ദാമ്പത്യജീവിതത്തില്‍ ശാരീരിക സുഖത്തേക്കാള്‍ വലുതാണ് സ്‌നേഹം. ആ മനുഷ്യനോട് എനിക്ക് സിമ്പതിയായിരുന്നു, അപകടത്തില്‍ നടക്കാന്‍ പറ്റാതെ ആയി, ലെഫ്റ്റ് വിഷനില്ല; ഭര്‍ത്താവിനെ പറ്റി നടി ശോഭ ശങ്കര്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരുകാലത്ത് സീരിയല്‍ രംഗത്ത് വളരെ സജീവമായിരുന്ന നടി ശോഭ ശങ്കറി ന്റെ ഇപ്പോഴത്തെ ദുരിത ജീവിതം മാധ്യമത്തിലൂടെ പുറം ലോകം അറിഞ്ഞത്. ആത്മയും പോലുള്ള സംഘടന കള്‍ ഉണ്ടായിട്ട് പോലും നടിയെ പറ്റി ആര്‍ക്കും അറിവില്ലായിരുന്നു. ഏറെ കാലമായി അഭിനയത്തില് നിന്ന് താരം വിട്ട് നില്‍ക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഭര്‍ത്താവും ഓട്ടിസം ബാധിതനായ മകനുമായി വളരെ ദുരിതത്തിലാണ് താരത്തിന്റെ ജീവിതം. സ്വന്തമായി വീട് പോലുമില്ലാതെ വാടക വീട്ടില്‍ താമസിച്ച ഇവര്‍ക്ക് വാടക പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥ വന്നതോടെ സഹായത്തിനായി മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടുന്ന തരത്തിലേയ്ക്ക് ദുരിത ജീവിതം നീങ്ങുകയായിരുന്നു. മകനും ഭര്‍ത്താവിനും സഹായം വേണമെ ന്നതിനാല്‍ ജോലിക്കു പോലും പോകാനാകാതെ കഴിയുകയായിരുന്നു താരം.

ഇപ്പോഴിതാ ഫ്‌ളേവേഴ്‌സ് ഒരു കോടിയില്‍ എത്തിയിരിക്കുകയാണ് ശോഭ. ഭാരത് മാട്രിമോണിയല്‍ സൈറ്റ് വഴി വന്ന ആലോചനയാണ്. പ്ലമ്പിങ്ങിന്റെ ഹോള്‍സെയില്‍ ബിസിനസായിരുന്നു ശങ്കറേട്ടന്. ബിസിനസ് നന്നായി പോകുന്നതിനിടെ സ്‌കൂട്ടര്‍ ആക്സിഡന്റാവുകയും ഹെഡ് ഇഞ്ചുറി ആവുകയും ചെയ്തു. എട്ട് മാസം കോമയി ലായിരുന്നു. റിക്കവറിയായി വീട്ടിലിരിക്കുന്ന സമയത്ത് ഒരു സഹായത്തിന് വേണ്ടി അദ്ദേഹത്തിന്റെ സ്റ്റാഫാ ണ് മാട്രിമോണിയില്‍ കൊണ്ടിടുന്നത്. കല്യാണത്തിന് വേണ്ടിയായിരുന്നില്ല. ചേട്ടന് ആഹാരം എടുത്ത് കഴിക്കാ നോ വസ്ത്രം പിഴിയാനോ ഹോട്ടല്‍ ഭക്ഷണം കൊണ്ടു വരുന്ന കവര്‍ അഴിക്കാനോ പോലും സാധിക്കില്ല. അച്ഛ നും അമ്മയുമില്ല. ബന്ധുക്കളൊന്നും സഹായത്തിനുണ്ടായിരുന്നില്ല. ആശുപത്രിയിലായിരുന്ന സമയത്ത് സാധ നങ്ങളും കാറുമൊക്കെ ബന്ധുക്കളും പഴയ സ്റ്റാഫുകളും അടിച്ചു മാറ്റിയിരുന്നു. നടക്കാന്‍ പറ്റില്ല. ഭിത്തിയില്‍ പിടിച്ചു പിടിച്ചാണ് നടക്കുന്നത്. ലെഫ്റ്റ് വിഷനില്ല. ബാലന്‍സില്ല. ജസ്റ്റ് എഴുന്നേറ്റ് നില്‍ക്കും. കണ്ണിനകത്ത് പഴുപ്പ് വന്നു കൊണ്ടിരിക്കും. ഒരു നേരത്തെ ഭക്ഷണം പോലും ആരും കൊടുക്കാതായി.

2012 ല്‍ ഞാനും ഒരപകട്ടില്‍ പെട്ടു. വസുന്ധര മെഡിക്കല്‍സ്, അമാവാസി, മിന്നുകെട്ടി, അമ്മേദേവി തുടങ്ങി സീരിയലുകളില്‍ അഭിനയിച്ചു നില്‍ക്കുകയാണ്. ഷോള്‍ഡറിന് പൊട്ടലുണ്ടായി. രണ്ട് മാസം ബെല്‍റ്റ് ഇടേണ്ടി വന്നു. അപ്പോഴാണ് ചേട്ടന്റെ ഫോട്ടോ സൈറ്റില്‍ കാണുന്നത്. ഹായ് അയച്ചു. അപകടത്തെക്കുറിച്ചൊന്നും അതില്‍ പറഞ്ഞിരുന്നി ല്ല. പ്ലബിംഗ് ബിസിനസ് എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിറ്റേന്ന് അവിടുത്തെ സ്റ്റാഫ് വിളിച്ചു. ശങ്കറിന് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ ശോഭയുടെ അമ്മയാണെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ഞാന്‍ തന്നെയാണെന്ന് പറഞ്ഞു.

പുള്ളിക്കാരന്‍ വളരെ പതുക്കെയായിരുന്നു സംസാരിച്ചത്. വൈകിട്ട് ഏഴ് മണി സമയമാണ്. ചില ആണുങ്ങള്‍ ഈ സമയത്ത് വെള്ളമടിക്കുമല്ലോ.  കുഴഞ്ഞാണ് സംസാരിക്കുന്നത്. കള്ള് കുടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ല മക്കളേ, കുടിച്ചതല്ല. വലിയൊരു അപകടം പറ്റി റിക്കവറി ആയി വന്നതാണ്. കല്യാണം കഴിക്കാനല്ല, ഒരു സഹായത്തിന് വേണ്ടിയാണ് പയ്യന്മാര്‍ ഇട്ടത് എന്ന് പറഞ്ഞു. എല്ലാം വിശദമായി തന്നെ സംസാരിച്ചു. ഇങ്ങോട്ടൊന്ന് വരാന്‍ പറ്റുമോന്ന് ഞാന്‍ ചോദിച്ചു. പറ്റില്ല, എനിക്ക് നടക്കാന്‍ പറ്റില്ല നിങ്ങള്‍ ഇങ്ങോട്ട് വരുമോ എന്ന് ചോദിച്ചു. പറയുന്നതില്‍ സത്യമുണ്ടെന്ന് എനിക്ക് തോന്നി. അപ്പോഴേക്കും ഞങ്ങള്‍ കുറച്ച് ദിവസങ്ങള്‍ സംസാരിച്ചിരുന്നു. ആ മനുഷ്യനോട് എനിക്ക് സിമ്പതിയായിരുന്നു. എനിക്കന്ന് 26 വയസാണ്.

ദാമ്പത്യജീവിതത്തില്‍ ശാരീരിക സുഖത്തേക്കാള്‍ വലുതാണ് സ്നേഹം. 12 വര്‍ഷമായി. ഇന്നുവരെ ഞാന്‍ ഒരു രാത്രി പോലും ചേട്ടനെ വിട്ടു കഴിഞ്ഞിട്ടില്ല. ഇന്നും എന്റെ ചേട്ടനെ പൊന്നു പോലെയാണ് ഞാന്‍ നോക്കുന്നത്. ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നു. നിന്റെ ഇഷ്ടം പോലെ ചെയ്യാന്‍ അമ്മ പറഞ്ഞു. കാണാന്‍ ചേച്ചിയും ഭര്‍ത്താവു മാണ് കൂടെ വന്നത്. മോതിരം വാങ്ങി വെക്കാന്‍ ഞാന്‍ നേരത്തെ പറഞ്ഞു. കാണുന്നതിന് മുമ്പ് തന്നെ കല്യാണം കഴിക്കാന്‍ തയ്യാറാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. ചേട്ടന്‍ ധൈര്യമായിട്ടിരിക്കൂ, ഞാന്‍ സംരക്ഷിച്ചോളാം എന്ന് ഞാന്‍ പറഞ്ഞിരുന്നു. ആദ്യമായി കാണുമ്പോള്‍ എന്നെ ശരിക്കും കാണാന്‍ പോലും സാധിക്കില്ലായിരുന്നു. കണ്ടു മോതിരമിട്ടു. ഒരു മാസം കഴിഞ്ഞാണ് കല്യാണം നടക്കുന്നത്. കല്യാണത്തി നായി താലിയൊക്കെ വാങ്ങി ചേട്ടന്‍. തലേന്ന് വിളിച്ച് നീ വരുമോ നാളെ, എന്തെങ്കിലും മാറ്റമുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ വരും എന്ന് ഞാന്‍ പറഞ്ഞു. വീട്ടില്‍ നിന്നും അനുഗ്രഹമൊക്കെ വാങ്ങി ഇറങ്ങി. എല്ലാവരും കരച്ചിലായിരുന്നു. താലി കെട്ടിയതു പോലും പൂജാരിയുടെ സഹായത്തോടെയായിരുന്നുവെന്നും താരം പറയുന്നു.

Articles You May Like

Comments are closed.