സുബി…. ഫോണില്‍ നിന്ന് നിന്റെ പേര് ഞാന്‍ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല. നീ ഒരു വിദേശ യാത്രയില്‍ ആണെന്ന് ഞാന്‍ വിചാരിച്ചോളാം; ടിനിം ടോം

ടെലിവിഷന്‍ രംഗത്ത് നിരവധി ആരാധകരുള്ള താരം തന്നെയായിരുന്നു സുബി സുരേഷ്. സിനിമയിലും പരസ്യ ത്തിലും ടെലിവിഷനിലും യൂ ട്യൂബിലുമൊക്കെ വളരെ സജീവമായിരുന്നു താരം. വളരെ ചെറുപ്പത്തില്‍ തന്നെ ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളില്‍ നിന്ന് കഷ്ട്ടപ്പാടിന്റെ കാലം മറികടന്ന്‌ ആഗ്രഹിച്ചതെല്ലാം സ്വന്ത മാക്കി അതില്‍ തന്‍രെ വിശപ്പിനോ വിശ്രമത്തിനോ ഇടമില്ലെന്ന് മനസിലാക്കി അശ്രാന്തം പരിശ്രമിച്ച് സ്വയം ജീവിക്കാന്‍ മറന്നു പോയ ഒരു താരം അതിലുപരി എപ്പോഴും ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ട്ടപ്പെടുന്ന ഒരു വ്യക്തി അതായിരുന്നു സുബി സുരേഷ്.

അതിനാല്‍ തന്നെ പെട്ടെന്നുള്ള സുബിയുടെ വിടവാങ്ങല്‍ ആരാധകര്‍ ക്കും വലിയ ദുഖം തന്നെ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22 ആയിരുന്നു സുബി മരണപ്പെട്ടത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതായിരുന്നു സുബിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണം. ചികിത്സയില്‍ ഇരിക്കെയാണ് തന്‍രെ നാല്‍പത്തിയൊന്നാം വയസ്സില്‍ സുബി പോകുന്നത്.ഇന്ന് സുബിയുടെ ഒന്നാം ചരമ വാര്‍ഷികമാണ്.

ഇന്റസ്ട്രിയിലുള്ള പല ഉറ്റ സുഹൃത്തുക്കളും വേദനയോടെ ഈ ദിവസത്തെ ഓര്‍ക്കുന്നു. ബീന ആന്റണി, ഗിന്ന സ് പക്രു, പാഷാണം ഷാജി തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ സുബിയുടെ ഓര്‍മ്മകള്‍ പങ്കിട്ടിരുന്നു. സുബി യുടെ കരിയര്‍ ആരംഭിക്കുമ്പോള്‍ തന്നെ എല്ലാത്തിനും കൂടെ ഉണ്ടായിരുന്ന നല്ല ഒരു സുഹൃത്തായിരുന്നു ടിനി ടോം. ഇപ്പോഴിതാ വളരെ വികാരഭരിതനായി ടിനി ടോം പങ്കുവച്ച പോസ്റ്റാണ് ആരാധകരും ഏറ്റെടുക്കുന്നത്.

സുബീ, സഹോദരീ.. നീ പോയിട്ട് ഒരു വര്‍ഷമാകുന്നു. ഫോണില്‍ നിന്ന് നിന്റെ പേര് ഞാന്‍ ഇപ്പോഴും ഡിലീറ്റ് ചെയ്തി ട്ടില്ല. ഇടയ്ക്ക് വരുന്ന നിന്റെ മെസേജുകളും കോളുകളും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയില്‍ ആ ണെന്ന് ഞാന്‍ വിചാരിച്ചോളാം. നിന്നെ ആദ്യമായി ഷൂട്ടിങിന് കൊണ്ടുപോയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. നിന്റെ അവസാന യാത്രയിലും കൂടെ ഞാന്‍ ഉണ്ടായിരുന്നു. തീര്‍ച്ചയായും ആ മനോഹരമായ തീരത്ത് നമ്മള്‍ വീണ്ടും കണ്ടുമുട്ടും എന്നാണ് ടിനി ടോം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Articles You May Like

Comments are closed.