
ഡെലിവറിക്ക് ശേഷം കുറച്ച് ദിവസങ്ങള്‍ വേദന നിറഞ്ഞതായിരുന്നു, മറക്കാന്‍ ആഗ്രഹിക്കുന്ന ദിവസങ്ങളാണത്; മൃദുലയും യുവയും സ്റ്റാര്‍ മാജിക് വേദിയില്‍
ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് യുവയും മൃദുലയും. ധ്വനി കൂടെ ഇവരുടെ ലൈഫിലേയ്ക്ക് എത്തിയപ്പോള്‍ ജീവിതം കൂടു തല്‍ ആസ്വദിക്കുകയാണ് ഈ ദമ്പതികള്‍. സുന്ദരി സീരിയലിലൂടെ യുവയും രാജറാണിയിലൂടെ മൃദുലയും ഇപ്പോഴും അഭിനയി ക്കുകയാണ്. ഇപ്പോഴിതാ ഇരുവരും സ്റ്റാര്‍ മാജിക്കിലേയ്ക്ക് എത്തിയിരിക്കുകയാണ്. പ്രസവത്തിന് ശേഷം ആദ്യം വന്നത് സ്റ്റാര്‍ മാജിക് ഷോ ആയിരുന്നവെന്നും എന്നാല്‍ അന്ന് പല കാരണങ്ങളാല്‍ പോകാന്‍ സാധിച്ചിരുന്നില്ലെന്നും ഇപ്പോഴാണ് അതിന് അവസരം ലഭിച്ചതെന്നും താരം പറഞു. ധ്വനി മോള്‍ സറ്റാര്‍ മാജിക്കില്‍ വന്നപ്പോള്‍ എല്ലാവരുമായും നല്ല കമ്പിനി ആണെന്നും ഇരുവരും പറയുന്നു.

വിവാഹത്തെ പററിയും മകള്‍ ജനിച്ചതിനെ പറ്റിയുമൊക്കെ മൃദുലയും യുവയും പറഞ്ഞിരുന്നു. ഇരുവരും പരസ്പരം അറിയാവുന്ന വരായിരുന്നുവെന്നും വീട്ടുകാരാണ് വിവാഹം ആലോചിച്ചതെന്നും വിവാഹ ശേഷം ഒരു വര്‍ഷത്തിന് ശേഷം കുട്ടി മതിയെന്ന തീരുമാനത്തില്‍ ആയിരുന്നുവെന്നും എന്നാല്‍ വിവാഹം കഴിഞ്ഞ് നാലാം മാസം ഗര്‍ഭിണി ആയെന്നും മൃദുല പറയുന്നു. അപ്രതീ ക്ഷിതമായതിനാല്‍ തന്നെ ദൈവത്തിന്‍രെ സമ്മാനമായിട്ടാണ് മകളെ കാണുന്നതെന്നും പ്രസവ സമയത്ത് ചേട്ടനും കൂടെ ഉണ്ടായി രുന്നുവെന്നും മൃദുല പറഞ്ഞു.

പ്രസവ വീഡിയോയസൊക്കെ മുന്‍പ് തന്നെ കണ്ടിരുന്നതിനാല്‍ ആ സമയത്ത് പേടിയൊന്നും ഇല്ലായിരുന്നുവെന്നും ഞാനും കൂടി പുഷ് പുഷ് എന്ന് പറഞ്ഞിരുന്നുവെന്നും യുവ പറയുന്നു. ഡോക്ടര്‍മാര്‍ പറഞ്ഞതല്ല, ചേട്ടന് പറഞ്ഞതാണ് താനും കേട്ടതെന്നും മൃദുല പറയുന്നു. ഇപ്പോള്‍ മദര്‍ഹുഡ് വളരെ എന്‍ജോയ് ചെയ്യുകയാണന്നും മകളെ കൂട്ടി തന്നെയാണ് ഷൂട്ടിന് താന്‍ പോകുന്ന തെന്നും അമ്മയും കൂടെ ഉണ്ടെന്നും മൃദുല പറയുന്നു.

പോസ്റ്റു പാര്‍ട്ടം കുറച്ച് ബുദ്ധിമുട്ടായിരുന്നുവെന്നും ഉറക്ക കുറവും സ്റ്റിച്ചിന്റ പെയിനുമെല്ലാം കാരണം പത്ത് പതിനഞ്ച് ദിവസം നല്ല ബുദ്ധിമുട്ടായിരുന്നുവെന്നും ആ സമയം ഭയങ്കര ദേഷ്യമായിരുന്നുവെന്നും അന്നെല്ലാം ചേട്ടന്‍ നല്ല സപ്പോര്‍ട്ടീവ് ആയിരുന്നു വെന്നും മൃദുല പറയുന്നു.