്. ഞാന്‍ പെട്ടെന്ന് പോയി കെട്ടിപിടിച്ചു. എന്‍രെ വണ്ടി റിപ്പയര്‍ ആണെന്നും അതാണ് ഓട്ടോയില്‍ പോകുന്നത് എന്ന് അവള്‍ പറഞ്ഞു. എനിക്കൊപ്പം അവള്‍ കോഫീ ഷോപ്പില്‍ വന്നു. കുറെ സമയം ഞങ്ങല്‍ സംസാരിച്ചു. നല്ല ബബ്ലി ആയിട്ട്, ക്യൂട്ട് ആയിട്ടാണ് കനക ഇരിക്കുന്നത്. അവിടെ നിന്നും കേക്ക് ഉള്‍പ്പെടെ അവള്‍ക്ക് ഇഷ്ടപ്പെട്ടത് ഒക്കെ ഞാന്‍ വാങ്ങി. ഞാന്‍ പൈസ കൊടുക്കാം എന്ന് പറഞ്ഞിട്ട് സമ്മതിച്ചില്ലെന്നും അവള്‍ തന്നെ പൈസ കൊടുത്തുവെന്നും കുട്ടി പത്മിനി പറയുന്നു. നീ ഈ പഴയ വീടൊക്കെ വിട്ടിട്ട്, ഒരു ഫ്‌ലാറ്റ് വാങ്ങി അങ്ങോട്ട് താമസം മാറണമെന്നും രാജകുമാരിയെ പോലെ നീ ജീവിക്കണമെന്നും ഞാന്‍ പറഞ്ഞു.

അച്ഛനുമായിട്ട് സ്വത്തിന്റെ പേരില്‍ ഉണ്ടായിരുന്ന കേസും വഴക്കും ഇപ്പോള്‍ കോംപ്രമൈസ് ആയിട്ടുണ്ടെന്നും അവള്‍ പറഞ്ഞു. ഇപ്പൊ അവള്‍ക്ക് കുറച്ച് വെയ്റ്റ് ഒക്കെ കൂടിയിട്ടുണ്ട്. വെയ്റ്റ് എങ്ങിനെ കുറയ്ക്കാം എന്നൊ ക്കെ ഞങ്ങള്‍ കുറെ നേരം സംസാരിച്ചുവെന്നും എനിക്ക് ആരെയും വിശ്വസിക്കാന്‍ പറ്റില്ല ചേച്ചി, എല്ലാവരും നല്ലവരെ പോലെ ഇരിക്കും എന്നിട്ട് അവസാനം എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി എന്നെ ചതിക്കും. അതു കൊണ്ട് എനിക്ക് ആരും വേണ്ടാന്നു ഞാന്‍ തീരുമാനിച്ചു എന്നാണ് ഒറ്റപ്പെട്ട് ജീവിക്കുന്നതിനെ പറ്റി കനക പറഞ്ഞതെന്നും കുട്ടി പത്മിനി പറയുന്നു. ഏറെ നാളുകല്‍ക്ക് ശേഷം കനകയെ കണ്ടുമുട്ടിയ സന്തോഷവും ചിത്രങ്ങളുംകുട്ടി പത്മിനി പങ്കു വച്ചു.

Articles You May Like

Comments are closed.