മകളെ പോലെയാണ് ഞാന്‍ അവളെ കൊണ്ടു നടക്കുന്നത്. സഹോദരിയെ അംഗീകരിക്കാന്‍ കഴിയുന്ന വ്യക്തിയെ മാത്രമേ ഞാന്‍ വിവാഹം കഴിക്കു, വിവാഹം താമസിക്കുന്നതിന്‍രെ കാരണം അതാണ്; അനു ജോസഫ്

അനു ജോസഫ് മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയും യൂ ട്യൂബറും ഒക്കെയാണ്. അടുത്തിടെയാണ് താരം തന്‍രെ ഫാമിലിയെ പറ്റിയും വീടിനെ പറ്റിയും കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹ ലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഇപ്പോഴിതാ യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ താരം വ്യക്ത മാക്കുകയാണ്. തനിക്ക് സഹോദരിയും അച്ഛനും അമ്മയുമാണ് ഉള്ളത്. അവര്‍ കാസര്‍ഗോഡാണെന്നും താരം പറയുന്നു. എന്റെ ചേച്ചിയാണെങ്കിലും ഒരു വയസിന് വിത്യാസമേയുള്ളുവെന്നും അവള്‍ക്ക് ജന്മനാ നടക്കാനും സംസാരിക്കാനും കഴിയില്ലെന്നും തനിക്കെല്ലാം ചേച്ചിയാണെന്നും അനു പറയുന്നു. വിവാഹം ചെയ്യാത്തത് അനാവിശ്യമായി ഒരു ടെന്‍ഷന്‍ തലയില്‍ വയ്ക്കാന്‍ സാധിക്കാത്തതിനാലാണെന്നും താരം പറയുന്നു. ചേച്ചിയാണെങ്കിലും അവള്‍ക്ക് ഞാനൊരു അമ്മയാണ്.

അതുപോലെയാണ് അവളെ പരിഗണിക്കുന്നത് എന്നും, കൊച്ചേ എന്നാണ് ഞാന്‍ അവളെ വിളിക്കുന്നത് എന്നും അനു ജോസഫ് പറയുന്നു. എന്റെ ജീവിതത്തില്‍ ഒരു വിവാഹം ഉണ്ടാകണമെങ്കില്‍, എന്നെ പോലെ എന്റെ കുടുംബത്തെയും അംഗീകരിക്കാന്‍ കഴിയുന്ന ആളായിരിക്കണം എന്ന് അനു ജോസഫ് പറയുന്നു. മകളെ പോലെയാണ് ഞാന്‍ അവളെ കൊണ്ടു നടക്കുന്നത്. ചോറ് വാരികൊടുക്കുന്നതൊക്കെ അവള്‍ക്ക് ഭയങ്കര ഇഷ്ടമാണ്. എന്നെ വിവാഹം ചെയ്യുന്ന ആള്‍ക്ക് അവളെ അംഗീകരിക്കാന്‍ കഴിയണം.

അവളെ പൂര്‍ണമായും മനസ്സിലാക്കുന്ന ഒരാള്‍ വന്നല്‍ മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കുകയുള്ളു. പല ആലോചനകള്‍ വന്നപ്പോഴും, അവളെ അംഗീകരിക്കാത്തതായി എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ട്. അതു കൊണ്ട് തന്നെ അനാവശ്യമായി ഒരു ടെന്‍ഷന്‍ എടുത്ത് തലയില്‍ വയ്ക്കാന്‍ എനിക്ക് കഴിയില്ല. മനസ്സമാധാനമാണ് പ്രധാനം. അവളെ ഒരു ബാധ്യതയായി കാണുന്ന ആളെ വിവാഹം ചെയ്യാന്‍ പറ്റില്ല.

ആരോടും തന്നെ ചേച്ചിയെ പറ്റി പറയാന്‍ നിന്നിട്ടില്ല. അയ്യോ സുഖമില്ലാത്ത ചേച്ചിയുണ്ടോ എന്നൊക്കെ ആളു കള്‍ ചോദിക്കുന്നതും സഹതാപത്തോടെ വരുന്നതും എനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്. ജീവിതത്തില്‍ പല പ്രതിസന്ധികളും അനുഭവിച്ച വ്യക്തിയാണ് ഞാന്‍. അത് കൊണ്ട് തന്നെ എല്ലാവര്‍ക്കും മുന്നില്‍ പുഞ്ചിരി യോടെ നില്‍ക്കാനാണ് എനിക്കിഷ്ടമെന്നും അനു പറയുന്നു.

Articles You May Like

Comments are closed.