അച്ഛനെ എതിര്‍ത്താണ് കേരളത്തില്‍ വന്നത്. ഒരു കാര്യത്തിന് അദ്ദേഹം ഉപദേശിച്ചിരുന്നു, എന്നാല്‍ ആ വാക്ക് ഞാന്‍ കേട്ടില്ല. അതിന്റെ ഫലം ഞാന്‍ അനുഭവിച്ചു അതൊക്കെ കണ്ട് ദുഖിച്ചാണ് അച്ഛന്‍ മരണപ്പെട്ടത്; ബാല

തമിഴ് താരമാണെങ്കിലും പിന്നീട് മലയാളത്തില്‍ വളരെ സജീവമായി നില നിന്ന താരം തന്നെയാണ് ബാല. മലയാളികളുടെ പ്രിയപ്പെട്ട താരം. എന്നാല്‍ പല കളിയാക്കലുകളും പരിഹാസങ്ങളും പരാജയങ്ങളുമൊക്കെ ബാല ജീവിതത്തില്‍ അനുഭവിച്ചു. മലയാള സിനിമയില്‍ താരം തന്റേതായ സ്ഥാനം നേടിയെടുത്തിരുന്നു. വില്ലനായും നായകനായും ബാലയ്ക്കു അഭിനയിക്കാനും മലയാളത്തില്‍ മുന്‍നിര താരാമാകാനും സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാകാന്‍ ബാലയ്ക്ക് കഴിഞ്ഞു.

തന്‍രെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡി യയിലൂടെ പങ്കിടുന്ന ബാല ഇപ്പോല്‍ ഫ്‌ളേവേഴ്‌സ് ഷോയില്‍ എത്തി യിരിക്കുകയാണ്. തന്‍രെ ജീവിതത്തില്‍ സംഭവിച്ച പ്രധാനപ്പെട്ട കാര്യങ്ങള്‍ എല്ലാം തുറന്ന് പറയുകയാണ് താരമിപ്പോള്‍. തന്റൈ വീട്ടില്‍ മലയാളത്തില്‍ അഭിനയിക്കുന്നതിന് താല്‍പ്പര്യമില്ലായിരുന്നുവെന്നും എന്നാല്‍ അച്ഛനെ വെല്ലുവിളിച്ചാണ് താന്‍ മലയാളത്തില്‍ അഭിനയിക്കുന്നതെന്നും താരം പറയുന്നു. മുത്തശ്ശന്‍ മുതലേ സിനിമ പ്രൊഡക്ഷനിലായിരുന്നു. പ്രേം നസീറി ന്റെ ആദ്യത്തെ സിനിമ നിര്‍മിച്ചതൊക്കെ എന്റെ മുത്തശ്ശ ന്റെ പ്രൊഡക്ഷന്‍ ഹൗസാണ്. പിന്നീട് അച്ഛനും ആ രംഗത്തേക്ക് വന്നു.

ചേട്ടന്‍ സംവിധായകനാണ്’ ‘പിന്നാലെ ഞാനും അഭിനയത്തിലേക്കും വന്നു. ഞാന്‍ ജനിച്ചത് തന്നെ അരുണാചലം സ്റ്റുഡിയോയിലാണ്. ഇപ്പോള്‍ ആ സ്റ്റുഡിയോയുടെ ഉത്തരവാദിത്വം എനിക്കാണ്. മലയാള സിനിമകളില്‍ അഭിന യിക്കണം എന്നത് എന്റെ മാത്രം തീരുമാനമായിരുന്നു. പക്ഷെ വീട്ടില്‍ ആര്‍ക്കും യോജിപ്പ് ഉണ്ടായിരുന്നില്ല. അവരുടെ എതിര്‍പ്പ് അവഗണിച്ച് മലയാള സിനിമകള്‍ ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നും ഫ്‌ലൈറ്റില്‍ കേരളത്തി ലേക്ക് വന്നു. റൂമെടുത്ത് താമസം ആരംഭിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ആദ്യത്തെ മലയാള സിനിമ കളഭം കമ്മിറ്റായി. പിന്നീട് ബിഗ് ബി, പുതിയമുഖം എന്ന സിനിമകളിലൂടെ ബ്രേക്ക് കിട്ടി.

അതിനുശേഷം കുറച്ച് അഹങ്കാരത്തോടെ വീട്ടുകാരുടെ മുന്നില്‍ പോയി നിന്നു. അവര്‍ക്കൊക്കെ സന്തോഷമാ യിരുന്നു. അച്ഛന്‍ തന്ന ഒരുപദേശം ഞാന്‍ കേട്ടില്ല. അത് ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റായി രുന്നു. ഇപ്പോഴും ആ കുറ്റബോധം മനസിലുണ്ട്. അച്ഛന്‍ മാത്രമല്ല ചേട്ടനും സുഹൃത്തുക്കളും എല്ലാം പറഞ്ഞു. പക്ഷെ ആ പ്രായത്തില്‍ ആര് എന്ത് പറഞ്ഞാലും കേള്‍ക്കാന്‍ തോന്നില്ല. എന്റെ എടുത്തു ചാട്ടത്തിന്റെ ഫലം ഞാന്‍ അനുഭവിച്ചു. അച്ഛന്‍ ആ ദുഖത്തിലാണ് മരിക്കുന്നത്. മൂന്ന് കൊല്ലമായി അച്ഛന്‍ പോയിട്ട് പറഞ്ഞത് കേള്‍ക്കാമായിരുന്നുവെന്ന് പലപ്പോഴും തോന്നിയിരുന്നു.

Articles You May Like

Comments are closed.