പൂച്ചകള്‍ക്കായി ഒരു കോടിയുടെ കൂട് നിര്‍മ്മിക്കാനൊരുങ്ങി നടി അനു ജോസഫ്; 1200 സ്‌ക്വയര്‍ ഫീറ്റില്‍ ഉള്ള കൂടില്‍ എസി വരെ ഉണ്ടാകുമെന്ന് താരം

നടി അനു ജോസഫിനെ പറ്റി പ്രത്യേകമായി പറയേണ്ടതില്ല. സീരിയല്‍,സിനിമാ നടിക്കുപരി ഇത്തവണത്തെ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായി എത്തിയിരുന്നു. അനു ജോസഫിന് ഒരു യൂ ട്യൂബ് ചാനലുമുണ്ട്. അതിലൂടെ അനു ജോസഫ് പണിയിുന്ന മൂന്ന് കോടിയുടെ വീടിന്‍രെ വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു. ഷൂട്ടിങ് പര്‍പ്പസിനും കൂടി വേണ്ടിയിട്ടാണ് ഇത്രയും വലിയ വീട് പണിതതെന്നും വീടിന്റെ പണി മുഴുവനാി തീര്‍ന്നിട്ടില്ലായെന്നും താരം പറയുന്നു.ആദ്യം ഘട്ടം മാത്രമാണ് കഴിഞ്ഞതെന്നും ഇനിയും പണികള്‍ ചെയ്യാനുണ്ടെന്നും പറഞ്ഞ താരം കഴിഞ്ഞ ദിവസം തന്റെ വീടിന്റെ പണി തീര്‍ന്ന ഭാഗങ്ങള്‍ വച്ച് ഹോം ടൂര്‍ കാണിച്ചിരുന്നു.

ചുമരുകളിലാത്ത വീടാണ് ഇതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ താരം തന്റെ പൂച്ചകള്‍ക്കായി ഒരുക്കുന്ന കൂടിന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. 1200 സ്‌ക്വയര്‍ ഫീറ്റിലാണ് പൂച്ചകളുടെ കൂട് ഒരുങ്ങുന്നത്. ഒരു കോടിയുടെ കൂടാണ് താരം പൂച്ചകള്‍ക്കായി നിര്‍മ്മിക്കാന്‍ പോകുന്നതെന്നാണ് താരം തന്നെ വീഡിയോയില്‍ പറയുന്നു. ബംഗാള്‍ പൂച്ച ഉള്‍പ്പടെ മുപ്പതോളം ക്യാറ്റുകള്‍ തനിക്കുണ്ടെന്നും താരം പറയുന്നു.

നിലവില്‍ പെണ്‍ പൂച്ചകളെയും കുട്ടികളെയും ഒരുമിച്ചാണെങ്കിലും ആണ്‍ പൂച്ചകളെ മറ്റൊരു സ്ഥലത്താണ് ഇട്ടിരി ക്കുന്നതെന്നും തന്റെ ജീവിതത്തില്‍ പൂച്ചകള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും താന്‍ ലോക്ക് ഡാണ്‍ തുടങ്ങിയ സമയം മുതലാണ് പൂച്ചകളെ വളര്‍ത്താന്‍ തുടങ്ങിയതെന്നും ചിലതിനെ ഒക്കെ വില്‍പ്പന നടത്തി യെന്നും ആരും പ്രതീക്ഷിക്കാത്ത രീതിയാലാവും പൂച്ച ക്കൂട് സെറ്റ് ചെയ്യുന്നതെന്നും ചിലപ്പോള്‍ എ സി വരെ വെക്കാന്‍ പ്ലാന്‍ ഉണ്ടെന്നും താരം പറയുന്നു.

പൂച്ചകളെ താന്‍ ആദ്യമായിട്ടാണ് പുറത്തിറങ്ങുന്നതെന്നും ആദ്യം താന്‍ വാടകയ്ക്കു താമസച്ചിടത്ത് സ്ഥല പരി മിതി കുറവായിരുന്നുവന്നെും അങ്ങനെയാണ് ഒരു സ്ഥലം വാങ്ങി വീട് വയ്ക്കാമെന്നും പൂച്ചക്കൂട് ഒരുക്കാമെന്നു മൊക്ക തീരുമാനിച്ചതെന്നാണ് താരം പറയുന്നത്.

Articles You May Like

Comments are closed.