ഞാന്‍ എടുത്തു കൊണ്ട് നടന്ന ആളാണ് എന്റെ ഭാര്യ. എന്നാല്‍ പ്രണയമല്ല വീട്ടുകാരുടെ തീരുമാനമായിരുന്നു ഞങ്ങളുടെ വിവാഹം; കുടുംബത്തെ പറ്റി വിജയരാഘവന്‍ പറയുന്നു

അഞ്ഞുറാന്‍ എന്ന കഥപാത്രം ഇന്നും ആരാധകരുടെ മനസിലുള്ള കഥാപാത്രമാണ്. സിനിമയിലും നാടക ത്തിലും ഒരു പോലെ തിളങ്ങിയ താരം തന്നെ ആയിരുന്നു എന്‍ എന്‍ പിള്ള. മകന്‍ വിജയ രാഘവനും അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയിരുന്നു. വില്ലന്‍ വേഷങ്ങളും നായക വേഷങ്ങളും കോമഡി വേഷങ്ങളു മെല്ലാം താരം വളരെ ഭംഗിയായി ചെയ്തു. പതിറ്റാണ്ടുകളായി താരം സിനിമയില്‍ താരം സജീവമാണ്. പുതിയ കഥാ പാത്രങ്ങള്‍ എല്ലാം താരത്തിനെ തേടി എത്താറുണ്ട്. ഹോട്ട്സ്റ്റാറില്‍ സംപ്രേഷണം ആരംഭിക്കുന്ന പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്ന വെബ് സീരീസ് ഇപ്പോള്‍ വരികയാണ്. അതിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് നടന്‍.

ഇപ്പോഴിതാ ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഭാര്യയെും മക്കളെയും കുറിച്ച് തുറന്ന് പറയുകയാണ് താരം. സുമയെന്നാണ് ഭാര്യയുടെ പേര്. സുമയെ എനിക്ക് ചോെറുപ്പം മുതല്‍ അറിയാം. പ്രണയി ച്ചല്ല ഞങ്ങള്‍ വിവാഹം കഴിച്ചത്. അകന്ന ബന്ധുക്കളുമാണ് ഞങ്ങള്‍. സ്‌കൂളില്‍ നിന്ന് വരുന്ന വഴിക്ക് അവളെ എടുത്ത് വീട്ടില്‍ കൊണ്ട് ചെന്നാക്കുമായിരുന്നു.

ഞങ്ങള്‍ക്കിടയില്‍ പത്ത് വയസ്സിന്റെ വ്യത്യാസമാണ്. വീട്ടുകാരുടെ തീരുമാനമായിരുന്നു ഞങ്ങളുടെ വിവാഹം. ഭര്‍ത്താവിനുപരി അവള്‍ക്ക് ഞാനൊരു അച്ഛനെ പോലെയും ചേട്ടനെ പോലെയുമൊക്കെയാണെന്നും താരം പറയുന്നു. രണ്ട് ആണ്‍ മക്കളാണ്, അതുകൊണ്ട് പെണ്‍മക്കളോട് പ്രത്യേക വാത്സല്യമാണ്.

മക്കളുടെ ഭാര്യമാരെ എന്റെ മക്കളെ പോലെ തന്നെയാണ് കാണുന്നത്. എന്റെ അച്ഛന്‍ എനിക്കൊരു സുഹൃ ത്തിനെ പോലെയായിരുന്നു, എന്റെ മക്കള്‍ക്ക് നല്ല ഒരു സുഹൃത്താകാനാണ് ഞാനും ശ്രമിച്ചത്. അച്ഛന്‍ എനിക്ക് തന്നതിലും അധികം ഫ്രീഡം മക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും താരം പറയുന്നു.

Articles You May Like

Comments are closed.